സവിശേഷ ഫീച്ചറുകളോടെ ഈ വര്‍ഷം പുറത്തിറങ്ങിയ സ്‌മാര്‍ട്‌ഫോണുകള്‍

By Archana V
|

സവിശേഷ ഫീച്ചറുകളും പ്രവര്‍ത്തനങ്ങളും ഉള്ളസ്‌മാര്‍ട്‌ഫോണ്‍ ആര്‍ക്കാണ്‌ വേണ്ടാത്തത്‌? ഇപ്പോള്‍ സ്‌റ്റൈലിഷായുള്ള രൂപവും സവിശേഷമായ ഫീച്ചറുകളുമാണ്‌ ഓരോ സ്‌മാര്‍ട്‌ഫോണുകളെയും മറ്റുള്ളവയില്‍ നിന്നും വ്യത്യസ്‌തമാക്കുന്നത്‌.

സവിശേഷ ഫീച്ചറുകളോടെ ഈ വര്‍ഷം പുറത്തിറങ്ങിയ സ്‌മാര്‍ട്‌ഫോണുകള്‍

സ്‌മാര്‍ട്‌്‌ഫോണുകളുടെ പ്രചാരം ഉയര്‍ന്നതോടെ നിരവധി കമ്പനികള്‍ ഈ രംഗത്തേയ്‌ക്ക്‌ എത്തിയിട്ടുണ്ട്‌. എന്നാല്‍ എല്ലാ കമ്പനികള്‍ക്കും മറ്റുള്ളവയില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന മികച്ച ഫീച്ചറുകള്‍ ലഭ്യമാക്കാനും മത്സരക്ഷമത നിലനിര്‍ത്താനും കഴിഞ്ഞിട്ടില്ല.

ഈ പ്രവണത തിരിച്ചറിഞ്ഞ ചില നിര്‍മാതാക്കള്‍ പ്രത്യേകവും സവിശേഷവുമായ ഫീച്ചറുകളോടെയാണ്‌ അവരുടെ ഉത്‌പന്നങ്ങള്‍ അവതരിപ്പിച്ചത്‌. അതിനാല്‍ ഈ മോഡലുകള്‍ക്ക്‌ സ്വന്തമായ വഴികളിലൂടെ ഉപയോക്താക്കളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിഞ്ഞു.

ഈ വര്‍ഷം പുറത്തിറക്കിയ അത്തരം ചില സ്‌മാര്‍ട്‌ഫോണുകളെ കുറിച്ചാണ്‌ ഇന്നിവിടെ പറയുന്നത്‌. ഇത്തരം പ്രത്യേക ഫീച്ചറുകളോടെ ആദ്യമായി എത്തുന്ന സ്‌മാര്‍ട്‌ഫോണുകളാണിവ.

2017 ല്‍ പുറത്തിറക്കിയ സവിശേഷ സ്‌മാര്‍ട്‌ഫോണുകള്‍ ഏതെല്ലാം ആണന്ന്‌ നോക്കാം

നോക്കിയ 8- ബോത്തി ഫീച്ചര്‍

നോക്കിയ 8- ബോത്തി ഫീച്ചര്‍

മറ്റ്‌ ഫോണുകളില്‍ നിന്നും വ്യത്യസ്‌തമായി എത്തിയ ആദ്യ സ്‌മാര്‍ട്‌ഫോണ്‍ നോക്കിയ ആണ്‌. കാള്‍സെയ്‌സ്സ്‌ ഒപ്‌റ്റിക്‌സ്‌ ഫീച്ചറോട്‌ കൂടി എച്ച്‌എംഡിയില്‍ നിന്നെത്തുന്ന ആദ്യ ഡിവൈസ്‌ ഇതാണ്‌. ലുമിയ സ്‌മാര്‍ട്‌ഫോണുകളില്‍ മുമ്പിത്‌ അവതരിപ്പിച്ചിട്ടുള്ളതിനാല്‍ ഇത്‌ സവിശേഷമായ ഫീച്ചര്‍ ആണന്ന്‌ പറയാന്‍ കഴിയില്ല.

നോക്കിയ അവതരിപ്പിച്ച സവിശേഷ ഫീച്ചര്‍ ബോത്തി അഥവ ഡ്യുവല്‍ സൈറ്റ്‌ ഫീച്ചര്‍ ആണ്‌. മുന്‍ക്യാമറയില്‍ നിന്നും പിന്‍ ക്യാമറിയില്‍ നിന്നും ഒരേ സമയം ഫോട്ടോ എടുക്കാന്‍ സാധിക്കും എന്നതാണ്‌ ഇതിന്റെ സവിശേഷതക. ഷോട്ടുകള്‍ എടുത്തതിന്‌ ശേഷം ഇരു ഇമേജുകള്‍ അല്ലെങ്കില്‍ വീഡിയോകള്‍ കൂട്ടിയണക്കി ഒന്നാക്കാന്‍ കഴിയും.

ഇടത്തരം വിഭാഗത്തില്‍ വരുന്ന നോക്കിയ 7 ല്‍ അവതരിപ്പിച്ചതിനാല്‍ ഈ ഫീച്ചറിന്‌ വന്‍ പ്രചാരം നേടാന്‍ കഴിയഞ്ഞു. നോക്കിയ 9 ലും ഈ ഫീച്ചര്‍ കാണപ്പെടുമെന്ന്‌ സൂചന ഉണ്ട്‌. ബജറ്റ്‌ സ്‌മാര്‍ട്‌ഫോണായ ഇന്‍ഫോക്കസ്‌ വിഷന്‍3യും സമാനമായ ഫീച്ചറായ ഡ്യുവല്‍ ഫൈയോട്‌ കൂടിയാണ്‌ എത്തിയത്‌.

ആപ്പിള്‍ ഐഫോണ്‍ എക്‌സ്‌- അനിമോജി

ആപ്പിള്‍ ഐഫോണ്‍ എക്‌സ്‌- അനിമോജി

സെപ്‌റ്റബംര്‍ 8 ന്‌ ഐഫോണ്‍ 8 , 8പ്ലസ്‌ എന്നിവയ്‌ക്ക്‌ ഒപ്പമാണ്‌ ഐഫോണ്‍ എക്‌സ്‌ പുറത്തിറക്കിയത്‌ . പത്താം വാര്‍ഷിക മോഡലായതിനാല്‍ മറ്റ്‌ ഐഫോണുകളില്‍ നിന്നും വ്യത്യസ്‌തമായിട്ടാണ്‌ ആപ്പിള്‍ ഇത്‌ പുറത്തിറക്കയത്‌.

ഒഎല്‍ഇഡി ഡിസ്‌പ്ലെ, മുന്‍വശത്ത്‌ ട്രൂഡെപ്‌ത്‌ സെന്‍സര്‍ , ടോപ്‌ ബെസലിലെ കട്ട്‌ഔട്ട്‌ , ടച്ച്‌ ഐഡി സെന്‍സറിന്‌ പകരം ഫേസ്‌ഐഡി ഫേഷ്യല്‍ റെക്കഗ്നീഷന്‍ ടെക്‌നോളജി എന്നീ സവിശേഷതകളോടെയാണ്‌ ഈ ഐഫോണ്‍ എത്തിയത്‌.

ഇതിന്‌ പുറമെ ഐഫോണ്‍ എക്‌സില്‍ സവിശേഷമായ ഒരു ഫീച്ചര്‍ കൂടി ഉണ്ടായിരുന്നു. ഇത്തരത്തില്‍ ഒന്ന്‌ സ്‌മാര്‍ട്‌ ഫോണുകളില്‍ ആദ്യമാണ്‌. അനിമോജി ഫീച്ചര്‍ ആണത്‌. മുന്‍ വശത്തുള്ള ട്രൂഡെപ്‌ത്ത്‌ ക്യാമറ വഴി നിങ്ങളുടെ മുഖഭാവങ്ങളും ശബ്ദവും വായിക്കാന്‍ അനിമേറ്റഡ്‌ ഇമോജി ഫീച്ചറിന്‌ കഴിയും.

നിങ്ങളുടെ ഇഷ്ടപ്രകാരം വ്യത്യസ്‌ത സ്റ്റിക്കറുകളിലും ഇമോജികളിലും ഇത്‌ അനുകരിക്കാനും കഴിയും. ആപ്പിളിനെ തുടര്‍ന്ന്‌ ഹോണര്‍ വി10 അഥവ വ്യു 10 ല്‍ ഈ ആശയം അവതരിപ്പിച്ചിരുന്നു.

എല്‍ജി കെ7ഐ- മോസ്‌കിറ്റോ റിപ്പെല്ലിങ്‌ ടെക്‌നോളജി

എല്‍ജി കെ7ഐ- മോസ്‌കിറ്റോ റിപ്പെല്ലിങ്‌ ടെക്‌നോളജി

ലോകത്താദ്യമായി കൊതുകിനെ അകറ്റാനുള്ള സാങ്കേതിക വിദ്യമായി എത്തുന്ന സമാര്‍ട്‌ഫോണ്‍ എല്‍ജി കെ7ഐ ആണ്‌. സ്‌മാര്‍ട്‌ഫോണിന്റെ സമീപത്ത്‌ നിന്നും കൊതുകിനെ അകറ്റി നിര്‍ത്താന്‍ ഈ ടെക്‌നോളജി സഹായിക്കും. മനുഷ്യന്‌ കേള്‍ക്കാന്‍ സാധിക്കാത്ത അള്‍ട്രാസോണിക്‌ ഫ്രീക്വന്‍സിയായ 30 കിലോഹെട്‌സിലുള്ള ശബ്ദം ഉപയോഗിച്ചാണ്‌ ഇതില്‍ കൊതുകുകളെ പ്രതിരോധിക്കുന്നത്‌.

കൊതുകുകളെ അകറ്റുന്നതിനായുള്ള കമ്പനിയുടെ പ്രത്യേക പുറംകവറിലാണ്‌ ഈ ടെക്‌നോളജി ഉപയോഗിച്ചിരിക്കുന്നത്‌. ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിന്‌ ഈ പ്രത്യേക കവറിലേക്ക്‌ മാറിയാല്‍ മതി. ചുറ്റുമുള്ള ആളുകളുടെ ശ്രവണ ശേഷിക്ക്‌ ഹാനികരമാകാതെ 72.32 ശതമാനം കൊതുകുകളെ തുരത്താന്‍ പരീക്ഷണഘട്ടത്തില്‍ സ്‌മാര്‍ട്‌ഫോണിന്‌ കഴിഞ്ഞതായാണ്‌ എല്‍ജി അവകാശപ്പെടുന്നത്‌.

യഥാര്‍ത്ഥത്തില്‍ ഷവോമി റെഡ്മി നോട്ട് 5 പ്ലസ്, റെഡ്മി നോട്ട് 5ന്റെ പകര്‍പ്പാണോ?യഥാര്‍ത്ഥത്തില്‍ ഷവോമി റെഡ്മി നോട്ട് 5 പ്ലസ്, റെഡ്മി നോട്ട് 5ന്റെ പകര്‍പ്പാണോ?

 മോട്ടോ എക്‌സ്‌ 4 - പ്രൊജെക്ട്‌ എഫ്‌ഐ

മോട്ടോ എക്‌സ്‌ 4 - പ്രൊജെക്ട്‌ എഫ്‌ഐ

ഗൂഗിള്‍ അവതരിപ്പിച്ച സ്‌പെഷ്യല്‍ പ്രൊജക്ട്‌ എഫ്‌ഐ ഫീച്ചറോടെയാണ്‌ സംപ്‌റ്റംബര്‍ ആദ്യം നടന്ന്‌ ഐഎഫ്‌എ ടെക്‌ ഷോയില്‍ മോട്ടോ എക്‌സ്‌ 4 പുറത്തിറക്കുന്നത്‌. പ്രോജക്ട്‌ എഫ്‌ഐ ഒരു വയര്‍ലെസ്സ്‌ വിര്‍ച്വല്‍ മൊബൈല്‍ നെറ്റ്‌വര്‍ക്‌ ആണ്‌, ഇത്‌ നിങ്ങളുടെ ഫോണിനെ നിശ്ചിത പ്രദേശത്ത്‌ ലഭ്യമാകുന്നതില്‍ ഏറ്റവും ശക്തമായ നെറ്റ്‌വര്‍ക്കിലേക്ക്‌ മാറാന്‍ സഹായിക്കും.

സിഗ്‌നല്‍ ദുര്‍ബലമാകുന്നത്‌ മൂലം കോള്‍ കട്ടാകുന്നതും ഇന്റര്‍നെറ്റ്‌ ബ്രൗസിങ്‌ സാവധാനത്തില്‍ ആകുന്നതും ഒഴിവാക്കാന്‍ ഇത്‌ സഹായിക്കും, സമീപത്തായി ഏതെങ്കിലും സൗജന്യ വൈ-ഫൈ ഹോട്‌സ്‌പോട്ട്‌ ഉണ്ടെങ്കില്‍ പ്രോജക്ട്‌ എഫ്‌ഐ തത്‌ക്ഷണം നിങ്ങളുടെ ഫോണിനെ അതുമായി ബന്ധിപ്പിക്കും. ഇത്തരത്തില്‍ എല്ലാ സമയവും ഇന്റര്‍നെറ്റ്‌ ലഭ്യമാക്കാനും അതേസമയം മൊബൈല്‍ ഡേറ്റ ലാഭിക്കാനും പ്രൊജക്ട്‌ എഫ്‌ഐ സഹായിക്കും.

റേസര്‍ ഫോണ്‍ -120ഹെട്‌സ്‌ റിഫ്രഷ്‌ റേറ്റ്‌

റേസര്‍ ഫോണ്‍ -120ഹെട്‌സ്‌ റിഫ്രഷ്‌ റേറ്റ്‌

ഗെയിമിങ്‌ ഹാര്‍ഡ്‌വെയര്‍ ബ്രാന്‍ഡ്‌ പുറത്തിറക്കിയ റേസര്‍ ഫോണ്‍ ഗെയിമിങ്‌ ആസ്വാദകര്‍ക്കായുള്ള ഹൈ-എന്‍ഡ്‌ ഫോണ്‍ ആണ്‌. ഗെയിംമിങ്‌ അനുഭവം മികച്ചതാക്കാന്‍ 120 ഹെട്‌സ്‌ ഉയര്‍ന്ന റിഫ്രഷ്‌ നിരക്കോട്‌ കൂടിയ ക്വാഡ്‌ എച്ച്‌ഡി 5.72 ഇഞ്ച്‌ ഇഗ്‌സോ എല്‍സിഡി ഡിസ്‌പ്ലെ ആണ്‌ സ്‌മാര്‍ട്‌ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്‌.

റേസര്‍സ്‌മാര്‍ട്‌ഫോണിലെ സ്‌ക്രീന്‍ സെക്കന്‍ഡില്‍ 120 തവണ റിഫ്രഷ്‌ ചെയ്യപ്പെടും അതായത്‌ ഓരോ സെക്കന്‍ഡിലും 120 വ്യത്യസ്‌ത ഇമേജുകള്‍ കാണിച്ച്‌ തരും എന്നര്‍ത്ഥം. അതിനാല്‍ ഹൈ-എന്‍ഡ്‌ ഗെയിമിങ്ങിനായി ഏറ്റവും വേഗത്തിലുള്ള റിഫ്രഷ്‌ നിരക്ക്‌ അവതരിപ്പിക്കുന്ന ആദ്യ ഫോണ്‍ എന്ന ബഹുമതി റേസര്‍ ഫോണിനാണ്‌.

Best Mobiles in India

English summary
Nokia 8 with Bothie aka Dual Sight feature, the tenth-anniversary edition dubbed Apple iPhone X with Animoji, Razer phone with a high refresh rate of 120Hz, Moto X4 with Google’s Project Fi, and LG K7i with the mosquito repelling feature are some of the unique smartphones those were launched so far in 2017.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X