Home
Mobile

പുതിയ ഫോൺ വാങ്ങാൻ പ്ലാനുണ്ടോ? ഇതിലൊന്ന് നോക്കാം! ജൂ​ലൈയിൽ ഇന്ത്യയിൽ എത്തുന്ന സ്മാർട്ട്ഫോണുകൾ

എല്ലാ മാസവും പുതിയ സ്മാർട്ട്ഫോണുകൾ ഇറങ്ങുന്നുണ്ട് എങ്കിലും ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങണം എന്ന് ആഗ്രഹിക്കുന്നവർ ഇപ്പോഴും എപ്പോഴും അ‌വശേഷിക്കുന്നുണ്ടാകും. ഓരോ മാസവും ബ്രാൻഡുകൾ തങ്ങളുടെ വിവിധ സീരീസുകളുടെ തുടർച്ചകളായും മറ്റും പുതിയ ഫോണുകൾ അ‌വതരിപ്പിച്ചുപോരുന്നു. ഈ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടവയിൽ വൺപ്ലസ് 13s, മോട്ടറോള എഡ്ജ് 60, വിവോ ടി4 അ‌ൾട്ര, ഇൻഫിനിക്സ് ജിടി 30 പ്രോ, റിയൽമി സി73 5ജി, ഐടെൽ സെനോ 5ജി എന്നിങ്ങനെ നിരവധി സ്മാർട്ട്ഫോണുകൾ ഉണ്ട്. ഇത് കൂടാതെ ഈ മാസംതന്നെ ഇനി മറ്റ് ചില മോഡലുകൾ കൂടി എത്താനുമുണ്ട്.

എന്നാൽ ഈ മാസത്തെക്കാൾ ലോഞ്ചുകളുടെ തിരക്കേറിയ മാസമായിരിക്കും ജൂ​ലൈ എന്നാണ് നിലവിൽ വന്നിട്ടുള്ള ചില ലോഞ്ച് തിയതി വെളിപ്പെടുത്തലുകളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. വൺപ്ലസ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന നോർഡ് 5 സീരീസ് ഫോണുകൾ ​ഉൾപ്പെടെ ജൂ​ലൈയിൽ എത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

പുതിയ ഫോൺ വാങ്ങാൻ പ്ലാനുണ്ടോ? ജൂ​ലൈയിൽ എത്തുന്ന സ്മാർട്ട്ഫോണുകൾ

മിഡ് റേഞ്ച് മുതൽ പ്രീമിയം ഫ്ലാഗ്ഷിപ്പുകൾ വരെ, കുറഞ്ഞത് എട്ട് പുതിയ സ്മാർട്ട്‌ഫോണുകളെങ്കിലും ജൂലൈയിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഇവയിൽ ചിലതിന്റെ ലോഞ്ച് ഇതിനകം സ്ഥിരീകരിച്ചു, മറ്റുചിലതിന്റെ ലോഞ്ച് തിയതി ഇനി വരുന്ന ദിവസങ്ങളിൽ തന്നെ പുറത്തുവിടും എന്ന് പ്രതീക്ഷിക്കുന്നു. ഒരു പുതിയ സ്മാർട്ട്ഫോൺ എടുക്കാൻ ഉദ്ദേശിക്കുന്നവർക്കായി, ഇനി അ‌ടുത്ത മാസം ഇന്ത്യയിലെത്തുന്നതും എത്താൻ സാധ്യതയുളളതുമായ പ്രധാന സ്മാർട്ട്ഫോണുകൾ മാത്രം ഇവിടെ പരിചയപ്പെടുത്തുന്നു.

വൺപ്ലസ് നോർഡ് 5 (OnePlus Nord 5), വൺപ്ലസ് നോർഡ് സിഇ 5 (OnePlus Nord CE 5): ഇവയുടെ ലോഞ്ച് തിയതി ഇതുവരെ വൺപ്ലസ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ജൂ​ലൈ 8ന് ഈ വൺപ്ലസ് നോർഡ് സീരീസ് ഫോണുകൾ അ‌വതരിപ്പിക്കപ്പെട്ടേക്കാം എന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്.

വൺപ്ലസ് നോർഡ് 5: മീഡിയടെക് ഡൈമെൻസിറ്റി 9400e ചിപ്പ്, 100W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയോടെ 7,000mAh ബാറ്ററി, 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള ഫ്ലാറ്റ് AMOLED ഡിസ്‌പ്ലേ, 50MP മെയിൻ സെൻസറും 8-MP അൾട്രാ-വൈഡ് സെൻസറും അ‌ടങ്ങുന്ന ക്യാമറ സജ്ജീകരണം എന്നിവ ഇതിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

വൺപ്ലസ് നോർഡ് സിഇ 5: ഇതിൽ ഡൈമെൻസിറ്റി 8350 പ്രോസസർ, 80W ഫാസ്റ്റ് ചാർജിംഗുള്ള 7,100mAh ബാറ്ററി, 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ എന്നിവ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നോർഡ് 5 ഇന്ത്യയിൽ 35,000 രൂപയിൽ താഴെ വിലയിലും നോർഡ് സിഇ 5 ഏകദേശം 25,000 രൂപയിൽ താഴെ വിലയിലും ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.

നത്തിംഗ് ഫോൺ 3: ജൂ​ലൈയിൽ ലോഞ്ച് സ്ഥിരീകരിച്ചിരിക്കുന്ന ഒരു സ്മാർട്ട്ഫോൺ നത്തിങ് ഫോൺ 3 ആണ്. ജൂ​ലൈ 1ന് ഇത് ലോഞ്ച് ചെയ്യും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രീമിയം ലെവൽ സ്മാർട്ട്ഫോൺ ആയിരിക്കും ഇത്. ഏകദേശം 800 പൗണ്ട് (ഏകദേശം 93,000 രൂപ) വില ഇതിന് പ്രതീക്ഷിക്കാമെന്ന് കാൾ പേയ് ഇതിനകം സൂചന നൽകിയിട്ടുണ്ട്. ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില ഏകദേശം 70,000 രൂപയോടടുത്താണ്.

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 7, ഇസഡ് ഫ്ലിപ്പ് 7, ഇസഡ് ഫ്ലിപ്പ് 7 എഫ്ഇ: സാംസങ്ങിന്റെ ഫോൾഡബിൾ ഫോണുകൾ ജൂ​ലൈയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ജൂലൈ 10 ന് ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ ഈ ഫോണുകൾ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഔദ്യോഗികമായി ഇവയുടെ ലോഞ്ച് പ്രഖ്യാപിച്ചിട്ടില്ല.

വിവോ എക്സ് ഫോൾഡ് 5, എക്സ് 200 എഫ്ഇ: ജൂ​ലൈയിൽ വരുമെന്ന് പ്രതീക്ഷിക്കുന്ന പ്രധാന സ്മാർട്ട്ഫോണുകളിൽ ഈ വിവോ ഫോണുകളും ഉൾപ്പെടുന്നു. ജൂലൈ 10 ന് എക്സ് ഫോൾഡ് 5, എക്സ് 200 എഫ്ഇ എന്നിവ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് ഓൺ​ലൈൻ റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

വിവോ എക്സ് ഫോൾഡ് 5 ജൂൺ 25 ന് ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അ‌തിന് പിന്നാലെ ജൂ​ലൈയിൽ ഇത് ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. ഇതിനകം ചൈനയിൽ ലോഞ്ച് ചെയ്ത എസ് 30 പ്രോ മിനിയുടെ റീബ്രാൻഡഡ് പതിപ്പായിരിക്കും വിവോ എക്സ് 200 എഫ്ഇ എന്ന് പ്രതീക്ഷിക്കുന്നു.

Best Mobiles in India

English summary
Several smartphones are set to launch in India in July. These include the Nothing Phone 3, OnePlus Nord 5, Nord CE 5, Vivo X Fold 5, X200 FE, Samsung Galaxy Z Fold 7, Z Flip 7, and Z Flip 7 FE. The Nothing Phone 3 is expected to launch in India on July 1.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X