Home
Mobile

ഫോൺ ഉപയോഗം ക്യാൻസർ ഉണ്ടാക്കുമോ? പലർക്കുമുള്ള ആ സംശയത്തിന് മറുപടിയിതാ..!

സ്മാർട്ഫോൺ ഉപയോഗം പലപ്പോഴും ക്യാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണമാകുമോ എന്ന സംശയം പലർക്കും ഉണ്ടാകാറുണ്ട്. നമ്മുടെ അറയിൽ ഫോൺ വെക്കുന്നത്, പോക്കറ്റിൽ ഇടുന്നത്, നെഞ്ചിൽ വെച്ച് കിടന്നുറങ്ങുന്നത് അങ്ങനെത്തുടങ്ങിയ കാര്യങ്ങളൊക്കെ ചെയ്യുമ്പോൾ റേഡിയേഷൻ ഉണ്ടാകുമോ അല്ലെങ്കിൽ വേറെന്തെങ്കിലും അസുഖം വരുമോ എന്ന് തുടങ്ങിയ സംശയങ്ങളായിരിക്കും പലർക്കും ഉണ്ടാവുക. എന്തായാലും അതിന്റെ സത്യാവസ്ഥ എന്തെന്ന് വിവരിക്കുകയാണ് ഇന്നിവിടെ.

ഇതുവരെ നടന്ന പഠനങ്ങൾ പ്രകാരം..

ഇതുവരെ നടന്ന പഠനങ്ങൾ പ്രകാരം..

ഫോണുകളിൽ നിന്ന് റേഡിയേഷൻ പുറപ്പെടുന്നുണ്ട് എന്ന് ഏത് കുട്ടിക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഇത് ക്യാൻസർ ഉണ്ടാക്കാൻ മാത്രം കെല്പുള്ളതാണോ എന്നതാണ് സംശയം. ഫോണുകൾ റേഡിയേഷൻ ഇങ്ങനെ തുടർച്ചയായി പുറപ്പെടുവിക്കുന്നത് നമ്മുടെ ശരീരത്തെ ബാധിച്ചേക്കും എന്ന സംശയം തന്നെയാണ് ഇതിന് പിന്നിൽ. എന്നാൽ പഠനങ്ങൾ പറയുന്നത് ഫോൺ റേഡിയേഷൻ ഒരാൾക്ക് ക്യാൻസർ ഉണ്ടാക്കാൻ മാത്രം ശക്തിയുള്ളതല്ല എന്നാണ്.

കാരണം എന്ത്?

കാരണം എന്ത്?

ഈ വിധത്തിൽ കാര്യമായ ക്യാൻസർ റിപ്പോർട്ടുകളൊന്നും തന്നെ നിലവിൽ ഫോൺ ഉപയോഗവുമായി ചേർത്ത് വന്നിട്ടില്ല. മാത്രമല്ല ശാസ്ത്രീയമായി നോക്കുകയാണെങ്കിൽ പോലും മൊബൈൽ ഫോണുകൾ പുറത്തുവിടുന്ന റേഡിയോ കിരണങ്ങൾ മനുഷ്യ ഡിഎൻഎയെ ഇല്ലാതാക്കാൻ മാത്രം ശക്തിയില്ലാത്തവയാണ്. പക്ഷെ ഇങ്ങനെയൊക്കെ ആണെങ്കിലും ഫോണുകൾ പുറപ്പെടുവിക്കുന്ന റേഡിയേഷന് ഒരു അളവും അതിന് ചില മാനദണ്ഡങ്ങളും എല്ലാം തന്നെയുണ്ട്. അതാണ് SAR വാല്യൂ.

SAR വാല്യൂ എന്നാലെന്ത്?

SAR വാല്യൂ എന്നാലെന്ത്?

ഓരോ ഇലകട്രോണിക് ഉപകരണവും ഒരു ചെറിയ അളവിലുളള നോണ്‍-അയോണിക് റേഡിയേഷന്‍ പുറപ്പെടുവിക്കുന്നുണ്ട്. ഒരു നിശ്ചിത സമയപരിധിക്കുളളില്‍ ശരീരം ആഗിരണം ചെയ്യുന്ന ഇതിനെയാണ് SAR വാല്യു അഥവാ (Specific Absorbtion Rate) എന്നു പറയുന്നത്. അമേരിക്കയിലെ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ (FCC) സ്മാര്‍ട്ട്‌ഫോണുകളുടെ SAR ലെവല്‍ സജ്ജീകരിച്ചിട്ടുണ്ട്. അതില്‍ 1.6 W/Kg SAR ലെവലുളള ഫോണുകളാണ് മികച്ചതെന്ന് വ്യക്തമാക്കുന്നു.

ഇത് എങ്ങനെ കണ്ടെത്താം?

ഇത് എങ്ങനെ കണ്ടെത്താം?

ഫോണിന്റെ SAR വാല്യു കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ട് ഒന്നും തന്നെയില്ല. ഫോണിന്റെ പിറകിൽ തന്നെ അത് കാണാം. ഇനി ഇല്ലെങ്കിൽ തന്നെ ഫോൺ കമ്പനിയുടെ വെബ്സൈറ്റിൽ നിങ്ങൾക്ക് അന്വേഷിച്ചാൽ കണ്ടെത്താൻ സാധിക്കും. ഓരോ കമ്പനിക്കും തങ്ങളുടെ ഓരോ ഫോണുകളുടെയും SAR വാല്യൂ എന്തുമാത്രം ഉണ്ടെന്ന് വ്യക്തമാക്കേണ്ട ബാധ്യത ഉണ്ട്. ഇത് ചെക്ക് ചെയാൻ മറ്റൊരു മാർഗ്ഗം കൂടെയുണ്ട്. അതാണ് ഏറ്റവും എളുപ്പം. ഫോണിൽ നിന്നും *#07# ഡയൽ ചെയ്യുക. അത്രയേ ഉള്ളൂ. നിങ്ങളുടെ ഫോൺ SAR വാല്യൂ നിങ്ങൾക്ക് കാണാൻ സാധിക്കും.

എത്രവരെ ആകാം അല്ലെങ്കിൽ എത്രയാണ് വേണ്ടത്?

എത്രവരെ ആകാം അല്ലെങ്കിൽ എത്രയാണ് വേണ്ടത്?

കുറവാണ് എപ്പോഴും നല്ലത്. 1.6 W/Kg നേക്കാൾ താഴെയുള്ള ഫോണുകളാണ് ഉചിതം. ഇന്നത്തെ കാലത്ത് പല ഫോണുകളുടെയും SAR വാല്യൂ 0.5 നും 0.6നും ഇടയിലായാണ് കാണാൻ സാധിക്കുന്നത്. അതിനാൽ ഈ വിഷയത്തിൽ അധികം പേടിക്കേണ്ട കാര്യവുമില്ല. അതുപോലെ മൊബൈൽ ഫോൺ ഉപയോഗം ക്യാൻസറിന് കാരണമാകുമോ എന്ന ആശങ്കയും ഇതോടെ മാറിക്കിട്ടിയല്ലോ..

More from GizBot

Best Mobiles in India

English summary
Smartphone Use and Cancer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X