സെപ്റ്റംബറില്‍ ലോഞ്ച് ചെയ്ത സ്മാര്‍ട്‌ഫോണുകള്‍

By Bijesh
|

സെപ്റ്റംബറില്‍ ലോഞ്ച് ചെയ്ത സ്മാര്‍ട്‌ഫോണുകള്‍

 

സെപ്റ്റംബര്‍ മാസം ടെക് ലോകത്തിനും പ്രത്യേകിച്ച് സ്മാര്‍ട്‌ഫോണ്‍ വിപണിക്കും ഏറെ പ്രധാനപ്പെട്ടതായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഷോകളിലൊന്നായ ഐ.എഫ്.എ. ബെര്‍ലിന്‍ തന്നെയാണ് ഇതില്‍ ഏറ്റവും പ്രധാനം.

സാംസങ്ങും സോണിയും ഉള്‍പ്പെടെ പ്രധാനപ്പെട്ട കമ്പനികള്‍ അവരുടെ പുതിയ സ്മാര്‍ട് ഫോണുകള്‍ ഐ.എഫ്.എയിലാണ് അവതരിപ്പിച്ചത്. അതോടൊപ്പം ഏറെ തരംഗം സൃഷ്ടിച്ച ആപ്പിള്‍ ഐ ഫോണ്‍ 5 എസും 5 സിയും ലോഞ്ച് ചെയ്തതും ഈ മാസം തന്നെയാണ്.

ഏറെ ചര്‍ച്ചചെയ്യപ്പെട്ട നോക്കിയയുടെ ക്യാമറാ സെന്‍ട്രിക് ഫോണായ നോകിയ ലുമിയ 1020-ഉം ലോഞ്ച് ചെയ്തു.

ഇതില്‍ പലതും നിലവില്‍ ഇന്ത്യയില്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. പല കമ്പനികളും ദീപാവലിയോടനുബന്ധിച്ച് ലോഞ്ച് ചെയ്യാനും ഒരുങ്ങുന്നുണ്ട്.

ഈ മാസം ഇറങ്ങിയ പ്രധാനപ്പെട്ട സ്മാര്‍ട്‌ഫോണുകള്‍ ഇവിടെ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. കാണുന്നതിനായി താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

Nokia Lumia 1020

Nokia Lumia 1020

41 എം.പി. ക്യാമറയാണ് നോകിയ ലൂമിയ 1020-ന്റെ ഏറ്റവും വലിയ പ്രത്യേകത. ക്യാമറയിലെ ഡ്യുവല്‍ സെന്‍സര്‍ ഉയര്‍ന്ന സൈസുള്ള ചിത്രങ്ങളും 5 എം.പി. ചിത്രങ്ങളും എടുക്കാന്‍ സഹായിക്കും. അതായത് ഏതു തരത്തിലുള്ള ഫോട്ടോ വേണമെങ്കിലും ലഭ്യമാവും. അതോടൊപ്പം വൈറ്റ് ബാലന്‍സ്, ഷട്ടര്‍ സ്പീഡ്, ഫോകസ് എന്നിവയും ക്രമീകരിക്കാം.
കൂടാതെ 1280-768 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.5 ഇഞ്ച് AMOLED VXGA ഡിസ്‌പ്ലെ, 1.5 GHz ഡ്യുവല്‍ കോര്‍ സ്‌നാപ് ഡ്രാഗണ്‍ ട4 പ്രൊസസര്‍, 2 ജി.ബി. റാം, വിന്‍ഡോസ് ഫോണ്‍ 8 ഓപ്പറേറ്റിംഗ് സിസ്റ്റം, 32 ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയുമുണ്ട്. സൗജന്യമായി 7 ജി.ബി. സ്‌കൈ ഡ്രൈവ് ക്ലൗഡ് സ്‌റ്റോറേജും അനുവദിക്കുന്നു. 2000 mAh ആണ് ബാറ്ററി.

 

സോണി എക്‌സ്പീരിയ Z1

സോണി എക്‌സ്പീരിയ Z1

5 ഇഞ്ച് ഫുള്‍ HD TFT കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
1080-1920 പിക്‌സല്‍ റെസല്യൂഷന്‍
2.2 GHz ക്വാഡ് കോര്‍ ക്വാള്‍കോം സ്‌നാപ് ഡ്രാഗണ്‍ 800 ക്രയ്റ്റ് 400 പ്രൊസസര്‍
2 ജി്ബി. റാം
20.7 എം.പി. പ്രൈമറി കാമറ
2 എം.പി. സെക്കന്‍ഡറി കാമറ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലി ബീന്‍ ഒ.എസ്.
3000 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി നോട് 3
 

സാംസങ്ങ് ഗാലക്‌സി നോട് 3

1080 പിക്‌സലോടു കൂടിയ 5.7 ഇഞ്ച് ഡിസ്‌പ്ലെ
13 എം.പി പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് കാമറ
32 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി സ്ലോട്ട്
2.3 GHz ക്വാള്‍കോം സ്‌നാപ് ഡ്രാഗണ്‍ 800 പ്രൊസസര്‍
3 ജി.ബി. റാം
3ജി, LTE, വൈ-ഫൈ, ജി.പി.എസ്.
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
3200 mAh ബാറ്ററി

 

ആപ്പിള്‍ ഐ ഫോണ്‍ 5 എസ്

ആപ്പിള്‍ ഐ ഫോണ്‍ 5 എസ്

4 ഇഞ്ച് സ്‌ക്രീന്‍സൈസ്
A7 64-ബിറ്റ് ചിപ്പ്
ഐ.ഒ.എസ്. 7 ഓപ്പറേറ്റിംഗ് സിസ്റ്റം
13 LTE വയര്‍ലെസ് ബാന്‍ഡ് സപ്പോര്‍ട്
ഫിംഗര്‍ പ്രിന്റ് സെന്‍സര്‍
8 എം.പി. ഓട്ടോഫോക്കസ് പ്രൈമറി ക്യാമറ
1.2 എം.പി. സെക്കന്‍ഡറി ക്യാമറ
1560 mAh നോണ്‍ റിമൂവബിള്‍ ബാറ്ററി

 

ആപ്പിള്‍ ഐ ഫോണ്‍ 5 സി

ആപ്പിള്‍ ഐ ഫോണ്‍ 5 സി

640-1136 പിക്‌സല്‍ 4 ഇഞ്ച് ഡിസ്‌പ്ലെ
പ്ലാസ്റ്റിക് ബോഡി
A6 ചിപ്,
8 എം.പി. ഐ സൈറ്റ് ക്യാമറ
16/32 ജി.ബി. ഇന്‍ബില്‍റ്റ് മെറ്ററി
8 എം.പി. പ്രൈമറി ക്യാമറ
1.2 എം.പി. സെക്കന്‍ഡറി ക്യാമറ
ഐ.ഒ.എസ്. 7 ഒ.എസ്.
1510 mAh നോണ്‍ റിമൂവബിള്‍ ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ട്രെന്‍ഡ്

സാംസങ്ങ് ഗാലക്‌സി ട്രെന്‍ഡ്

4 ഇഞ്ച് WVGA (480-800) TFT ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. 1 GHz പ്രൊസസര്‍, 512 എം.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി സ്ലോട്ട് എന്നിവയുമുണ്ട്. 126 ഗ്രാം ഭാരമുള്ള ഫോണ്‍ ഡ്യുവല്‍ സിം ആണ്. 3 മെഗാപിക്‌സല്‍ പ്രൈമറി കാമറയുണ്ടെങ്കിലും ഫ് ളാഷ് ഇല്ല.

കണക്റ്റിവിറ്റിയുടെ കാര്യമെടുത്താല്‍ വൈ-ഫൈ, ബ്ലു ടൂത്ത്, EDGE, GPRS, 3 ജി എന്നിവയുണ്ട്. 1500 mAh ബാറ്ററി 8 മണിക്കൂര്‍ ടോക് ടൈമും 350 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ സമയവും നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആന്‍ഡ്രോയ്ഡ് 4.0 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

 

ബ്ലാക്‌ബെറി Z30

ബ്ലാക്‌ബെറി Z30

720-1280 പിക്‌സല്‍ റെസല്യൂഷനോട് കൂടിയ 5 ഇഞ്ച് ഡിസ്‌പ്ലെ
ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ S4 പ്രൊ ചിപ്‌സെറ്റ്
1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. വരെ വികസിപ്പിക്കാം
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
ബ്ലാക്‌ബെറി 10.2 ഒ.എസ്.

 

ഗാലക്‌സി ഗിയര്‍ സ്മാര്‍ട് വാച്ച്

ഗാലക്‌സി ഗിയര്‍ സ്മാര്‍ട് വാച്ച്

1.63 ഇഞ്ച് സൂപര്‍ AMOLED ഡിസ്‌പ്ലെ
320-320 പിക്‌സല്‍ റെസല്യൂഷന്‍
800 MGz പ്രൊസസര്‍
512 എം.ബി. റാം
4 ജി.ബി. ഇന്റേണല്‍ സ്‌റ്റോമറജ്
1.9 എം.പി. ക്യാമറ
ബ്ലൂടുത്ത് 4.0
315 mAh ബാറ്ററി

 

സെപ്റ്റംബറില്‍ ലോഞ്ച് ചെയ്ത സ്മാര്‍ട്‌ഫോണുകള്‍
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X