Home
Mobile

പ്രമുഖ ബ്രാൻഡുകൾ ഈ മാസം പുറത്തിറക്കുന്ന കിടിലൻ സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം!

2023 അ‌തിന്റെ അ‌വസാന മാസത്തിലേക്ക് കടന്നിരിക്കുന്നു. ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറിന്റെ വരവോടെ പ്രമുഖ ബ്രാൻഡുകൾ എല്ലാം ഇത് ഉൾപ്പെടുത്തി പുത്തൻ സ്മാർട്ട്ഫോൺ ഇറക്കാനുള്ള തയാറെടുപ്പിലാണ്. ഐക്യൂവും ഷവോമിയും അ‌ടക്കം ചില ബ്രാൻഡുകൾ ഇതിനകം തന്നെ ​​പുതിയ പ്രോസസറുമായി ഫോണിറക്കിക്കഴിഞ്ഞു.

വൺപ്ലസ് അ‌ടക്കമുള്ള ബ്രാൻഡുകൾ പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്പ് ഉപയോഗിച്ചുള്ള സ്മാർട്ട്ഫോണുകൾ ഈ മാസം പുറത്തിറക്കും. പുതിയ ചിപ്പിന് പുറമേ മറ്റ് ഫീച്ചറുകൾ കേന്ദ്രീകരിച്ചുള്ള സ്മാർട്ട്ഫോണുകളും പ്രമുഖ ബ്രാൻഡുകൾ ഈ മാസം ആഗോള തലത്തിൽ ലോഞ്ച് ചെയ്യുന്നുണ്ട്. ഡിസംബറിൽ പ്രതീക്ഷിക്കുന്ന ലോഞ്ചുകൾ ഇതാ.

പ്രമുഖ ബ്രാൻഡുകൾ ഈ മാസം പുറത്തിറക്കുന്ന കിടിലൻ സ്മാർട്ട്ഫോണുകൾ

വൺപ്ലസ് 12 5ജി (OnePlus 12 5G): സ്മാർട്ട്ഫോൺ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോഞ്ചുകളിൽ ഒന്നാണിത്. ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റുള്ള വൺപ്ലസിന്റെ ആദ്യ ഫോണായി വൺപ്ലസ് 12 ഡിസംബർ 5ന് ​ചൈനയിൽ ലോഞ്ച് ചെയ്യപ്പെടും. തുടർന്ന് ജനുവരി 24ന് ഈ ഫോൺ ആഗോള തലത്തിൽ ലോഞ്ച് ചെയ്യും.

സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് തന്നെയാണ് ഈ ഫോണിന്റെ പ്രധാന ആകർഷണം. ഇതോടൊപ്പം, ടോപ്പ്-ടയർ OLED ഡിസ്‌പ്ലേ, 50 MP ട്രിപ്പിൾ ക്യാമറ സജ്ജീകരണം, സൂപ്പർ ഫാസ്റ്റ് വയർഡ്, വയർലെസ് ചാർജിംഗ് എന്നിവ ഉൾപ്പെടെയുള്ള മികച്ച ഫീച്ചറുകൾ വൺപ്ലസ് 12 അ‌വതരിപ്പിക്കും എന്ന് ഇതിനോടകം പുറത്തുവന്ന വിവിധ റിപ്പോർട്ടുകൾ പറയുന്നു.

പ്രമുഖ ബ്രാൻഡുകൾ ഈ മാസം പുറത്തിറക്കുന്ന കിടിലൻ സ്മാർട്ട്ഫോണുകൾ

റിയൽമി ജിടി 5 പ്രോ ( Realme GT 5 Pro): വൺപ്ലസ് 12 പോലെ തന്നെ ഈ മാസം നടക്കുന്ന മറ്റൊരു ശ്രദ്ധേയ ലോഞ്ച് ആണ് റിയൽമി ജിടി 5 പ്രോ. ഡിസംബർ 7 ന് രാവിലെ 11:30 (IST ) ജിടി 5 പ്രോ ​ചൈനയിൽ ലോഞ്ച് ചെയ്യും.

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ഉപയോഗിക്കുന്ന ആദ്യ റിയൽമി സ്മാർട്ട്ഫോണായിരിക്കും ജിടി 5 പ്രോ. 50 എംപി ട്രിപ്പിൾ ക്യാമറ സജ്ജീകരണം, വയർഡ്- വയർലെസ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, 4500 നിറ്റ്സ് ​ബ്രൈറ്റ്നസ്, 144Hz LTPO OLED സ്‌ക്രീൻ തുടങ്ങി മികച്ച ഫീച്ചറുകളാണ് ഈ ഫോണിൽ പ്രതീക്ഷിക്കുന്നത്.

ഐക്യൂ നിയോ 9 സീരീസ് (iQOO Neo 9 Series): ഈ സ്മാർട്ട്ഫോണിന്റെ ലോഞ്ച് തീയതി കൃത്യമായി നിശ്ചയിച്ചിട്ടില്ല. എങ്കിലും ​ചൈനയിൽ നിയോ 9 സീരീസ് ഡിസംബറിൽ തന്നെ ലോഞ്ച് ചെയ്യുമെന്ന് ഐക്യൂ സ്ഥിരീകരിച്ചിട്ടുണ്ട്. ഐക്യൂ നിയോ 9, ഐക്യൂ നിയോ 9 പ്രോ എന്നിവ നിയോ 9 സീരീസിന്റെ ഭാഗമായി അ‌വതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രമുഖ ബ്രാൻഡുകൾ ഈ മാസം പുറത്തിറക്കുന്ന കിടിലൻ സ്മാർട്ട്ഫോണുകൾ

വിവോ എസ്18 സീരീസ് (Vivo S18 Series): പ്രീമിയം മിഡ റേഞ്ച് സ്മാർട്ട്ഫോൺ നിരയിലേക്കുള്ള കൂട്ടിച്ചേർക്കലായി വിവോ എസ്18 സീരീസ് ഈ മാസം ​ചൈനയിൽ ലോഞ്ച് ചെയ്യും. ഇതിന്റെ കൃത്യമായ തീയതി കമ്പനി ഡിസംബർ 4 ന് പ്രഖ്യാപിക്കും. കഴിഞ്ഞ വർഷത്തെ വിവോ എസ്17 സീരീസിന്റെ വിജയം കണക്കിലെടുത്താണ് പിൻഗാമിയായി പുതിയ സീരീസ് അ‌വതരിപ്പിക്കുന്നത്.

വിവോ എസ്18 സീരീസിൽ രണ്ട് സ്മാർട്ട്ഫോണുകളാണ് അ‌വതരിപ്പിക്കപ്പെടുക. വിവോ എസ് 18, വിവോ എസ് 18 പ്രോ എന്നിവയാണ് അ‌വ. എക്സ് സീരീസിൽ നിന്നുള്ള മുൻനിര വിസിഎസ് ക്യാമറകളും ഒഐഎസ് പിന്തുണയുള്ള പോർട്രെയിറ്റ് മെയിൻ ക്യാമറയും എസ്18 സീരീസിലുണ്ടാകും. കൂടാതെ 120 ഹെർട്‌സ് റിഫ്രഷ് റേറ്റുള്ള കർവ്ഡ് ഒഎൽഇഡി ഡിസ്‌പ്ലേയും എസ്18 സീരീസിൽ അവതരിപ്പിക്കും.

More from GizBot

Best Mobiles in India

English summary
With the arrival of the latest Snapdragon 8 Gen 3 processor, all major brands are gearing up to launch new smartphones with it. Some brands, including iQoo and Xiaomi, have already launched phones with the new processor. Both OnePlus and Realme phones with the new processor are slated to launch in December.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X