ഈ ആഴ്ച അവതരിപ്പിക്കുന്ന സ്മാർട്ട്‌ഫോണുകളെ പരിചയപ്പെടാം

|

ഇപ്പോൾ നടക്കുന്ന കോവിഡ്-19 പകർച്ചവ്യാധി മൂലം ലോകമെമ്പാടുമുള്ള ധാരാളം ആളുകൾ അവരുടെ വീടുകളിൽ നിന്ന് പ്രവർത്തിക്കുന്നു. ഇക്കാരണത്താൽ നമ്മിൽ മിക്കവരും ഒരു പുതിയ സ്മാർട്ട്‌ഫോണിനും മറ്റ് ഗാഡ്‌ജെറ്റുകൾക്കുമായി ഓൺലൈൻ സ്റ്റോറുകളിൽ. സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ ഇത് ഒരു അവസരമായി കാണുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതുമുതൽ ഓരോ സ്മാർട്ട്‌ഫോൺ നിർമിതാക്കളും പുതിയ സ്മാർട്ഫോണുകൾ വിപണിയിൽ അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്.

 

എച്ച്എംഡി ഗ്ലോബൽ, സാംസങ്, ഓപ്പോ തുടങ്ങിയ നിരവധി കമ്പനികൾ പുതിയ സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിക്കുന്നു. ഈ ആഴ്ച അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന എല്ലാ പുതിയ സ്മാർട്ട്‌ഫോണുകളുടെയും ഒരു ലിസ്റ്റ് ചുവടെ കൊടുത്തിരിക്കുന്നു. ഈ ലിസ്റ്റിൽ നിന്നും നിങ്ങൾക്ക് അനുയോജ്യമായ സ്മാർട്ഫോണുകൾ യഥേഷ്ടം തിരഞ്ഞെടുക്കാവുന്നതാണ്.

ഓപ്പോ ഫൈൻഡ് X2 സീരീസ്

ഓപ്പോ ഫൈൻഡ് X2 സീരീസ്

ഓപ്പോ ഫൈൻഡ് X2 സീരീസ് സ്മാർട്ട്‌ഫോണുകൾ ജൂൺ 17 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. ഈ സീരീസിൽ ഓപ്പോ ഫൈൻഡ് X2, ഓപ്പോ ഫൈൻഡ് X2 പ്രോ, ഓപ്പോ ഫിന്ദ് X2 ലൈറ്റ്, ഓപ്പോ ഫൈൻഡ് X2 നിയോ എന്നിവ ഉൾപ്പെടുന്നു. എന്നിരുന്നാലും, ഓപ്പോ ഫൈൻഡ് X2, ഓപ്പോ ഫൈൻഡ് X2 പ്രോ എന്നിവ മാത്രമേ രാജ്യത്ത് വിപണിയിലെത്തുകയുള്ളൂവെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഓപ്പോ X2, X2 പ്രോ: പ്രധാന സവിശേഷതകൾ

ഓപ്പോ X2, X2 പ്രോ: പ്രധാന സവിശേഷതകൾ

ഓപ്പോ X2, X2 പ്രോ സ്മാർട്ട്ഫോണുകൾ ഹാർഡ്‌വെയറിന്റെ കാര്യത്തിൽ ചില സമാനതകളുമായാണ് പുറത്തിറക്കിയിരിക്കുന്നത്. രണ്ട് ഡിവൈസുകളിലും ഒരു ക്യുഎച്ച്ഡി+ റെസലൂഷനുള്ള 6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. രണ്ട് സ്മാർട്ട്ഫോണുകളുടെയും ഡിസ്‌പ്ലേയിൽ ഒരു പഞ്ച്-ഹോൾ ഉണ്ട്. കോർണിംഗ് ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷനും നൽകിയിട്ടുണ്ട്. എക്സ് 2 സീരീസ് സ്മാർട്ട്ഫോണുകൾ കളർ ഒഎസ് 7 യുഐ ഉപയോഗിച്ച് ടോപ്പ് ചെയ്ത ആൻഡ്രോയിഡ് 10 OSലാണ് പ്രവർത്തിക്കുന്നത്.

ഓപ്പോ X2, X2 പ്രോ
 

രണ്ട് സ്മാർട്ട്‌ഫോണുകൾക്കും കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 ജി പ്രോസസറാണ്. 12 ജിബി റാമുമായിട്ടായിരിക്കും ഈ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുക. ഈ സവിശേഷതകളിൽ നിന്ന് തന്നെ ഇത് മുൻനിര സ്മാർട്ട്ഫോണായിട്ടായിരിക്കും പുറത്തിറക്കുക എന്ന് വ്യക്തമാണ്. ഓപ്പോ X2, X2 പ്രോ സ്മാർട്ട്ഫോണുകളിൽ വ്യത്യസ്തമായ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. സ്റ്റാൻഡേർഡ് മോഡലിൽ 48 എംപി സോണി ഐഎംഎക്സ് 486 സെൻസർ, 13 എംപി ടെലിഫോട്ടോ സെൻസർ, 12 എംപി വൈഡ് ആംഗിൾ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ട്രെൻഡിങ് ആയ 10 സ്മാർട്ട്ഫോണുകൾകഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ട്രെൻഡിങ് ആയ 10 സ്മാർട്ട്ഫോണുകൾ

ഫൈൻഡ് എക്സ് 2 പ്രോ

പ്രോ മോഡലിൽ 48 എംപി സോണി ഐഎംഎക്സ് 689 സെൻസർ, 48 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസർ, 32 എംപി ടെലിഫോട്ടോ സെൻസർ എന്നിവ ഉൾപ്പെടുന്ന ക്യാമറ സെറ്റപ്പും നൽകിയിരിക്കുന്നു. ഓപ്പോ ഫൈൻഡ് X2 സ്മാർട്ട്ഫോണിൽ 4,200 mAh ബാറ്ററിയാണ് ഉള്ളത്, ഫൈൻഡ് എക്സ് 2 പ്രോയിൽ 4,260 mAh ബാറ്ററി യൂണിറ്റും നൽകിയിട്ടുണ്ട്. രണ്ട് ഹാൻഡ്‌സെറ്റുകളും 65W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോടെയാണ് വരുന്നത്. ഓപ്പോയുടെ വരാനിരിക്കുന്ന ഫ്ലാഗ്ഷിപ്പ് സീരസ് ആകർഷകമായ സവിശേഷതകളോടെയാണ് ഇന്ത്യയിലും അവതരിപ്പിക്കുക. ഈ സ്മാർട്ട്ഫോണുകളുടെ ഇന്ത്യയിലെ വില അറിയണമെങ്കിൽ ലോഞ്ച് വരെ കാത്തിരിക്കേണ്ടി വരും.

നോക്കിയ 5310

നോക്കിയ 5310

നോക്കിയയുടെ ഏറ്റവും ജനപ്രീയ സ്മാർട്ട്ഫോൺ സീരിസുകളിലൊന്നാണ് എക്സ്പ്രസ് മ്യൂസിക്. സ്മാർട്ട്ഫോണുകൾക്ക് മുമ്പ് ഒരു തലമുറയെ ദീർഘകാലം മൊബൈൽ സാങ്കേതികവിദ്യയുടെ അവസാന വാക്കായി എക്സ്പ്രസ് മ്യൂസിക് സീരിസ് മാറി. ഇപ്പോഴിതാ എച്ച്എംഡി ഗ്ലോബൽ നോക്കിയ എക്സ്പ്രസ് മ്യൂസിക് സ്മമാർട്ട്ഫോണുകളിലൊന്ന് വീണ്ടും വിപണിയിലെത്തിക്കുകയാണ്.

 നോക്കിയ 5310 എക്സ്പ്രസ് മ്യൂസിക്

2008-ൽ നോക്കിയ പുറത്തിറക്കിയ എക്സ്പ്രസ് മ്യൂസിക് 5130 മോഡലാണ് എച്ച്എംഡി ഗ്ലോബൽ വീണ്ടും വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നത്. മ്യൂസിക് പ്ലേ ചെയ്യുന്നതിന് പ്രത്യേക സ്വിച്ചുകൾ അടക്കം നൽകികൊണ്ട് പുറത്തിറക്കിയ മോഡൽ ഫോണാണ് ഇത്. മില്ലേനിയലുകൾ എന്ന് വിളിക്കുന്ന പുതിയ തലമുറയിലെ ആളുകൾക്ക് അത്രയ്ക്ക് പരിചിതമല്ലെങ്കിലും എക്സ്പ്രസ് മ്യൂസിക് 5130 എന്ന ഫോണിന് ആരാധകർ ഏറെയാണ്.

എച്ച്എംഡി ഗ്ലോബൽ

നോക്കിയ മൊബൈൽസ് ഇന്ത്യയുടെ ട്വിറ്ററലൂടെയാണ് നോക്കിയ 5310 ഫോണിന്റെ ടീസർ പുറത്തിറക്കിയത്. ഇത് പ്രകാരം ഈ മൊബൈൽഫോൺ ജൂൺ 16ന് പുറത്തിറക്കും. ഫീച്ചർഫോൺ ‘അഞ്ച് ദിവസത്തിനുള്ളിൽ' പുറത്തിറക്കുമെന്നാമ് ടീസറിൽ ഉള്ളത്. ലോഞ്ചിന് മുമ്പായി എച്ച്എംഡി ഗ്ലോബൽ കമ്പനി വെബ്‌സൈറ്റിൽ ഫോൺ വാങ്ങാൻ താല്പര്യമുള്ളവർക്കായി രജിസ്ട്രേഷനുകൾ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

20,000 രൂപയ്ക്കുളളിലെ സാംസങ് ക്വിക് ചാര്‍ജ്ജിംഗ് സ്മാര്‍ട്ട്‌ഫോണുകള്‍20,000 രൂപയ്ക്കുളളിലെ സാംസങ് ക്വിക് ചാര്‍ജ്ജിംഗ് സ്മാര്‍ട്ട്‌ഫോണുകള്‍

നോക്കിയ 5310 സവിശേഷതകൾ

ആഗോള വിപണിയിൽ നേരത്തെ പുറത്തിറക്കിയിരിക്കുന്നതിനാൽ പുതിയ നോക്കിയ 5310 സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ വ്യക്തമാണ്. 2.4 ഇഞ്ച് ക്യുവിജിഎ കളർ ഡിസ്‌പ്ലേ, ഡ്യുവൽ ഫ്രണ്ട് ഫേസിംഗ് സ്പീക്കറുകൾ, ഫിസിക്കൽ കീപാഡ് എന്നിവയുമായാണ് ഈ പുറത്തിറക്കുന്നത്. ഫോൺ നോക്കിയ സീരീസ് 30+ സോഫ്റ്റ്വെയറിലാണ് പ്രവർത്തിക്കുന്നത്.

ഫീച്ചർഫോൺ

ഈ ഫീച്ചർഫോൺ വൈറ്റ് / റെഡ്, ബ്ലാക്ക് / റെഡ് കളർ ഓപ്ഷനുകളിൽ വിപണിയിൽ ലഭ്യമാകും.പുതിയ മീഡിയടെക്ക് MT6260A SoCയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 8MB റാമാണ് ഉള്ളത്. 16 എംബിയാണ് സ്റ്റോറേജ് സ്പൈസ്. ഇത് മൈക്രോ എസ്ഡി കാർഡ് വഴി 32 ജിബി വരെ വികസിപ്പിക്കാനാകും.നോക്കിയ 5310 ന് പിന്നിൽ ഫ്ലാഷോട് കൂടിയ ഒരു വിജിഎ ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്. 1,200 എംഎഎച്ച് നീക്കം ചെയ്യാവുന്ന ബാറ്ററിയാണ് ഇതിൽ നൽകിയിട്ടുള്ളത്. ഈ ബാറ്ററി 30 ദിവസം വരെ സ്റ്റാൻഡ്‌ബൈ ടൈം വാഗ്ദാനം ചെയ്യുന്നു. എം‌പി 3 പ്ലെയർ, എഫ്എം റേഡിയോ തുടങ്ങിയ സവിശേഷതകളെയും ഈ ഫീച്ചർഫോൺ സപ്പോർട്ട് ചെയ്യുന്നു.

സാംസങ് ഗാലക്‌സി A21s

സാംസങ് ഗാലക്‌സി A21s

48 മെഗാപിക്സൽ ക്വാഡ് ക്യാമറ സെറ്റപ്പുമായിട്ടായിരിക്കും ഈ സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തുകയെന്നാണ് റിപ്പോർട്ടുകൾ. 15,000 മുതൽ 20,000 രൂപ വരെയുള്ള വില വിഭാഗത്തിലായിരിക്കും ഫോൺ ലോഞ്ച് ചെയ്യുകയെന്നും റിപ്പോർട്ടുകളുണ്ട്. സാംസങ്ങിന്റെ ഓഫ്‌ലൈൻ, ഓൺലൈൻ ചാനലുകളിലുകളിലൂടെ ഫോൺ വിൽക്കുമെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

ഗാലക്‌സി എ 21എസ് ലോഞ്ച്

6.5 ഇഞ്ച് ഇൻഫിനിറ്റി ഓ ഡിസ്‌പ്ലേ, 48 മെഗാപിക്സൽ ക്വാഡ് ക്യാമറ, 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ. ഗാലക്‌സി എ 21എസിൽ 4 ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 64 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായിരിക്കും പുറത്തിറങ്ങുക. ഗാലക്‌സി എ 21എസ് ലോഞ്ച് ചെയ്താൽ ഈ മാസം ആദ്യം വിപണിയിലെത്തിയ ഗാലക്‌സി എ 31 ന്റെ വിഭാഗത്തിൽ തന്നെയായിരിക്കും ഈ ഫോണും ഉൾപ്പെടുക.

ഗാലക്‌സി എ21 എസ് സവിശേഷതകൾ

ഗാലക്‌സി എ21 എസ് സ്മാർട്ട്ഫോണിന് എ31 നെക്കാൾ സവിശേഷതകൾ കുറവായിരിക്കുമെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. സാംസങ് ഗാലക്‌സി എ31 ഒക്ടാ കോർ മീഡിയടെക് ഹെലിയോ പി 65 ചിപ്‌സെറ്റുമായിട്ടാണ് വരുന്നത്. ഈ രണ്ട് കോറുകൾ 2.0 ജിഗാഹെർട്‌സ്, ആറ് 1.7 ജിഗാഹെർട്‌സ് ഫ്രീക്വൻസിയിൽ ക്ലോക്ക് ചെയ്യുന്നവയാണ്. 6 ജിബി റാം 128 ജിബി സ്റ്റോറേജിലേക്കാണ് ഈ ചിപ്‌സെറ്റ് ജോടിയാക്കിയിരിക്കുന്നത്.

ഗാലക്‌സി എ 21s ക്വാഡ് ക്യാമറ

ഗാലക്‌സി എ 31 ന്റെ ഏറ്റവും വലിയ ആകർഷണം ക്യാമറകളായിരുന്നു. പിന്നിൽ ക്വാഡ് ക്യാമറ സെറ്റപ്പോടെയാണ് ഈ ഡിവൈസ് പുറത്തിറക്കിയത്. 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, 5 -മെഗാപിക്സൽ മാക്രോ ക്യാമറ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഈ ക്യാമറ സെറ്റപ്പിൽ ഉണ്ടായിരുന്നത്. ഇതേ സവിശേഷതകൾ തന്നെയായിരിക്കും എ21എസിലും ഉണ്ടാവുക. ഡിവൈസിൽ 20 മെഗാപിക്സൽ സെൽഫി ലെൻസാണ് ഉള്ളത്. ഇത് ഡിസ്‌പ്ലേയിലെ വാട്ടർ ഡ്രോപ്പ് നോച്ചിനകത്താണ് നൽകിയിട്ടുള്ളത്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. യുഎസ്ബി ടൈപ്പ്-സി വഴി 15W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഡിവൈസിൽ നൽകിയിട്ടുണ്ട്.

10,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ10,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

ഓപ്പോ എ11കെ, എ12, എ52

ഓപ്പോ എ11കെ, എ12, എ52

ഓപ്പോ ഇന്ത്യയിൽ എ-സീരീസിൽ മൂന്ന് പുതിയ സ്മാർട്ഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഓപ്പോ എ11കെ, എ12, എ52 എന്നിവയാണ് ഏറ്റവും പുതിയ ഓപ്പോ എ-സീരീസ് സ്മാർട്ട്‌ഫോണുകൾ. ഒരു റിപ്പോർട്ട് അനുസരിച്ച്, ഈ മൂന്ന് സ്മാർട്ട്ഫോണുകളും അടുത്ത ആഴ്ച്ച തന്നെ ഇന്ത്യയിൽ അവതരിപ്പിക്കും. സ്മാർട്ഫോണുകൾ സാംസങ്ങിന്റെ ഗാലക്‌സി എം-സീരീസ് സ്മാർട്ട്‌ഫോണുകളുമായി മത്സരിക്കാനും നിരവധി ഓൺലൈൻ, ഓഫ്‌ലൈൻ പ്ലാറ്റ്ഫോമുകളിൽ വിൽക്കാനുമായി തയ്യാറാക്കും.

ഈ സ്മാർട്ഫോണിന്റെ സവിശേഷത

ഈ വർഷം ഏപ്രിലിൽ ഇന്തോനേഷ്യയിൽ ഓപ്പോ എ12 വീണ്ടും അരങ്ങേറ്റം കുറിച്ചു. എച്ച്ഡി + (720 × 1520 പിക്‌സൽ) റെസല്യൂഷനും 19: 9 വീക്ഷണാനുപാതവുമുള്ള 6.22 ഇഞ്ച് ഐപിഎസ് എൽസിഡി സ്‌ക്രീനാണ് ഈ സ്മാർട്ട്‌ഫോണിന്റെ പ്രത്യേകത. പിന്നിൽ ഡ്യൂവൽ ക്യാമറ സജ്ജീകരണവും ഈ സ്മാർട്ഫോണിന്റെ സവിശേഷതയാണ്. അതിൽ 13 മെഗാപിക്സൽ പ്രൈമറി സെൻസറും പോർട്രെയിറ്റ് മോഡിനായി 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉൾപ്പെടുന്നു.

ഓപ്പോ എ12 ന് ഹീലിയോ P35 SoC

പവർവിആർ ജിപിയുമായി ജോടിയാക്കിയ ഓപ്പോ എ12 ന് ഒരു ഹീലിയോ P35 SoC ഉണ്ട്. പിൻവശത്ത് ഫിംഗർപ്രിന്റ് സ്കാനർ ഉള്ള 4,230-എംഎഎച്ച് ബാറ്ററിയാണ് ഇത് പായ്ക്ക് ചെയ്യുന്നത്. കണക്റ്റിവിറ്റിയിൽ, ചാർജ്ജിംഗിനായി വൈ-ഫൈ ഡ്യുവൽ-ബാൻഡ്, ബ്ലൂടൂത്ത് 5.0, ജിപിഎസ്, 4 ജി എൽടിഇ, മൈക്രോ-യുഎസ്ബി പോർട്ട് എന്നിവയും സ്മാർട്ട്ഫോൺ പിന്തുണയ്ക്കുന്നു. ഓപ്പോ എ12 നിലവിൽ ഇന്തോനേഷ്യയിൽ 12,300 രൂപയ്ക്ക് വിൽക്കുന്നു. അതിനാൽ ഇതിന് ഇന്ത്യയിലും ചിലപ്പോൾ ഇതേ വിലയായിരിക്കും വരിക.

ഓപ്പോ എ52 സ്മാർട്ട്‌ഫോൺ

ഓപ്പോ എ52 സ്മാർട്ട്‌ഫോൺ ഏപ്രിലിൽ ചൈനയിൽ തിരിച്ചെത്തി. ഫുൾ എച്ച്ഡി + (1080 × 2400 പിക്‌സൽ) റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഇത് കാണിക്കുന്നത്. ഒരു അഡ്രിനോ 610 ജിപിയുവിനൊപ്പം ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 SoC യും ഇതിലുണ്ട്. ColorOS 7.1 അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ ആൻഡ്രോയിഡ് 10ഒഎസിൽ ഈ സ്മാർട്ഫോൺ പ്രവർത്തിക്കുന്നു.

ഓപ്പോ എ52: ക്വാഡ്-റിയർ ക്യാമറ സജ്ജീകരണം

ഓപ്പോ എ52 പിന്നിൽ ഒരു ക്വാഡ്-റിയർ ക്യാമറ സജ്ജീകരണം അവതരിപ്പിക്കുന്നു. 12 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, രണ്ട് സമർപ്പിത 2 മെഗാപിക്സൽ ഡെപ്ത്, മാക്രോ സെൻസറുകൾ എന്നിവ ഉൾക്കൊള്ളുന്നു. മുൻവശത്ത്, ഓപ്പോ എ52 ഒരു 8 മെഗാപിക്സൽ സെൽഫി ക്യാമറയാണ്. 18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000-എംഎഎച്ച് ബാറ്ററിയും ഹാൻഡ്‌സെറ്റ് പായ്ക്ക് ചെയ്യുന്നു. 17,000 രൂപയാണ് ഇതിന് ഇന്ത്യയിൽ വരുന്ന വില.

Best Mobiles in India

English summary
Smartphone manufacturers see this as an opportunity and have been on a smartphone launch spree since lockout constraints eased by nations around the world. This week is no less, with the launch of new smartphones by a number of companies like HMD Global, Samsung and Oppo.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X