Home
Mobile

വൺപ്ലസ് 13-ന് 5000, വൺപ്ലസ് 12ന് 4000; റെഡ് റഷ് ഡേയ്സ് സെയിൽ ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് വൺപ്ലസ്

വാല​ന്റൈൻസ് ഡേ സെയിൽ കച്ചവടം പൊടിപൊടിക്കുന്ന ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിക്ക് ആവേശം പകർന്ന് വൺപ്ലസ് റെഡ് റഷ് ഡേയ്സ് സെയിൽ (OnePlus Red Rush Days Sale) ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചു. വൺപ്ലസ് 13, വൺപ്ലസ് 13R, വൺപ്ലസ് 12, വൺപ്ലസ് 12R, വൺപ്ലസ് നോർഡ് 4, വൺപ്ലസ് നോർഡ് സിഇ4, വൺപ്ലസ് നോർഡ് സിഇ4 ​ലൈറ്റ് എന്നീ 5ജി സ്മാർട്ട്ഫോണുകൾ ഈ ഓഫർ സെയിലിൽ വൻ ഡിസ്കൗണ്ടിൽ വാങ്ങാൻ സാധിക്കുമെന്ന് കമ്പനി പറയുന്നു. വൺപ്ലസിന്റെ ഔദ്യോഗിക വെബ്​സൈറ്റിൽ ഈ ഡീലുകൾ ലഭ്യമാണ്. ഇതിന് പുറമേ ആമസോണിലും ഈ ഡിസ്കൗണ്ടുകൾ ലഭിക്കും.

2025 ഫെബ്രുവരി 11 മുതൽ ഫെബ്രുവരി 16 വരെയാണ് വൺപ്ലസ് 'റെഡ് റഷ് ഡേയ്‌സ്' സെയിൽ നടക്കുക. എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകൾ, ബാങ്ക് ഓഫറുകൾ, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ എന്നിവയുടെ സഹായത്താൽ യഥാർഥ വിലയെക്കാൾ വളരെ കുറഞ്ഞ വിലയിൽ വൺപ്ലസ് ഡി​വൈസുകൾ വാങ്ങാൻ ഈ അ‌വസരം വിനിയോഗിക്കാം.

റെഡ് റഷ് ഡേയ്സ് സെയിൽ ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് വൺപ്ലസ്

കമ്പനി അ‌വരുടെ ഔദ്യോഗിക വെബ്​സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം, ഏറ്റവും പുതിയ വൺപ്ലസ് 13 വാങ്ങുന്നവർക്ക് 5,000 രൂപയുടെ ബാങ്ക് ഡിസ്‌കൗണ്ട് ഓഫറും വൺപ്ലസ് 13R വാങ്ങുന്നവർക്ക് 3,000 രൂപ ഡിസ്‌കൗണ്ടും റെഡ് റഷ് ഡേയ്‌സ് സെയിൽ സമയത്ത് ലഭിക്കും. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തുന്നവർക്കാണ് ഈ ഓഫറുകൾ ലഭ്യമാകുക.

വൺപ്ലസ് 13 ഇപ്പോൾ 69999 രൂപ വിലയിലാണ് കമ്പനി ലിസ്റ്റ് ചെയ്തിരിക്കുന്നത്. 5000 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 64999 രൂപ വിലയിൽ പുതിയ പ്രീമിയം വൺപ്ലസ് ഫോൺ സ്വന്തമാക്കാം. ഇതിന്റെ വില കുറഞ്ഞ മോഡലായ വൺപ്ലസ് 13Rനും ഡിസ്കൗണ്ട് ഉണ്ട്. വൺപ്ലസ് 13R 42,999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ഇത് 39999 രൂപ വിലയിൽ വാങ്ങാം.

റെഡ് റഷ് ഡേയ്സ് സെയിൽ ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് വൺപ്ലസ്

വൺപ്ലസ് 13യുടെ മുൻഗാമിയും മറ്റൊരു പ്രീമിയം വൺപ്ലസ് സ്മാർട്ട്ഫോണുമായ വൺപ്ലസ് 12 ഇപ്പോൾ 61999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് 4000 രൂപ ബാങ്ക് ഡിസ്കൗണ്ട് ആണ് ലഭിക്കുക. അ‌തിനാൽ ഓഫർ സെയിൽ സമയത്ത് ഇത് 57999 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കും.

വൺപ്ലസ് 13R മോഡൽ 39,999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന് 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് ആണ് ലഭിക്കുക. അ‌തിനാൽ ഓഫർ സമയത്ത് ഇത് 36999 രൂപ വിലയിൽ വാങ്ങാനാകും. വൺപ്ലസ് നോർഡ് 4 5ജി 28999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. 4000 രൂപ ബാങ്ക് ഡിസ്കൗണ്ടിന് ശേഷം ഇത് 24999 രൂപ വിലയിൽ വാങ്ങാനാകും.

ഇനി വൺപ്ലസ് നോർഡ് സിഇ 4 മോഡൽ ആണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അ‌ത് ലിസ്റ്റ് ചെയ്തിരിക്കുന്നത് 21999 രൂപ വിലയിലാണ്. 2000 രൂപ ബാങ്ക് ഡിസ്കൗണ്ടിന് ശേഷം 19999 രൂപ വിലയിലാണ് ​ഈ വൺപ്ലസ് നോർഡ് സിഇ4 മോഡൽ ലഭിക്കുക.

റെഡ് റഷ് ഡേയ്സ് സെയിൽ ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് വൺപ്ലസ്

20000 രൂപയിൽ താഴെ വിലയിൽ 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്കുള്ള മറ്റൊരു വൺപ്ലസ് ഓപ്ഷൻ വൺപ്ലസ് നോർഡ് സിഇ4 ​ലൈറ്റ് 5ജി ആണ്. ഇതിന്റെ അ‌ടിസ്ഥാന മോഡൽ 17999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ആണ് ഈ മോഡലിന് ലഭിക്കുക. അ‌തിനാൽ ഓഫർ സഹിതം 16999 രൂപ വിലയിൽ ഇത് വാങ്ങാനാകും.

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X