കഴിഞ്ഞവര്‍ഷം ലോകത്താകമാനം വിറ്റത് 100 കോടി സ്മാര്‍ട്‌ഫോണുകള്‍; സാംസങ്ങ് മുന്നില്‍

Posted By:

2013-ല്‍ ലോകത്താകമാനം വിറ്റത് 100 കോടിയിലധികം സ്മാര്‍ട്‌ഫോണുകള്‍. വിപണി ഗവേഷണ സ്ഥാപനമായ ഐ.ഡി.സി പുറത്തുവിട്ട കണക്കുപ്രകാരമാണ് ഇത്. ആകെ 180 കോടി മൊബൈല്‍ ഫോണുകള്‍ വിറ്റഴിഞ്ഞതില്‍ 100 കോടിയും സ്മാര്‍ട്‌ഫോണുകളാണ് എന്നാണ് പറയുന്നത്.

കഴിഞ്ഞവര്‍ഷം ലോകത്താകമാനം വിറ്റത് 100 കോടി സ്മാര്‍ട്‌ഫോണുകള്‍

2012-നെ അപേക്ഷിച്ച് 38.4 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഫോണുകള്‍ വിറ്റത് സാംസങ്ങളാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 42.9 ശതമാനം വളര്‍ച്ചയാണ് സാംസങ്ങിന് വില്‍പനയില്‍ ഉണ്ടായത്. ആപ്പിള്‍ രണ്ടാം സ്ഥാനത്തും ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ഹുവാവെ മൂന്നാം സ്ഥാനത്തുമാണ്. ആപ്പിള്‍ 12.9 ശതമാനം വളര്‍ച്ചയാണ് നേടിയത്. എല്‍.ജി., ലെനോവൊ എന്നിവയാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot