108 എംപി ക്യാമറയുള്ള പുതിയ സ്മാർട്ട്‌ഫോണുകളെ പരിചയപ്പെടാം
സ്മാർട്ട്ഫോൺ പ്രേമികൾ കൂടുതൽ ശ്രദ്ധിക്കുന്ന കാര്യങ്ങളിൽ ഒന്നാണ് ക്യാമറ സവിശേഷതകൾ. സ്മാർട്ട്ഫോണിന്റെ ക്യാമറ ആ ഡിവൈസിൻറെ വിപണിയിലെ ജനപ്രീതി തീരുമാനിക്കുന്നതിൽ ഒരു സുപ്രധാന പങ്ക് വഹിക്കുന്നു. സ്മാർട്ഫോൺ ക്യാമറ വിഭാഗത്തിൽ വരുന്ന ഏറ്റവും പുതിയ ക്യാമറയാണ് 108 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പ്. വിപണിയിൽ ഈ ക്യാമറ സെറ്റപ്പ് വരുന്ന സ്മാർട്ഫോണുകളെ നമുക്ക് ഇവിടെ വിശദമായി പരിചയപ്പെടാം.

ഷവോമി എംഐ 11
108 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പും മുൻനിരയിൽ വരുന്ന ഏറ്റവും പുതിയ സ്മാർട്ഫോണുമാണ് ഷവോമി എംഐ 11. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 പ്രോസസർ, ക്വാഡ്-കർവ്ഡ് ഡിസ്‌പ്ലേ, 55W ഫാസ്റ്റ് ചാർജിംഗ് എന്നിവ ഈ ഹാൻഡ്‌സെറ്റിൻറെ സവിശേഷതകളിൽ ഉൾപ്പെടുന്നു. ഈ ഹാൻഡ്‌സെറ്റ് ഇന്ത്യൻ വിപണിയിൽ ഉടൻ തന്നെ അവതരിപ്പിച്ചേക്കും.

സാംസങ് ഗാലക്‌സി എസ് 21 അൾട്രാ
ഹൈപ്പ്-അപ്പ് ക്യാമറ കോൺഫിഗറേഷനുള്ള ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ സാംസങ് ഗാലക്‌സി എസ് 21 അൾട്രയാണ്. ഇത് കമ്പനിയുടെ ഏറ്റവും പുതിയ മുൻനിര സ്മാർട്ഫോൺ കൂടിയാണ്. ഇതിന് സ്‌നാപ്ഡ്രാഗൺ 888 / എക്‌സിനോസ് 2100 SoC, വേരിയബിൾ 120Hz റിഫ്രെഷ് റേറ്റുള്ള സൂപ്പർ അമോലെഡ് സ്‌ക്രീൻ, ഒരു പുതിയ ഡിസൈൻ എന്നിവ ലഭിക്കുന്നു.

ഷവോമി എംഐ 10 ഐ
മുമ്പത്തെ രണ്ട് സ്മാർട്ഫോണുകളിൽ നിനിയും വ്യത്യസ്തമായി 108 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറകളിൽ വരുന്ന ഒരു ഇടത്തരം സ്മാർട്ഫോണാണ് ഷവോമി എംഐ 10 ഐ. ഇതിന് 120Hz ഡിസ്‌പ്ലേ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി SoC പ്രോസസർ, 33W ഫാസ്റ്റ് ചാർജിംഗ് എന്നിവ ലഭിക്കുന്നു.

മോട്ടറോള എഡ്ജ് പ്ലസ്
ഏറ്റവും മികച്ച സെൻസറുള്ള 108 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറകൾ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 ചിപ്‌സെറ്റ്, ഒഎൽഇഡി ഡിസ്‌പ്ലേ, നിയർ-സ്റ്റോക്ക് ആൻഡ്രോയിഡ് 10 എന്നിവ മോട്ടറോള എഡ്ജ് പ്ലസിൻറെ സവിശേഷതകളിൽ ഉൾപ്പെടുന്നു.

ഷവോമി എംഐ 10
108 മെഗാപിക്സൽ ക്യാമറകളുള്ള മറ്റൊരു സ്മാർട്ട്‌ഫോണാണ് ഷവോമി എംഐ 10, മറ്റ് പ്രധാന സവിശേഷതകളായ കർവ്ഡ് അമോലെഡ് ഡിസ്പ്ലേ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 ചിപ്പ്, 30 ഡബ്ല്യു ഫാസ്റ്റ് ചാർജിംഗ് ഇതിൽ വരുന്നു.

സാംസങ് ഗാലക്‌സി നോട്ട് 20 അൾട്രാ
കഴിഞ്ഞ വർഷം അവതരിപ്പിച്ച ഗാലക്‌സി നോട്ട് 20 അൾട്രാ ഗാലക്‌സി നോട്ട് സീരീസിലെ ഏറ്റവും പുതിയതാണ്. 108 മെഗാപിക്സൽ ക്യാമറകൾ, എക്‌സിനോസ് 990 SoC പ്രോസസർ, ഡൈനാമിക് അമോലെഡ് സ്‌ക്രീൻ എന്നിവ ഈ ഹാൻഡ്‌സെറ്റിൻറെ മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു.

ഷവോമി എംഐ 10 ടി പ്രോ
108 മെഗാപിക്സൽ ക്യാമറകൾ, 5 ജി സപ്പോർട്ട്, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 ചിപ്പ്സെറ്റ്, 144 ഹെർട്സ് ഡിസ്‌പ്ലേ എന്നിവ വരുന്ന മറ്റൊരു ഷാവോമി സ്മാർട്ട്‌ഫോണാണിത്.


Click it and Unblock the Notifications