5000എംഎഎച്ച് ബാറ്ററി, 50 ജിബി ഫ്രീ ഡാറ്റ, ഫോണ്‍ വിപണിയില്‍ എത്തി!

Written By:

ആരേയും ആകര്‍ഷിക്കുന്ന രീതിയില്‍ മറ്റൊരു സ്മാര്‍ട്ട്‌ഫോണ്‍ കൂടി വിപണിയില്‍ എത്തിക്കഴിഞ്ഞു. മൈക്രോമാക്‌സ് കമ്പനി തങ്ങളുടെ ഭാരത് സീരീസിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ-മൈക്രോമാക്‌സ് ഭാരത് 5 ഫോണ്‍ 5,555 രൂപയ്ക്ക് ഇന്ത്യയില്‍ ഇറക്കി. കറുപ്പ് നിറത്തില്‍ എത്തിയ ഈ ഫോണ്‍ ഡിസംബര്‍ ഏഴു മുതല്‍ ഇന്ത്യയിലെ എല്ലാ ഓഫ്‌ലൈന്‍ റീട്ടെയില്‍ സ്റ്റോറുകളിലും ലഭ്യമായി തുടങ്ങും.

ഡിലീറ്റ് ചെയ്ത വാട്ട്‌സാപ്പ് മെസേജുകള്‍ എങ്ങനെ വീണ്ടും വായിക്കാം?

5000എംഎഎച്ച് ബാറ്ററി, 50 ജിബി ഫ്രീ ഡാറ്റ, ഫോണ്‍ വിപണിയില്‍ എത്തി!

മൈക്രോമാക്‌സ് വോഡാഫോണുമായി ചേര്‍ന്ന് 50ജിബി ഡാറ്റ (അതായത് പ്രതി മാസം 10ജിബി ഡാറ്റ അഞ്ച് മാസത്തേക്ക്) നല്‍കുന്നു. ഫോണ്‍ വാങ്ങുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ ബാധകമാണ്. മൈക്രോമാക്‌സ് ഭാരത് 5, മൈക്രോമാക്‌സ് ഭാരത് 4ന്റെ പിന്‍ഗാമിയാണ്. ഇതിനു മുന്‍പ് ഇറങ്ങിയ മൈക്രോമാക്‌സ് ഭാരത് 4ന്റെ പ്രധാന ഹൈലൈറ്റും 5000എംഎഎച്ച് ബാറ്ററി ആയിരുന്നു.

മൈക്രോമാക്‌സ് ഭാരത് 5ന്റെ സവിശേഷതകള്‍

5.2 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയോടു കൂടി എത്തിയ ഈ ഫോണിന് 1280X720 പിക്‌സല്‍ റസൊല്യൂഷനാണ്. 1.3GHz ക്വാഡ്-കോര്‍ മീഡിയാടെക് 6737 പ്രോസസറില്‍ 1ജിബി റാം പെയര്‍ ചെയ്തിരിക്കുന്നു. ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ടിലാണ് ഈ ഫോണ്‍ റണ്‍ ചെയ്യുന്നത്. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജുളള ഈ ഫോണില്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 64ജിബി വരെ സ്‌റ്റോറേജ് സ്‌പേസ് കൂട്ടാം.

ക്യാമറ

എല്‍ഇഡി ഫ്‌ളാഷുളള 5എംപി റിയര്‍ ക്യാമറയാണ്. അതു പോലെ തന്നെ സെല്‍ഫിക്കും വീഡിയോ-കോളിങ്ങിനുമായി 5എംപി ക്യാമറ മുന്നിലും നല്‍കിയിട്ടുണ്ട്.

ഫ്‌ളിപ്കാര്‍ട്ടില്‍ 60% വരെ ഗാഡ്ജറ്റുകള്‍ക്ക് ഓഫര്‍!

സിം/ കണക്ടിവിറ്റി

ഡ്യുവല്‍ സിം പിന്തുണയ്ക്കുന്ന മൈക്രമാക്‌സ് ഭാരത് 5ന് 4ജി വോള്‍ട്ട്, വൈഫൈ 802 b/g/n, ബ്ലൂട്ടൂത്ത് 4.0, ജിപിഎസ് എന്നിവ കണക്ടിവിറ്റികളാണ്.

ബാറ്ററി

5000എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ നല്‍കിയിരിക്കുന്നത്. കമ്പനി പറഞ്ഞിരിക്കുന്നത് രണ്ടു ദിവസം വരെ ബാറ്ററി നിലനില്‍ക്കും എന്നാണ്, കൂടാതെ സ്റ്റാന്‍ഡ്‌ബൈ മൂന്ന് ആഴ്ചയും.

English summary
Micromax has launched the company’s latest smartphone in Bharat series – Micromax Bharat 5 in India at a price tag of Rs. 5,555.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot