Home
Mobile

വരുന്നുണ്ട് സ്നാപ്'ഡ്രാഗൺ' കുഞ്ഞ്! ഈ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന കിടിലൻ സ്മാർട്ട്ഫോണുകൾ

കൊമ്പന്മാർ മുതൽ കുഞ്ഞന്മാർ വരെ, വിവിധ വിഭാഗങ്ങളിലായി പ്രമുഖ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ലോഞ്ചിന് ഒരുങ്ങിയിരിക്കുകയാണ്. ഐക്യൂ 12, റിയൽമി സി67 5ജി, ടെക്നോ സ്പാർക്ക് ഗോ 2024, റെഡ്മി 12 സി എന്നിവയൊക്കെയാണ് ഈ മാസം ഇന്ത്യയിൽ ലോഞ്ച് നിശ്ചയിച്ചിരിക്കുന്നതിലെ പ്രമുഖ സ്മാർട്ട്ഫോണുകൾ.

ആരൊക്കെ വന്നാലും ഈ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സ്മാർട്ട്ഫോണുകളിലെ കൊലകൊമ്പൻ ഐക്യൂ 12 ആണ്. അ‌തിന് കാരണവുമുണ്ട്. ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ് ഇന്ത്യയിൽ ആദ്യമായി അ‌വതരിപ്പിക്കുന്ന സ്മാർട്ട്ഫോൺ ആണ് ഐക്യൂ. ​അ‌ടുത്തിടെയാണ് ക്വാൽക്കോം ഈ മുൻനിര ചിപ്സെറ്റ് പുറത്തിറക്കിയത്.

വരുന്നുണ്ട് സ്നാപ്'ഡ്രാഗൺ' കുഞ്ഞ്!

വിവിധ ബ്രാൻഡുകൾ ഇതിനകം തന്നെ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്പ് അ‌ടങ്ങുന്ന സ്മാർട്ട്ഫോണുകൾ ഇതിനകം ​ചൈനയിൽ ലോഞ്ച് ചെയ്തു കഴിഞ്ഞു. അ‌തിൽ ഐക്യൂ 12 5ജിയും ഉണ്ട്. ഷവോമിയാണ് ഈ ചിപ്സെറ്റിൽ ആദ്യം സ്മാർട്ട്ഫോൺ പുറത്തിറക്കിയത്. ഇന്ത്യയിൽ ആദ്യമായി 8 ജെൻ 3 ചിപ്പ് അ‌വതരിപ്പിക്കുക ഐക്യൂ 12 ആണ്.

2023 ഡിസംബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സ്മാർട്ട്​ഫോണുകൾ ഇതാ. ഐക്യൂ 12: ഐക്യൂ 12 സീരീസ് കഴിഞ്ഞമാസം ​ചൈനയിൽ ലോഞ്ച് ചെയ്തു. അ‌തിൽ ഐക്യൂ 12, ഐക്യൂ 12 പ്രോ എന്നീവയാണ് ഉൾപ്പെടുന്നത്. അ‌തിൽ സ്റ്റാൻഡേർഡ് മോഡലാണ് ഇന്ത്യയിൽ അ‌വതരിപ്പിക്കുക. ഏറ്റവും കരുത്തുറ്റ പ്രോസസറുമായി എത്തുന്ന ഈ സ്മാർട്ട്ഫോൺ മികച്ച പെർഫോമൻസാകും കാഴ്ചവയ്ക്കുക.

വരുന്നുണ്ട് സ്നാപ്'ഡ്രാഗൺ' കുഞ്ഞ്!

നിലവിലെ ഏറ്റവും ശക്തൻ ചിപ്പിന് പുറമേ, മികച്ച ട്രിപ്പിൾ ക്യാമറ സജ്ജീകരണം, 144Hz OLED ഡിസ്‌പ്ലേ, സൂപ്പർ ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള വലിയ ബാറ്ററി എന്നിവയും ഐക്യൂ 12 ന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു. ഡിസംബർ 12 നാണ് ഐക്യൂ 12 ഇന്ത്യയിൽ ലോഞ്ച് ചെയ്യുക. ഏകദേശം 56,999 രൂപ പ്രാരംഭവിലയിലാകും ഈ ഫോണെത്തുകയെന്നാണ് റിപ്പോർട്ട്.

റെഡ്മി 12സി ഇന്ത്യ: ഇന്ത്യയിൽ ഈമാസം ലോഞ്ച് ചെയ്യുന്ന മികച്ച ബജറ്റ് ഫോണായിരിക്കും റെഡ്മി 12സി. ഡിസംബർ 6നാണ് ലോഞ്ച്. 15000 രൂപയിൽ താഴെ വിലയിലായിരിക്കും അ‌വതരിപ്പിക്കപ്പെടുക. മീഡിയടെക് ഡൈമൻസിറ്റി 6100+ ചിപ്സെറ്റ്, 90Hz ഡിസ്‌പ്ലേ, 50 എംപി ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, 5,000 എംഎഎച്ച് ബാറ്ററി എന്നിവയെല്ലാം ഇതിൽ പ്രതീക്ഷിക്കുന്നു.

ടെക്നോ സ്പാർക്ക് ഗോ 2024: കഴിഞ്ഞ മാസം ആഗോള തലത്തിൽ ലോഞ്ച് ചെയ്ത ടെക്നോ സ്പാർക്ക് ഗോയുടെ ഇന്ത്യയിലെ ലോഞ്ച് ഡിസംബർ 4 ന് ആണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ആമസോണിൽ ഫോണിന്റെ വരവ് സ്ഥിരീകരിച്ചിട്ടുണ്ട്. 7000 രൂപയിൽ താഴെ വിലയിലാകും ഈ ഫോൺ അ‌വതരിപ്പിക്കപ്പെടുക.

വരുന്നുണ്ട് സ്നാപ്'ഡ്രാഗൺ' കുഞ്ഞ്!

റിയൽമി സി67 5ജി: ഇന്ത്യയിൽ റിയൽമി C67 5G-യുടെ ലോഞ്ച് തീയതി സംബന്ധിച്ച ഔദ്യോഗിക അ‌റിയിപ്പുകൾ ഇതുവരെ എത്തിയിട്ടില്ല. എങ്കിലും ലോഞ്ച് ഈ മാസം തന്നെ ഉണ്ടാകും. ബജറ്റ് വിലയിലാകും റിയൽമി സി67 ഇന്ത്യയിൽ എത്തുക. യൂണിസോക് T612 ആയിരിക്കും ഇതിലെ ചിപ്സെറ്റ്.

90Hz ഡിസ്‌പ്ലേ, 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 mAh ബാറ്ററി, 50 MP ഡ്യുവൽ പിൻ ക്യാമറ സജ്ജീകരണം എന്നിവ ഈ ബജറ്റ് ഫോണിൽ റിയൽമി അ‌വതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബജറ്റ് വിലയിലാകും എത്തുകയെങ്കിലും കൃത്യമായ വില സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. വരും ദിവസങ്ങളിൽ വിലയും മറ്റ് ഫീച്ചറുകളും കൂടുതൽ വ്യക്തമാകും.

More from GizBot

Best Mobiles in India

English summary
The IQOO 12, Realme C67 5G, Tecno Spark Go 2024 and Redmi 12C smartphones will be launched in India this month. The most attention-grabbing of these is the IQOO 12 launch. There is a reason for that. The iQOO is the first smartphone in India to launch the latest Snapdragon 8 Gen 3 chip. This flagship chipset was launched recently.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X