ഇതുവരെ ഇറങ്ങിയ 3 ജി.ബി. റാം സ്മാര്‍ട്‌ഫോണുകള്‍

Posted By:

സ്മാര്‍ട്‌ഫോണുകള്‍ അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്. കമ്പ്യൂട്ടറുകളുടെ സൗകര്യങ്ങളുള്ള സ്മാര്‍ട്‌ഫോണുകളാണ് ഇപ്പോള്‍ കമ്പനികള്‍ പുറത്തിറക്കുന്നത്. വലിയ സ്‌ക്രീനുകള്‍, ഉയര്‍ന്ന പ്രൊസസര്‍, പരിഷ്‌കരിച്ച ഓപ്പറേറ്റിംഗ് സിസ്റ്റം, ഉയര്‍ന്ന പിക്‌സലുള്ള ക്യാമറ തുടങ്ങി എല്ലാവിധത്തിലും സ്മാര്‍ട്‌ഫോണുകള്‍ വികസിച്ചുകൊണ്ടിരിക്കുകയാണ്.

എന്നാല്‍ ഇപ്പോള്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് റാമിന്റെ ശേഷി വര്‍ദ്ധിപ്പിക്കാനാണ്. കാരണം ഉയര്‍ന്ന ശേഷിയുള്ള പ്രൊസസറിനൊപ്പം ഉയര്‍ന്ന റാം കൂടിയുണ്ടെങ്കിലേ യദാര്‍ഥ ഫലം ലഭിക്കുകയുള്ളു. നിലവില്‍ ഏറ്റവും ഉയര്‍ന്നത് 3 ജി.ബി. റാം ഫോണുകളാണ്.

വായിക്കുക: ലോകത്തിലെ ആദ്യത്തെ 2K റെസല്യൂഷന്‍ സ്‌ക്രീനുള്ള സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു

സാംസങ്ങ് മൂന്നു സ്മാര്‍ട്‌ഫോണുകളില്‍ ഇത് ഉപയോഗിച്ചു കഴിഞ്ഞു. കൂടാതെ കഴിഞ്ഞ ദിവസം വൈവോയും 3 ജി.ബി. സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു. ജിയോണി അവതരിപ്പിച്ച പുതിയ എലൈഫ് E7-നിലും 3 ജി.ബി റാമാണുള്ളത്. ഭാവിയില്‍ ഇറങ്ങാനിരിക്കുന്ന പല ഫോണുകളിലും ഇത്തരത്തിലുള്ളതായിരിക്കും.

എന്തായാലും ഇതുവരെ ലോഞ്ച് ചെയ്ത 4, 3 ജി.ബി. റാം സ്മാര്‍ട്‌ഫോണുകള്‍ ചുവടെ കൊടുക്കുന്നു. ഇതില്‍ പലതും ഇന്ത്യയില്‍ ലഭ്യമായിട്ടില്ല.

ഇതുവരെ ഇറങ്ങിയ 3 ജി.ബി. റാം സ്മാര്‍ട്‌ഫോണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot