ഏസര്‍ ലിക്വിഡ് സീരീസിലേക്ക് ഫോണുകള്‍ വന്നു കൊണ്ടേയിരിക്കുന്നു

Posted By:

ഏസര്‍ ലിക്വിഡ് സീരീസിലേക്ക് ഫോണുകള്‍ വന്നു കൊണ്ടേയിരിക്കുന്നു

ഏസറിന്റെ ലിക്വിഡ് സീരീസ് മൊബൈല്‍ ഫോണുകള്‍ നല്ല സ്വീകാര്യത ലഭിച്ച ഹാന്‍ഡ്‌സെറ്റുകളാണ്.  ലിക്വിഡ് സാരാസ് നിരയിലേക്ക് കൂടുതല്‍ കൂടുതല്‍ ഹാന്‍ഡ്‌സെറ്റുകള്‍ വന്നുകൊണ്ടേയിരിക്കുകയാണ് ഏസറിന്റെ അണിയറയില്‍ നിന്ന്.

ഏസര്‍ ലിക്വിഡ് മിനി ഇ310 ഈ വര്‍ഷം ആദ്യ മുതല്‍ വിപണിയിലുള്‌ല മോഡല്‍ ആണ്.  ഏസര്‍ സി6 ലിക്വിഡ് എക്‌സ്‌പ്രെസ് ഈയടുത്ത് ലികിവിഡ് സീരീസില്‍ പുറത്തിറങ്ങിയതാണ്.  135 ഗ്രാം ഭാരമുള്ള ഏസര്‍ ലിക്വിഡ് എക്‌സ്‌പ്രെസിന്റെ നീളം 115 എംഎം, വീതി 60.8 എംഎം, കട്ടി 13.4 എംഎം എന്നിങ്ങനെയാണ്.  108 ഗ്രാം മാത്രം ഭാരമുള്ള ഏസര്‍ ലിക്വിഡ് മിനി ഇ310ന്റെ നാളം 110.4 എംഎം, വീതി 57.5 എംഎം, കട്ടി 13 എംഎം എന്നിങ്ങനെയാണ്.

ഒതുക്കവും ഭാരക്കുറവുമുള്ള ഈ രണ്ടു ഹാന്‍ഡ്‌സെറ്റുകളും കൊണ്ടു നടക്കാന്‍ എളുപ്പമാണ്.  ഇതിന്റെ കറുപ്പും, ചാര നിറവും കലര്‍ന്ന നിറത്തിലുള്ള ഡിസൈന്‍ ഈ ഹാന്‍ഡ്‌സെറ്റിന് ഒരു പ്രൊഫഷണല്‍ ലുക്ക് നല്‍കുന്നു.

ഏസര്‍ ലിക്വിഡ് സീരീസിലെ ഈ രണ്ടു ഫോണുകള്‍ക്കും ടിഎഫ്ടി ടച്ച് സ്‌ക്രീന്‍ ആണ്.  ഏസര്‍ സി6 ലിക്വിഡ് എക്‌സ്പ്രസിന്റെ ഡിസ്‌പ്ലേ 3.5 ഇഞ്ചും, ഏസര്‍ ലിക്വിഡ് മിനിയുടേത് 3.2 ഇഞ്ചും ആണ്.

ആക്‌സലോമീറ്റര്‍ സെന്‍സറുകള്‍ ഈ ഇരു മൊബൈലുകളിലും ഉണ്ട്.  മുന്‍ വശത്തു തന്നെ മൂന്നു കണ്‍ട്രോള്‍ ബട്ടണുകള്‍ ഉണ്ട്.  ഇവ സാധാരണപോലെ ഞെക്കി പിടിക്കുന്നതിനു പകരം മെല്ലെ തൊട്ടാല്‍ മാത്രം മതി.

വീഡിയോ റെക്കോര്‍ഡിംഗ്, ജിയോ-റ്റാഗിംഗ് സൗകര്യങ്ങളുള്ള 5 മെഗാക്‌സല്‍ ക്യാമറ ഇരു ഫോണുകളിലും ഉണ്ട്.  ക്വാല്‍കോം എംഎസ്എം 7227-1 ചിപ്‌സെറ്റ് ഉള്ള 600 മെഗാഹെര്‍ഡ്‌സ് എആര്‍എം11 പ്രോസസ്സറാണ് ഏസര്‍ മിനി ഇ 310ന്റേത്.  അതേ സമയം ഏസര്‍ ലിക്വിഡ് എക്‌സ്പ്രസിന് 800 മെഗാഹെര്‍ഡ്‌സ് പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ട്.

മൈക്രോഎസ്ഡി മെമ്മറി കാര്‍ഡ് സ്ലോട്ട് ഉപയോഗിച്ച് 32 ജിബി വരെ ഉയര്‍ത്താവുന്ന എക്‌സ്‌റ്റേണല്‍ മെമ്മറി ഇരു ഹാന്‍ഡ്‌സെറ്റുകളുടേയും സവിശേഷതകളാണ്.  512 എംബി വീതം ഇന്റേണല്‍ മെമ്മറിയും,  സിസ്റ്റം മെമ്മറിയും ഉണ്ട് ഏസര്‍ ലിക്വിഡ് മിനി ഇ 310ന്.

ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഏസര്‍ സി6 ലിക്വിഡ് എകസ്പ്രസും, ഏസര്‍ ലിക്വിഡ് മിനി ഇ310ഉം പ്രവര്‍ത്തിക്കുന്നത്.  ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റികളും, യുഎസ്ബി ഡാറ്റ കണക്ഷനും രണ്ടിനും ഉണ്ട്.

ഏസര്‍ സി6 ലിക്വിഡ് എക്‌സ്പ്രസിന്റെ വില 20,000 രൂപയും, ഏസര്‍ ലിക്വിഡ് മിനി ഇ310ന്റെ വില 11,000 രൂപയും ആണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot