Home
Mobile

ചിപ്പിനൊക്കെ എന്താ വില, ഫോൺ വാങ്ങുന്നെങ്കിൽ 2025ൽ വാങ്ങിക്കോണം! വില കൂടാൻ പോകുന്നെന്ന് മുന്നറിയിപ്പ്

ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങണമെന്ന് ആഗ്രഹമുണ്ടായിട്ടും പല കാരണങ്ങളാൽ പിന്നീടത്തേക്ക് മാറ്റി വച്ചവർ ആരെങ്കിലുമുണ്ടെങ്കിൽ കേട്ടുകൊള്ളൂ, സ്മാർട്ട്ഫോണുകളുടെയെല്ലാം വില കൂടാൻ പോവുകയാണ്, വാങ്ങുന്നെങ്കിൽ 2025ൽ തന്നെ ആകുന്നതാണ് നല്ലത്. അ‌​ല്ലെങ്കിൽ കൂടുതൽ വില നൽകേണ്ടിവരും- ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത് ഒരു സാധാരണ വ്യക്തിയല്ല, മറിച്ച് ഒരു സ്മാർട്ട്ഫോൺ ബ്രാൻഡിന്റെ പ്രമുഖ വിഭാഗത്തിന്റെ തലപ്പത്തുള്ള ആളാണ്. പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമിയുടെ ഗ്ലോബൽ പ്രോഡക്ട് മാർക്കറ്റിംഗ് മേധാവി ഫ്രാൻസിസ് വോങ് ആണ് ഉപയോക്താക്കൾക്ക് സ്മാർട്ട്ഫോൺ വില 2026ൽ ഉയരുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

റിയൽമിയുടെ പ്രീമിയം സ്മാർട്ട്‌ഫോണായ ജിടി 8 പ്രോ (Realme GT 8 Pro) പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഫ്രാൻസിസ് വോങ് ഇത്തരമൊരു മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. റിയൽമിയുടെ ഫോണുകളുടെ വിൽപ്പന കൂട്ടാനാണ് അ‌ദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയിരിക്കുന്നത് എന്ന് ഈ സാഹചര്യത്തിൽ ചിലരെങ്കിലും സംശയിച്ചേക്കാം.

ചിപ്പിനൊക്കെ എന്താ വില, ഫോൺ വാങ്ങുന്നെങ്കിൽ 2025ൽ വാങ്ങിക്കോണം!

എന്നാൽ ചില കാരണങ്ങൾ മുന്നോട്ട് വച്ചുകൊണ്ടാണ് സ്മാർട്ട്ഫോൺ വില വർധിക്കാൻ പോകുന്നതായി ഫ്രാൻസിസ് വോങ് വിശദീകരിക്കുന്നത്. ഇത് സംബന്ധിച്ച അ‌ദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്: "നിങ്ങൾ ഒരു പുതിയ സ്മാർട്ട്‌ഫോൺ വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിൽ, 2025 ൽ അത് വാങ്ങുക, അടുത്ത വർഷത്തെ വിലവർദ്ധന മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം ഒരു പാൻ-ഇൻഡസ്ട്രി നീക്കമായിരിക്കും."

ട്വിറ്ററിലൂടെയാണ് ഫ്രാൻസിസ് വോങ് സ്മാർട്ട്ഫോൺ വില വർധന സംബന്ധിച്ച ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സ്മാർട്ട്ഫോൺ നിർമാണത്തിന്റെ അ‌വശ്യവസ്തുക്കളുടെ വില വർധനവാണ് ഫോണുകളുടെ വിലയിലും പ്രതിഫലിക്കാൻ പോകുന്നത് എന്നാണ് അ‌ദ്ദേഹം വിശദീകരിക്കുന്നത്. സ്മാർട്ട്ഫോണുകളുടെ പ്രധാന ഭാഗമാണ് റാമും സ്റ്റോറേജും. ഇതിനായുള്ള അവിഭാജ്യ ഘടകങ്ങളായ NAND ഫ്ലാഷ്, DRAM, SSD എന്നിവയുടെ വിലയിലെ പെട്ടെന്നുള്ള വർദ്ധനവാണ് വില വർധനയുടെ മുഖ്യ കാരണം.

വിതരണം കർശനമാക്കുന്നതും ചിപ്പുകൾക്കായുള്ള മത്സരം വർധിച്ചുവരുന്നതും മൂലം ഈ പാർട്സുകൾക്ക് തുടർച്ചയായ വില വർധന ഉണ്ടായി. എഐ രംഗത്ത് വളരെപ്പെട്ടെന്ന് ഒരു കുതിച്ചുചാട്ടമുണ്ടായി. എല്ലാ ബ്രാൻഡുകളും തങ്ങളുടെ ഫോണുകളിൽ ഏറ്റവും മികച്ച എഐ ഫീച്ചറുകൾ അ‌വതരിപ്പിക്കാൻ ശ്രമിക്കുന്നു. ഇത് ഫോണുകളിൽ ഉയർന്ന നിലവാരമുള്ള മെമ്മറി വേണ്ട നിലയിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുന്നു.

സ്മാർട്ട്ഫോണുകളിൽ ഇങ്ങനെ ഉയർന്ന മെമ്മറി നൽകുമ്പോൾ അ‌വയുടെ വില വർധന മൂലം ഫോണിനും വില വർധിപ്പിക്കേണ്ടിവരുന്നു. ഇത് ഫോൺ വിലവർധനയ്ക്കുള്ള ഒരു മുഖ്യ കാരണമായി മാറുന്നു. മറ്റൊരു കാര്യം മെമ്മറിയുടെ മറ്റ് ഉപയോഗങ്ങൾ കുതിച്ചുയർന്നു എന്നതാണ്. സ്മാർട്ട്‌ഫോണുകളിൽ ഉപയോഗിക്കുന്ന അതേ ഉയർന്ന നിലവാരമുള്ള മെമ്മറി ഇപ്പോൾ AI ഡാറ്റാ സെന്ററുകൾ, സെർവറുകൾ, ഉയർന്ന ബാൻഡ്‌വിഡ്ത്ത് കമ്പ്യൂട്ടിംഗ് എന്നിവയ്‌ക്കും കൂടുതലായി വേണ്ടിവരുന്നു.

ചിപ്പ് നിർമ്മാതാക്കൾ ഇപ്പോൾ സ്റ്റാൻഡേർഡ് സ്മാർട്ട്‌ഫോൺ-ഗ്രേഡ് DRAM, NAND എന്നിവയിൽ നിന്ന് ശേഷി HBM (ഹൈ ബാൻഡ്‌വിഡ്ത്ത് മെമ്മറി) പോലുള്ള എന്റർപ്രൈസ്-ഗ്രേഡ് മെമ്മറിയിലേക്ക് മാറ്റി. ഈ മാറ്റം ഫ്ലാഗ്‌ഷിപ്പുകളെ മാത്രമല്ല, മിഡ്-റേഞ്ച്, ബജറ്റ് സ്മാർട്ട്‌ഫോണുകളെയും ബാധിക്കുന്നു. ഇത് ഒരു ആഗോള പ്രശ്നമായതിനാൽ തന്നെ എല്ലാ ബ്രാൻഡുകളെയും ഈ വില വർധന ബാധിക്കും.

ചിപ്പിനൊക്കെ എന്താ വില, ഫോൺ വാങ്ങുന്നെങ്കിൽ 2025ൽ വാങ്ങിക്കോണം!

"ഇത് ഒരു പാൻ-ഇൻഡസ്ട്രി പ്രശ്‌നമാണ്, ഒരു ബ്രാൻഡിനും അതിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല" എന്ന് ഫ്രാൻസിസ് വോങ് പറയാൻ കാരണം ഇതാണ്. പാർട്സുകളുടെ വില വർധന മാത്രമല്ല, മറ്റ് വിധത്തിലുള്ള ഉൽപ്പാദനച്ചെലവും വർധിച്ചിട്ടുണ്ട് എന്നത് വിലവർധനവിന്റെ സാധ്യതകൾ കൂട്ടുന്നുണ്ട്. അ‌തേസമയം, ശക്തമായ മത്സരം നിലനിൽക്കുന്നതിനാൽ വെല്ലുവിളികൾക്കിടയിലും, ചെലവ് വർദ്ധനയുടെ ഭാരം ഉപഭോക്താക്കളിലേക്ക് എത്താതെ നോക്കാൻ റിയൽമി പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More from GizBot

Best Mobiles in India

English summary
The entire industry is about to see a sharp rise in smartphone prices. “If you are thinking of buying a new smartphone, buy it in 2025, because next year, the price hike will be a pan-industry move like never before,” Realme’s global product marketing head Francis Wong warned consumers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X