Home
Mobile

ഇതുവല്ലോം അ‌റിയുന്നുണ്ടോ! ഐക്യൂ Z9 ​ലൈറ്റ്- 9499 രൂപ, റെഡ്മി 13C- 9199 രൂപ, വൺപ്ലസ് നോർഡ് CE 3- 16749 രൂപ

ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഉത്സവ സീസണ് മുന്നോടിയായി വമ്പൻ ഓഫർ സെയിലുകൾ നടക്കാൻ പോകുകയാണ് എന്ന് ഇതിനകം എല്ലാവരും അ‌റിഞ്ഞുകാണും. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ (Amazon Great Indian Festival sale) സെപ് റ്റംബർ 27 മുതലാണ് ആരംഭിക്കുക. എന്നാൽ ഈ ഓഫർ സെയിലിൽ ഏതൊക്കെ ഫോണുകൾ എന്തൊക്കെ വിലയിലാണ് ലഭ്യമാകുക എന്നത് അ‌ജ്ഞാതമായിരുന്നു. ഇപ്പോൾ ഇക്കാര്യത്തിൽ ചില സൂചനകൾ ആമസോൺ തന്നെ പുറത്തുവിട്ടിട്ടുണ്ട്. ഫെസ്റ്റിവൽ സെയിലിന് മുന്നോടിയായി വൻ ഡിസ്കൗണ്ടുകളുടെയും ബാങ്ക് ഓഫറുകളുടെയും പിൻബലത്തിൽ കിടിലൻ സ്മാർട്ട്ഫോണുകളുമായി കിക്ക്സ്റ്റാർട്ടർ ഡീൽസ് ആമസോൺ ആരംഭിച്ചു. ഇതിൽ ലഭ്യമാകുന്ന ഫോണുകൾ ഇതാ.

വൺപ്ലസ് 11ആർ 5ജി (OnePlus 11R 5G): വൺപ്ലസിന്റെ ഈ ജനപ്രിയ മോഡൽ ആമസോണിൽ വൻ ഡിസ്കൗണ്ടിൽ ലഭ്യമാണ്. ബാങ്ക് ഡിസ്കൗണ്ടുകൾ ഉൾപ്പെടെ 26,749 രൂപ വിലയിൽ ഈ ഫോൺ ലഭ്യമാകുമെന്ന് ആമസോൺ തന്നെ വ്യക്തമാക്കുന്നു. സ്നാപ്ഡ്രാഗൺ 8+ ജെൻ 1 പ്രൊസസർ, 100W സൂപ്പർവൂക്ക് ചാർജിംഗ്, 120Hz ഫ്ലൂയിഡ് ഡിസ്‌പ്ലേ തുടങ്ങി മികച്ച ഫീച്ചറുകൾ ഇതിലുണ്ട്.

ഇതുവല്ലോം അ‌റിയുന്നുണ്ടോ! ഐക്യൂ Z9 ​ലൈറ്റ്- 9499 രൂപ...

ഷവോമി 14 (Xiaomi 14): ഈ പുത്തൻ സ്മാർട്ട്ഫോൺ ആമസോണിൽ 47,999 രൂപയ്ക്ക് ലഭ്യമാണെന്ന് കിക്ക്സ്റ്റാർട്ട് ഡീൽസ് പേജ് വ്യക്തമാക്കുന്നു. ലെയ്ക്ക പിന്തുണയുള്ള 50MP ട്രിപ്പിൾ ക്യാമറകൾ, സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ്, ഡൈനാമിക് 1.5K 120Hz AMOLED ഡിസ്‌പ്ലേ തുടങ്ങിയ നിരവധി മികച്ച ഫീച്ചറുകൾ ഇതിലുണ്ട്.

ഐക്യൂ Z9 ​ലൈറ്റ് 5ജി (iQOO Z9 Lite 5G): ബാങ്ക് ഡിസ്കൗണ്ട് സഹിതം 9,499 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ ലഭിക്കും. കൂടാതെ പ്രതിമാസം 1,583 രൂപ മുതൽ ആരംഭിക്കുന്ന നോ-കോസ്റ്റ് EMI (NCEMI) ഓപ്ഷനും ഉണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 6300 5G പ്രോസസർ, 50MP AI ക്യാമറ, IP64 റേറ്റിങ് തുടങ്ങി മികച്ച ഫീച്ചറുകൾ ഇതിലുണ്ട്.

ഇതുവല്ലോം അ‌റിയുന്നുണ്ടോ! ഐക്യൂ Z9 ​ലൈറ്റ്- 9499 രൂപ...

ഐക്യൂ Z7 പ്രോ 5ജി (iQOO Z7 Pro 5G): ബാങ്ക് ഓഫറുകൾ ഉൾപ്പെടെ 19,749 രൂപയ്ക്ക് ആമസോണിൽ നിന്ന് ഈ ഫോൺ വാങ്ങാം. 3D കർവ്ഡ് 120Hz AMOLED ഡിസ്‌പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 7200 5G പ്രൊസസർ തുടങ്ങി മികച്ച ഫീച്ചറുകൾ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

ഐക്യൂ Z9 5ജി (iQOO Z9 5G): ബാങ്ക് ഓഫറുകൾ ഉൾപ്പെടെ 15,999 രൂപയ്ക്ക് ഈ ഫോൺ ആമസോണിൽ ലഭ്യമാണ്. സെഗ്‌മെൻ്റിലെ ഏറ്റവും വേഗതയേറിയ കർവ്ഡ് സ്‌ക്രീൻ ഫോണുകളിൽ ഒന്നാണ് ഇത്. 1800 nits ഡിസ്‌പ്ലേ, സോണി IMX882 OIS ക്യാമറ, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ തുടങ്ങിയവയാണ് ഇതിലെ പ്രധാന ഫീച്ചറുകൾ.

വൺപ്ലസ് നോർഡ് സിഇ 3 5ജി (OnePlus Nord CE 3 5G): ബാങ്ക് ഓഫറുകളോടെ 16,749 രൂപയ്ക്ക് ഈ ഫോൺ വാങ്ങാം. 12GB വരെ റാം, 5,000mAh ബാറ്ററി, 80W SUPERVOOC ചാർജിംഗ്, മികച്ച ഫോട്ടോകൾക്കായി 50MP Sony IMX890 ക്യാമറ തുടങ്ങിയ ഫീച്ചറുകൾ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

ഇതുവല്ലോം അ‌റിയുന്നുണ്ടോ! ഐക്യൂ Z9 ​ലൈറ്റ്- 9499 രൂപ...

റെഡ്മി 13സി 5ജി (Redmi 13C 5G): 9,199 രൂപ വിലയിൽ ഈ 5ജി ഫോൺ ആമസോൺ വിൽക്കുന്നുണ്ട്. 50MP AI ഡ്യുവൽ ക്യാമറ, 90Hz ഡിസ്പ്ലേ, 5000mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ ഈ ഫോണിലുണ്ട്. ​ടെക്നോ പോവ 6 നിയോ 5ജി (Pova 6 Neo 5G): 108MP AI ക്യാമറ സഹിതമെത്തുന്ന ഈ ​ഫോൺ ബാങ്ക് ഓഫറുകൾ ഉൾപ്പെടെ 12,749 രൂപയ്ക്ക് ആമസോണിൽ ലഭ്യമാണ്.

സാംസങ് ഗാലക്സി എസ്21 എഫ്ഇ (Samsung Galaxy S21 FE): ബാങ്ക് ഓഫറുകൾക്കൊപ്പം 25,749 രൂപയ്ക്ക് ഈ സാംസങ് ഫോൺ ലഭ്യമാണ്. 12MP അൾട്രാ-വൈഡ് ക്യാമറയടക്കം നിരവധി മികച്ച ഫീച്ചറുകൾ ഇതിലുണ്ട്. ലാവ ബ്ലേസ് 3 5ജി (Lava Blaze 3 5G): മീഡിയടെക് D6300 പ്രോസസർ, 50MP+2MP AI ക്യാമറകൾ തുടങ്ങിയ ഫീച്ചറുകളുള്ള ഈ ഫോൺ ബാങ്ക് ഡിസ്‌കൗണ്ടുകൾ ഉൾപ്പെടെ 9,899 രൂപയ്ക്ക് ആമസോണിൽ വിൽക്കുന്നു.

പോക്കോ എക്സ്6 5ജി (POCO X6 5G): ബാങ്ക് ഡിസ്കൗണ്ടുകൾ ഉൾപ്പെടെ 14,999 രൂപയ്ക്ക് ഇത് ആമസോണിൽ ലഭ്യമാണ്. ഡോൾബി വിഷൻ, 64MP OIS ട്രിപ്പിൾ റിയർ ക്യാമറ, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, 1.5K 120Hz AMOLED ഡിസ്‌പ്ലേ തുടങ്ങി മികച്ച ഫീച്ചറുകൾ ഇതിലുണ്ട്.

Best Mobiles in India

English summary
Amazon Announces Kickstarter Deals Ahead of Great Indian Festival Sale. OnePlus 11R 5G, Xiaomi 14), iQOO Z9 Lite 5G, iQOO Z7 Pro 5G, iQOO Z9 5G, OnePlus Nord CE 3 5G, Redmi 13C 5G, Pova 6 Neo 5G, Samsung Galaxy S21 FE, Lava Blaze 3 5G, POCO X6 5G Many other phones can be bought as part of these deals.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X