80എംപി ക്യാമറയാണ് ഈ ഫോണിന്‌ !

Written By:

ചൈനയിലെ ആഭ്യന്തര ഫോണ്‍ വിപണിയാണ് കൂബേ. അവര്‍ തങ്ങളുടെ ആദ്യത്തെ 18:9 ഇഞ്ച് ഫോണ്‍ വിപണിയില്‍ ഇറക്കി. ആ ഫോണിന്റെ പേരാണ് കൂബേ എഫ്1.

ഈ ഫോണിനെ ഏറ്റവും ആകര്‍ഷിക്കുന്ന സവിശേഷതയാണ് ഇതിന്റെ ക്യാമറ. സെല്‍ഫി എടുക്കാന്‍ ആഗ്രഹിക്കാത്തവര്‍ ഇപ്പോള്‍ വളരെ ചുരുക്കമാണ്. അവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് കൂബേ കമ്പനി വളരെ മികച്ച മെഗാപിക്‌സല്‍ ക്യാമറയുമായി എത്തിയരിക്കുന്നത്.

കുറഞ്ഞ വിലയില്‍ പ്രതി ദിനം 2ജിബി/3ജിബി ഡാറ്റയുമായി എയര്‍ടെല്‍!

80എംപി ക്യാമറയാണ് ഈ ഫോണിന്‌ !

ഫോണിന്റെ പിന്‍ ക്യാമറ 16 മെഗാപിക്‌സല്‍ ആണ്. സോണിയുടെ IMX289 സെന്‍സറാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഒരു സോഫ്റ്റ്‌വയറിന്റെ സഹായത്തോടെ 80 മെഗാപിക്‌സല്‍ വരെ ഫോട്ടോ എടുക്കാന്‍ കഴിയും. കമ്പനി പറയുന്നത് ഇങ്ങനെയാണ്, ഫോണിന്റെ പിന്‍ ഭാഗത്ത് രണ്ട് 16എംപി മെഗാപിക്‌സല്‍ ക്യാമറകള്‍ ഉപയോഗിക്കുന്നതിലൂടെ 80എംപി പ്രഭാവം കൈവരിക്കാന്‍ കഴിയുമെന്നാണ്. പ്രത്യേക സോഫ്റ്റ്‌വയറുകളുടെ സഹായത്തോടെയാണ് രണ്ട് ക്യാമറകള്‍ ഉപയോഗിച്ച് അള്‍ട്രാ ഹൈ റസൊല്യൂഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുന്നത്.

80എംപി ക്യാമറയാണ് ഈ ഫോണിന്‌ !

കൂബേ എഫ്1-ന്റെ സവിശേഷതകള്‍ നോക്കാം..

. 18:9 റേഷ്യോ, 1440X720 പിക്‌സല്‍ എന്നിവയോടു കൂടിയ 5.7 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ഫോണിന്.

. എട്ട് ന്യൂക്ലിയര്‍ 64 ബിറ്റ് പ്രോസസറാണ് ഈ ഫോണിന് കരുത്ത് നല്‍കുന്നത്.

. ഇതിന് 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും ഉണ്ട്.

. 128ജി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് സ്‌പേസ് വര്‍ദ്ധിപ്പിക്കാം.

. ഈ ഫോണ്‍ റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് മാര്‍ഷ്മലോയിലാണ്.

. 3000എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

. ഗ്രാവിറ്റി സെന്‍സര്‍, ലൈറ്റ് സെന്‍സര്‍, ഡിസ്റ്റന്‍സ് സെന്‍സര്‍, ഇലക്ടോണിക് കോംപസ്, സ്‌പോര്‍ട്‌സ് പിഡോമീറ്റര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍ എന്നിവ സെന്‍സറുകളാണ്.

. ജെം ബ്ലൂ, ഷാംഗണ്‍ ഗോള്‍ഡ്, ഡീപ്പ് ബ്ലാക്ക്, കോറല്‍ പൗഡര്‍ എന്നിങ്ങനെ നാലു നിറത്തിലാണ് ഈ ഫോണ്‍ ലഭ്യമാകുന്നത്.

. 17,500 രൂപയാണ് ഈ ഫോണിന്റെ വില.

Source

English summary
A Chinese company called Koobee has recently announced a device called Koobee F1.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot