Home
Mobile

2016ലെ ഏറ്റവും വേഗത്തില്‍ ചാര്‍ജ്ജാകുന്ന മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ ലിത്തിയം ബാറ്ററികള്‍ ഉപയോഗിച്ചാണ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്.പല ഫോണുകളിലും പെട്ടെന്ന് ചാര്‍ജ്ജിങ്ങ് നടത്തുകയും ചാര്‍ജ്ജ് സമയം കുറയുകയും ചെയ്യുന്നു.

By Asha Sreejith

എന്നാല്‍ ഇതിനായി നിങ്ങള്‍ വിക്കീപീഡിയയില്‍ പോകേണ്ട ആവശ്യം ഇല്ല. 1992ല്‍ ഐബിഎം ആണ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചത്. അതിനെ സിമോണ്‍ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ എന്നാണ് വിളിച്ചിരുന്നത്. അതിനു ശേഷം സ്മാര്‍ട്ട്‌ഫോണുകളുടെ മാറ്റം വിസ്മയാഹമാണ്. എന്നാല്‍ ടെക്‌നോളജിയെ അടിസ്ഥാനപ്പെടുത്തി പറയുമ്പോള്‍ അത് അവിശ്വസനീയവുമാണ്.

കര്‍വ് എഡ്ജ് ഡിസ്‌പ്ലേ, ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍, വയര്‍ലെസ് ചാര്‍ജ്ജിങ്ങ്, വയര്‍ലെസ് ഹെഡ്‌ഫോണ്‍ എന്നിങ്ങനെ പോകുന്നു സവിശേഷതകള്‍. എന്നാല്‍ അതില്‍ നിന്നും ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി കപ്പാസിറ്റി. എന്നാല്‍ നിരവധി മെച്ചപ്പെടുത്തലുകള്‍ ആണ് ബാറ്ററില്‍ ഇപ്പോള്‍ നടന്നിട്ടുളളത്.

2016ലെ ഏറ്റവും വേഗത്തില്‍ ചാര്‍ജ്ജാകുന്ന മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ നീണ്ട സമയം എടുക്കുന്നത് വളരെ ബുദ്ധിമുട്ടുളള കാര്യമാണ്. എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ ലിത്തിയം ബാറ്ററികള്‍ ഉപയോഗിച്ചാണ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇത് പല ഫോണുകളിലും പെട്ടെന്ന് ചാര്‍ജ്ജിങ്ങ് നടത്തുകയും ചാര്‍ജ്ജ് സമയം വളരെ കുറയുകയും ചെയ്യുന്നു.

2016ല്‍ നിരവധി കമ്പനികള്‍ ഈ സാങ്കേതികവിദ്യ സ്വീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം ഞങ്ങള്‍ പല ഫോണുകളിലും ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് സവിശേഷത കണ്ടിട്ടുണ്ട്. അതു കൊണ്ട് അവരില്‍ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഇവിടെ നോക്കാം.

 വണ്‍പ്ലസ് 3

വണ്‍പ്ലസ് 3

ബാറ്ററി സവിശേഷത നോക്കുകയാണെങ്കില്‍ ഈ ഫോണ്‍ ഏറ്റവും മെച്ചപ്പെട്ട ഒന്നാണ്. പൂര്‍ണ്ണ ചാര്‍ജ്ജ് ആകാന്‍ വേണ്ടി ഒരു മണിക്കൂര്‍ 14 മിനിറ്റും എടുക്കുന്നു.

ഒപ്പോ എഫ്1 പ്ലസ്

ഒപ്പോ എഫ്1 പ്ലസ്

ഒപ്പോ എഫ്1 പ്ലസിന്റെ ചാര്‍ജ്ജിങ്ങ് ടെസ്റ്റും വളരെ മികച്ചതാണ്. നൂറ് ശതമാനം ചാര്‍ജ്ജ് ആകാനായി ഒരു മണിക്കൂര്‍ 11 മിനിറ്റും എടുക്കുന്നതാണ്.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

എല്‍ജി ജി5

എല്‍ജി ജി5

ഈ വര്‍ഷം തുടക്കത്തിലാണ് എല്‍ജി ജി5 വിപണിയില്‍ എത്തിയത്. ഇതില്‍ ക്വല്‍കോം ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് സിസ്റ്റമാണ്. ഈ ഫോണ്‍ മുഴുവന്‍ ചാര്‍ജ്ജ് ആകാന്‍ ഒരു മണിക്കൂര്‍ 18 മിനിറ്റ് എടുക്കുന്നു.

മോട്ടോറോള മോട്ടോ ജി4

മോട്ടോറോള മോട്ടോ ജി4

2016ല്‍ മോട്ടോറോളയും ലെനോവോയും നിരവധി ഫോണുകള്‍ ഒരുമിച്ച് അവതരിപ്പിച്ചു. ഈ വര്‍ഷം കമ്പനി ആദ്യം പുറത്തിറക്കിയ ഫോണാണ് മോട്ടോ ജി4, ഇതില്‍ ടര്‍ബോ പവര്‍ ചാര്‍ജ്ജിങ്ങ് ആണ്, ഇത് ലോകത്തിലെ ഏറ്റവും വേഗതയേറിയ ചാര്‍ജ്ജിങ്ങ് സാങ്കേതികവിദ്യ എന്നാണ് പറയുന്നത്. എന്നാല്‍ മോട്ടോ Z ഉും ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്.

സാംസങ്ങ് ഗാലക്‌സി എസ്7 എഡ്ജ്

സാംസങ്ങ് ഗാലക്‌സി എസ്7 എഡ്ജ്

സാംസങ്ങ് ഗാലക്‌സി എസ്7 എഡ്ജിന് എക്‌സിനോസ് പ്രോസസറാണ്. അതിനാല്‍ ഒരു മണിക്കൂറിനുളളില്‍ തന്നെ ഫുള്‍ ചാര്‍ജ്ജ് ആകുന്നു. ഇത് മറ്റു സ്മാര്‍ട്ട്‌ഫോണുകളേക്കാള്‍ ഏറ്റവും മികച്ച ഒന്നാണ്.

Best Mobiles in India

English summary
With the evolving battery technology, mobile manufacturers today have adopted lithium-ion batteries, which are thin, lightweight, doesn't get prohibitively hot, and contains more energy density than the earlier versions.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X