ദസറയ്ക്കും ദീപാവലിക്കും വമ്പന്‍ ഓഫറില്‍ എത്തുന്ന സ്മാര്‍ട്ട്‌ഫോണുകള്‍!

|

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വളര്‍ച്ചയുടെ പടവുകള്‍ കയറിക്കൊണ്ടിരിക്കുകയാണ് ഇന്ന് മിക്ക സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളും. ഉപയോക്താക്കളെ ആകര്‍ഷിക്കാനായി ഏതു രീതിയിലും അവര്‍ ഓഫറുകള്‍ നല്‍കും. ഇപ്പോള്‍ ദസറ, ദീപാവലി എന്നിവയോടനുബന്ധിച്ച് ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുകയാണ് ഈ കമ്പനികള്‍. ഉത്സവ സമയങ്ങളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വമ്പിച്ച ഓഫറില്‍ ലഭിക്കുന്നതിനാല്‍ ആ സമയം കാത്തിരിക്കുന്ന അനേകം ആളുകള്‍ ഇന്നുണ്ട്. അവര്‍ക്ക് ഏറ്റവും നല്ലൊരു വാര്‍ത്തയാണ് ഇത്.

 
ദസറയ്ക്കും ദീപാവലിക്കും വമ്പന്‍ ഓഫറില്‍ എത്തുന്ന സ്മാര്‍ട്ട്‌ഫോണുകള്‍!

വ്യത്യസ്ഥ വിലയിലെ വ്യത്യസ്ഥ സവിശേഷതകളിലെ മിക്ക ഫോണുകളും ഇന്നു വിപണിയില്‍ ലഭ്യമാണ്. ഇന്ന് ഇവിടെ ദസറ, ദീപാവലിയോടനുബന്ധിച്ച് 5000 രൂപ മുതല്‍ 20,000 രൂപയ്ക്കുളളിലെ മികച്ച ഓഫറില്‍ ലഭ്യമാകുന്ന ഫോണുകളുടെ ലിസ്റ്റ് കൊടുക്കുകയാണ്. ഇതില്‍ നിന്നും അനുയോജ്യമായതു നിങ്ങള്‍ക്കു തിരഞ്ഞെടുക്കാം.

Xiaomi Redmi 6A

Xiaomi Redmi 6A

എന്‍ട്രിലെവല്‍ സെഗ്മെന്റിലെ അടിസ്ഥാന സവിശേഷതയുളള ഫോണാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ 6000 രൂപയ്ക്കു താഴെയുളള മികച്ച ഫോണ്‍ ഷവോമി റെഡ്മി 6A തന്നെ. 18:9 വൈഡ് സ്‌ക്രീന്‍ ഡിസ്‌പ്ലേ, സാധാരണ ബാറ്ററി, ശരാശരി ക്യാമറ എന്നീ സവിശേഷതയുളള ഫോണാണ് ഇത്. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ മാത്രമേ ഈ ഫോണ്‍ നിങ്ങള്‍ക്ക് ലഭ്യമാകൂ. എസ്ബിഐ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഈ ഫോണ്‍ വാങ്ങിയാല്‍ 10 ശതമാനം ഡിസ്‌ക്കൗണ്ടും ലഭിക്കും.

Realme C1

Realme C1

എന്‍ട്രി ലെവല്‍ വില പോയിന്റില്‍ എത്തിയ ഈ ബജറ്റ് ഫോണിന് വളരെ ഉയര്‍ന്ന സവിശേഷതകളാണ്. 6999 രൂപയാണ് ഈ ഫോണിന്റെ വില പ്രഖ്യാപിച്ചിരിക്കുന്നത്. ദസറയ്ക്കു ശേഷമാകും ഈ ഫോണ്‍ എത്തുക. 19:9 നോച്ച് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 450, ഡ്യുവല്‍ ക്യാമറ, 4230എംഎഎച്ച് ബാറ്ററി എന്നീ സവിശേഷയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 8000 രൂപയ്ക്കുളളിലെ ഏറ്റവും മികച്ച ഫോണാണ് ഇത്. ഫ്‌ളിപ്കാര്‍ട്ട് ബിഗ്ബില്ല്യന്‍ ഡേ വില്‍പനയില്‍ ഈ ഫോണ്‍ ഉണ്ടായിരിക്കുന്നു. ഒക്ടോബര്‍ 11ന് ഉച്ചയ്ക്ക് 12PMനാണ് വില്‍പന നടക്കുന്നത്. HDFC ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ 10% അധിക ഓഫറും ലഭിക്കും.

Realme 2
 

Realme 2

റിയല്‍മീ 2 എന്ന പുതിയ ഫോണിന് ഏകദേശം റിയല്‍മീ C1ന്റെ സവിശേഷതകളാണ്. എന്നാല്‍ വലിയ റാമും അതു പോലെ സ്‌റ്റോറേജു വേരിയന്റും ഉണ്ട്. 19:9 നോച്ച് ഡിസ്‌പ്ലേ, ഡ്യുവല്‍ ക്യാമറ, സ്‌നാപ്ഡ്രാഗണ്‍ 450, 4230എംഎഎച്ച് ബാറ്ററി എന്നിവ ഫോണിന്റെ മറ്റു സവിശേഷതകളാണ്. ബിഗ് ബില്ല്യന്‍ ഡേയില്‍ ഈ ഫോണ്‍ നിങ്ങള്‍ക്കു വാങ്ങാം. എച്ച്ഡിഎഫ്‌സി ക്രഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 10% തത്ക്ഷണ ഡിസ്‌ക്കൗണ്ടും ലഭിക്കും.

Azus Zenfone Max M1 Pro

Azus Zenfone Max M1 Pro

മിഡ് റേഞ്ച് വിഭാഗത്തിലെ ഏറ്റവും മികച്ച ഫോണാണ് അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് M1 പ്രോ. 5000എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിന്. സ്‌നാപ്ഡ്രാഗണ്‍ 636, സ്‌റ്റോക്ക് ആന്‍ഡ്രോയിഡ് എന്നിവ ഉളളതിനാല്‍ മികച്ച ഉപയോക്തൃത അനുഭവം നല്‍കുന്നു. ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ്ബില്ല്യന്‍ ഡേയില്‍ ഈ ഫോണ്‍ നിങ്ങള്‍ക്കു വാങ്ങാം. 11,000 രൂപയ്ക്കുളളിലെ ഏറ്റവും മികച്ച ഫോണാണ് ഇത്. എച്ച്ഡിഎഫ്‌സി ക്രഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ടും ലഭിക്കുന്നു.

Realme 2 Pro

Realme 2 Pro

15,000 രൂപയുടെ വിഭാഗത്തില്‍ നില്‍ക്കുന്ന ഫോണാണ് റിയല്‍മീ 2 പ്രോ. സ്‌നാപ്ഡ്രാഗണ്‍ 660, ഡ്യുവല്‍ ക്യാമറകള്‍, വാട്ടര്‍-ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേ, 3500എംഎഎച്ച് ബാറ്ററി എന്നിവ ഫോണിന്റെ പ്രത്യേക സവിശേഷതകളാണ്. ഒക്ടോബര്‍ 11ല്‍ നടക്കുന്ന ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ്ബില്ല്യന്‍ ഡേയില്‍ ഈ ഫോണിന്റെ വില്‍പന നടക്കും. എച്ച്ഡിഎഫ്‌സി ക്രഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ടും നല്‍കുന്നു.

Redmi Note 5 Pro

Redmi Note 5 Pro

ഏറ്റവും മികച്ച ക്യാമറ സവിശേഷതയാണ് റെഡ്മി നോട്ട് 5 പ്രോയ്ക്ക്. 18:9 വൈഡ് ഡിസ്‌പ്ലേ, മിനുസമാര്‍ന്ന പ്രകടനം, MIUI 10, 4000എംഎഎച്ച് ബാറ്ററി എന്നിവ ഫോണിന്റെ പ്രധാന സവിശേഷതകളാണ്. ഫ്‌ളിപ്കാര്‍ട്ട് ബിഗ്ബില്ല്യന്‍ ഡേയില്‍ ഈ ഫോണിന്റെ വില്‍പ്പന നടക്കും. എച്ച്ഡിഎഫ്‌സി ക്രഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ടും നല്‍കുന്നു.

 Nokia 6.1 Plus

Nokia 6.1 Plus

റീബ്രാന്‍ഡ് ചെയ്ത നോക്കിയ X6 വിപണിയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്. .സ്‌റ്റോക്ക് ആന്‍ഡ്രോയിഡ്, നോച്ചുളള റിയര്‍ ക്യാമറ, 19:9 ഡിസ്‌പ്ലേ എന്നിവയുളള ഈ ഫോണ്‍ ദസറയില്‍ നിങ്ങള്‍ക്ക് മികച്ച ഓപ്ഷന്‍ നല്‍കുന്നു. മികച്ച ബാറ്ററി, സ്‌നാപ്ഡ്രാഗണ്‍ 636, 4ജിബി റാം, 64ജിബി സ്റ്റോറേജ് എന്നിവ ഫോണിന്റെ മറ്റു സവിശേഷതകളാണ്. HDFC ക്രഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 10% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ടും ലഭിക്കും.

Xiaomi Mi A2

Xiaomi Mi A2

18:9 വൈഡ് സ്‌ക്രീന്‍ ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 660, 64ജിബി സ്റ്റോറേജ്, QC 4.0 ടക്‌നോളജി ഉള്‍പ്പെടുത്തിയ 3000എംഎഎച്ച് ബാറ്ററി. 17,000 രൂപയ്ക്കു താഴെ വിലയുളള ഫോണില്‍ ഏറ്റവും മികച്ചൊരു ഫോണാണ് ഷവോമി മീ A2. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ വില്‍പനയില്‍ ഈ ഫോണ്‍ നിങ്ങള്‍ക്കു വാങ്ങാം. SBI ക്രഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 10 ശതമാനം തത്ക്ഷണ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു.

 Honor Play

Honor Play

20,000 രൂപയ്ക്കുളളിലെ ഏറ്റവും മികച്ച ഫോണാണ് ഹോണര്‍ പ്ലേ. ഫ്‌ളാഗ്ഷിപ്പ് കിരിന്‍ 970 പ്രോസസറാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. റിയര്‍ ഡ്യുവല്‍ ക്യാമറകള്‍ ഉപയോഗിച്ച് ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫി അനുഭവം നല്‍കുന്നു. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ വില്‍പനയില്‍ ഈ ഫോണ്‍ നിങ്ങള്‍ക്കു വാങ്ങാം. SBI കാര്‍ഡ് ഉപയോഗിച്ചു ഫോണ്‍ വാങ്ങിയാല്‍ 10 ശതമാനം തത്ക്ഷണ ഡിസ്‌ക്കൗണ്ടും ലഭിക്കും.

കളിയിൽ തോറ്റതിന് വിരാട് കോഹ്‌ലിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് ബംഗ്ളാദേശി ഹാക്കർമാർ!കളിയിൽ തോറ്റതിന് വിരാട് കോഹ്‌ലിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് ബംഗ്ളാദേശി ഹാക്കർമാർ!

Best Mobiles in India

Read more about:
English summary
smartphones offers in dussahra, smartphones offers in diwali, latest smartphone offers, flipkart big billion day sale

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X