കൊള്ളാവുന്നൊരു സ്മാർട്ട്ഫോൺ ഇല്ലേ? സാരമില്ല, 2023 ഭരിക്കാനെത്തുന്ന മിടുക്കന്മാർ നിങ്ങൾക്കുള്ളതാണ്

|

സ്മാർട്ട്ഫോൺ (smartphone) വാങ്ങാൻ ഓരോ ദിവസം കഴിയുന്തോറും ആളുകൾക്ക് ആവേശം കൂടിവരികയാണ്. ഓരോ ദിവസവും പുത്തൻ ടെക്നോളജികൾ അ‌വതരിപ്പിച്ചുകൊണ്ട് സ്മാർട്ട്ഫോൺ കമ്പനികൾ ആരാധകരുടെ മോഹങ്ങളെ കുത്തിപ്പൊക്കുകയും ചെയ്യുന്നു. ഏറ്റവും പുതിയ മോഡൽ വാങ്ങുക ഒരു അ‌ഭിമാനപ്രശ്നമായി കാണുന്നവരും കുറവല്ല. ​വാങ്ങി അ‌ധികനാൾ കഴിയും മുംമ്പേ അ‌ടുത്ത ഫോണിലേക്ക് കടക്കുന്നവർ കൂടിവരികയും സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന കാലയളവ് ക്രമേണ കുറഞ്ഞുവരികയുമാണ്.

 

കിടിലൻ ഫീച്ചറുകളുമായി

കിടിലൻ ഫീച്ചറുകളുമായി പ്രമുഖ ബ്രാൻഡുകളുടെയെല്ലാം സ്മാർട്ട്ഫോൺ അ‌ടുത്തവർഷം പുറത്തിറങ്ങുന്നുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഇവയ്ക്കായി കാത്തിരിക്കുന്നത്. മറ്റ് കമ്പനികളെക്കാൾ തങ്ങളുടെ ഉൽപ്പന്നത്തിലേക്ക് ആളുകളെ ആകർഷിക്കാൻ എന്തെങ്കിലുമൊക്കെ ഈ സ്മാർട്ട്ഫോണുകളിൽ നിർമാതാക്കൾ ഉൾപ്പെടുത്തുമല്ലോ. കിടിലൻ ഫീച്ചറുകളുമായി 2023 ന്റെ തുടക്കത്തിൽ തന്നെ പുറത്തിറങ്ങി ആളുകളെ ​കൈയിലെടുക്കാൻ തയാറാകുന്ന സ്മാർട്ട്ഫോണുകളെ പരിചയപ്പെടാം.

സാംസങ് ഗാലക്‌സി എസ് 23

സാംസങ് ഗാലക്‌സി എസ് 23

സാംസങ് ഗാലക്‌സി എസ് 23 സീരിസ് അടുത്ത വര്‍ഷം ഫെബ്രുവരിയോടെ വിപണിയിലെത്തുമെന്നാണ് വിവരം. ഉയര്‍ന്ന വിലയാണ് ാംസങ്ങിന്റെ ഈ ഫ്‌ലാഗ്ഷിപ്പ് മോഡലിന് പ്രതീക്ഷിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ പ്രോസസറാകും സാംസങ് ഗാലക്‌സി എസ് 23 സീരീസിന് കരുത്ത് പകരുക.
3900 എംഎഎച്ച് ബാറ്ററി, 25 വാട്ടിന്റെ വയേഡ് ചാര്‍ജിങ്ങും 10വാട്ടിന്റെ വയര്‍ലെസ് ചാര്‍ജിങ്ങുമായാകും ഫോണ്‍ എത്തുക. ഫ്‌ലാഗ്ഷിപ്പ് മോഡല്‍ ആണെങ്കിലും ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ഉണ്ടാകില്ല എന്നാണ് വിവരം.

കണ്ണുവയ്ക്കാം ഈ ക്യാമറക്കണ്ണുകളിൽ; 2022 പുറത്തിറങ്ങിയ ഏറ്റവും മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾകണ്ണുവയ്ക്കാം ഈ ക്യാമറക്കണ്ണുകളിൽ; 2022 പുറത്തിറങ്ങിയ ഏറ്റവും മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ

8K റെസല്യൂഷനിൽ വീഡിയോകൾ
 

8K റെസല്യൂഷനിൽ വീഡിയോകൾ റെക്കോർഡുചെയ്യാനുള്ള ഓപ്ഷൻ ഈ മോഡൽ നൽകുമെന്നാണ് സൂചന. ഇത് മുൻ മോഡലിലും ലഭ്യമായ സവിശേഷതയാണ്. എന്നിരുന്നാലും, ഇത് അൾട്രാ മോഡലിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. വീഡിയോകൾക്കും ചിത്രങ്ങൾക്കും ഉയർന്ന ​സൈസ് ഉണ്ടെന്നതിനാൽത്തന്നെ ഈ സ്മാർട്ട്ഫോണിന്റെ സ്‌റ്റോറേജില്‍ വൻ വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ.

റെഡ്മി നോട്ട് 12 പ്രോ പ്ലസ്

റെഡ്മി നോട്ട് 12 പ്രോ പ്ലസ്

റെഡ്മി നോട്ട് 12 പ്രോ പ്ലസ് അടുത്ത വർഷം ജനുവരി 5 ന് അവതരിപ്പിക്കും. ഈ 5ജി ഫോണിന്റെ ലോഞ്ച് തീയതി കമ്പനി ഇതിനോടകം സ്ഥിരീകരിച്ചു. 200 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറയാണ് റെഡ്മി നോട്ട് 12 പ്രോ പ്ലസിന്റെ പ്രധാന സവിശേഷത. ഇന്ത്യയില്‍ പുറത്തിറക്കാന്‍ പോകുന്ന റെഡ്മി നോട്ട് 12 സീരീസിന്റെ മറ്റു ഫീച്ചേര്‍സ് കമ്പനി പുറത്തുവിട്ടിട്ടില്ല.

ഒടുവിൽ തിരിച്ചറിവുണ്ടായി അല്ലേ; FASTag പിൻവലിക്കാനൊരുങ്ങി കേന്ദ്രം, ടോൾ പ്ലാസകൾക്കും ബൈ ബൈഒടുവിൽ തിരിച്ചറിവുണ്ടായി അല്ലേ; FASTag പിൻവലിക്കാനൊരുങ്ങി കേന്ദ്രം, ടോൾ പ്ലാസകൾക്കും ബൈ ബൈ

സെല്‍ഫി ക്യാമറ

ചൈനയില്‍ റിലീസായ മോഡലിന്റെ സവിശേഷതകള്‍ പ്രകാരം വിലയിരുത്തിയാൽ 16 എം.പിയുടെതാകും സെല്‍ഫി ക്യാമറ. 120 ഹെട്‌സ് റീഫ്രെഷ് റേറ്റുള്ള 6.67 ഇഞ്ചിന്റെ ഫുള്‍ എച്ച്.ഡി ഒഎല്‍ഇഡി ഡിസ്‌പ്ലേ, മീഡിയടെക് ഡൈമന്‍സിറ്റി പ്രോസസറിന്റെ കരുത്ത്, 120വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടോട് കൂടിയ 5000 എംഎഎച്ച് ബാറ്ററി, 12 ജിബി വരെ റാം എന്നിവ പ്രതീക്ഷിക്കാം. ഏകദേശം 24,000 രൂപയായിരിക്കും ഇന്ത്യയിൽ ഈ ഫോണിന്റെ വില എന്നാണ് വിലയിരുത്തൽ.

ഐക്കൂ 5ജി സീരിസ്

ഐക്കൂ 5ജി സീരിസ്

ഐക്കൂ 5ജി സീരിസ് ഇന്ത്യയിൽ ജനുവരി 10ന് ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയില്‍ നേരത്തെ തന്നെ ഈ മോഡൽ പുറത്തിറക്കിയിരുന്നു. ഇതിനു സമാനമായ ഫീച്ചറുകൾ തന്നെയാകും ഇന്ത്യയിലെ മോഡലിലും ഉണ്ടാകുക. 144 ഹെർട്‌സ് റിഫ്രെഷ് റേറ്റുള്ള 6.78 ഇഞ്ചിന്റെ അമോലെഡ് ഡിസ്‌പ്ലെ, സ്‌നാപ്ഡ്രാഗണ്‍ പ്രോസസർ, 120വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സപ്പോർട്ടോടു കൂടിയ 5000എംഎഎച്ച് ബാറ്ററിയും പ്രതീക്ഷിക്കാം.

ഈ വർഷം ഇവരിലും കേമന്മാർ ആരുണ്ട്..? ആൻഡ്രോയിഡ് വിപണിയിലെ വല്ല്യേട്ടന്മാർഈ വർഷം ഇവരിലും കേമന്മാർ ആരുണ്ട്..? ആൻഡ്രോയിഡ് വിപണിയിലെ വല്ല്യേട്ടന്മാർ

വണ്‍പ്ലസ് 11 ആർ

വണ്‍പ്ലസ് 11 ആർ

മുൻ പതിവുകൾ വിലയിരുത്തിയാൽ 2023 മാർച്ചിലോ ഏപ്രിലിലോ വൺപ്ലസ് 11 ഇന്ത്യയിൽ എത്താനാണ് സാധ്യത. ഫോണിന്റെ ഫീച്ചറിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും പുതിയ മോഡലിനെക്കുറിച്ച് വണ്‍പ്ലസ് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
സ്നാപ്ഡ്രാഗണ്‍ പ്രോസസറാകും ഫോണിന് കരുത്ത് പകരുകയെന്നാണ് വിവരം.

50 മെഗാ പിക്സലിന്റെ പ്രൈമറി ക്യാമറ

120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള കര്‍വ്ഡ് അമോലെഡ് ഡിസ്പ്ലെ, ഇന്‍ ഡിസ്പ്ലെ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഐ.ആര്‍ ബ്ലാസ്റ്ററും എന്നിവ ഫോണിലുണ്ടാകും. 100വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടോട് കൂടിയ 5000 എംഎഎച്ച് ബാറ്ററിയാകും വണ്‍പ്ലസ് 11ആർ മോഡലില്‍ പ്രതീക്ഷിക്കാം. 50 മെഗാ പിക്സലിന്റെ പ്രൈമറി ക്യാമറയോടെ ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റാണ് പ്രതീക്ഷിക്കുന്നത്. 16 മെഗാ പിക്സലിന്റെ സെല്‍ഫി ക്യാമറയും ഉണ്ടാകും.

ടെക്നോളജികളുടെ തമ്പുരാൻ കാറുമായി റോഡിലേക്ക്; ചീറിപ്പായാൻ ആപ്പിൾ കാർ എത്തുക 2026-ൽ, വില നിസാരം...ടെക്നോളജികളുടെ തമ്പുരാൻ കാറുമായി റോഡിലേക്ക്; ചീറിപ്പായാൻ ആപ്പിൾ കാർ എത്തുക 2026-ൽ, വില നിസാരം...

ഷവോമി 13

ഷവോമി 13

2023 ന്റെ തുടക്കത്തിൽത്തന്നെ പുറത്തിറക്കാൻ ഷവോമി തയാറെടുക്കുന്ന മോഡലാണ് ഷവോമി 13. മുൻഗാമിയെക്കാൾ ഏറെ കരുത്തും പ്രവർത്തനശേഷിയുമുള്ളതാകും ഈ മോഡൽ എന്നാണ് കമ്പനിതന്നെ വ്യക്തമാക്കുന്നത്. എന്നാൽ ഷവോമി 13 സീരീസിലെ എല്ലാ ഫോണുകളും ഇന്ത്യയിൽ എത്തുമോ എന്നതിൽ വ്യക്തതയില്ല. എങ്കിലും പ്രോ മോഡൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. 120വാട്ട് വയേഡ്, 50വാട്ട് വയർലെസ് ചാർജിംഗ് പിന്തുണയുള്ള 4,820എംഎഎച്ച് ബാറ്ററിയാണ് ഫോണിലുണ്ടാകുക. കരുത്തുറ്റ പ്രവർത്തനത്തിനായി സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറും നൽകിയിട്ടുണ്ട്.

ക്യാമറ സെൻസറുകൾ

6.7 ഇഞ്ച് LTPO ഒഎൽഇഡി ഡിസ്‌പ്ലേ, 120ഹെർട്സ് റിഫ്രഷ്റേറ്റ്, ഡോൾബി വിഷൻ, എച്ച്ഡിആർ10 പിന്തുണ എന്നിവ ഈ സ്മാർട്ട്ഫോണിനുണ്ട്.
കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് ആണ് സ്‌ക്രീൻ സംരക്ഷിക്കാൻ സ്ഥാപിച്ചിരിക്കുന്നത്. ഷ​വോമി 13 പ്രോയിലെ ലെയ്ക്ക പവർ ക്യാമറ സിസ്റ്റത്തിൽ മൂന്ന് 50-മെഗാപിക്സൽ ക്യാമറ സെൻസറുകൾ (വൈഡ്, അൾട്രാ വൈഡ്, ടെലിഫോട്ടോ) ഉൾപ്പെടുന്നു.

Best Mobiles in India

English summary
A number of smartphones from all major brands are coming next year. Fans are waiting for them with great anticipation. Let's get acquainted with Samsung, Redmi, IQ, OnePlus, and Xiaomi smartphones that are ready to be released in the beginning of 2023 with great features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X