സ്മാര്‍ട്രോണ്‍ ടി. ഫോണ്‍ പി: കുറഞ്ഞ വില; മികച്ച ബാറ്ററി

|

എസ്ആര്‍ടി. ഫോണ്‍ കഴിഞ്ഞ മെയ് മാസത്തില്‍ പുറത്തിറക്കിയതിന് ശേഷം സ്മാര്‍ട്രോണ്‍ ഇന്ത്യന്‍ വിപണിയില്‍ മറ്റൊരു ഫോണുമായി എത്തിയിരിക്കുന്നു. ടി ഫോണ്‍ പി എന്ന് പേരിട്ടിരിക്കുന്ന ഇത് ജനുവരി 17 മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് വാങ്ങാനാകും. ഫ്‌ളിപ്കാര്‍ട്ട് എക്‌സ്‌ക്ലൂസീവ് ആയി വില്‍ക്കുന്ന ഫോണിന്റെ വില 7999 രൂപയാണ്.

 
സ്മാര്‍ട്രോണ്‍ ടി. ഫോണ്‍ പി: കുറഞ്ഞ വില; മികച്ച ബാറ്ററി

350 മണിക്കൂര്‍ ചാര്‍ജ് നില്‍ക്കുമെന്ന അവകാശവാദത്തോടെ കമ്പനി അവതരിപ്പിച്ചിരിക്കുന്ന 5000 mAh ബാറ്ററിയാണ് ഫോണിന്റെ ഏറ്റവും വലിയ ആകര്‍ഷണം. OTG, Wi-Fi, ബ്ലൂടൂത്ത്, 4G VoLTE സൗകര്യങ്ങളും ഫോണിലുണ്ട്. ഫോണ്‍ പുറത്തിറക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് കുറച്ച് സമയം ഉപയോഗിച്ചതില്‍ നിന്നുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുകയാണ് ഇവിടെ.

രൂപകല്‍പ്പനയും ഡിസ്‌പ്ലേയും

രൂപകല്‍പ്പനയും ഡിസ്‌പ്ലേയും

വലിയ ബാറ്ററി ഉണ്ടായിട്ടും ടി ഫോണ്‍ പി സൗകര്യപ്രദമായി കൈയില്‍ വച്ച് ഉപയോഗിക്കാന്‍ കഴിയുന്നു. ഭാരക്കുറവും വക്രാകൃതിയിലുള്ള മൂലകളുമാണ് ഇത് സാധ്യമാക്കുന്നത്. പൂര്‍ണ്ണമായും ലോഹ ബോഡിയാണ് ഫോണിനുള്ളത്.

വലതുവശത്ത് വോളിയം റോക്കേഴ്‌സും പവര്‍ ബട്ടനും ക്രമീകരിച്ചിരിക്കുന്നു. സിം കാര്‍ഡ് സ്ലോട്ട് ഇടതുവശത്താണ്. 3.5 mm ഓഡിയോ ജാക്ക് മുകള്‍ ഭാഗത്തും മൈക്രോ USB പോര്‍ട്ട് താഴ് ഭാഗത്തും സ്ഥാനം പിടിച്ചിരിക്കുന്നു.

2.5 D കര്‍വ്ഡ് ഗ്ലാസോട് കൂടിയ 5.2 ഇഞ്ച് ഫുള്‍ HD സ്‌ക്രീന്‍ ആണ് ടി ഫോണ്‍ പിയില്‍ ഉള്ളത്. 1280*720 പിക്‌സല്‍ ആണ് ഡിസ്‌പ്ലേയുടെ റെസല്യൂഷന്‍. പിന്‍ഭാഗത്ത് LED ഫ്‌ളാഷോട് കൂടിയ 13 MP ക്യാമറയുണ്ട്. മുന്നിലെ ക്യാമറ 5 മെഗാപിക്‌സല്‍ ആണ്. ഇതിലും ഫ്‌ളാഷ്‌ലൈറ്റ് സജ്ജമാക്കിയിട്ടുണ്ട്.

ആദ്യകാഴ്ചയില്‍ ഡിസ്‌പ്ലേയ്ക്ക് വലിയ പോരായ്മയൊന്നും തോന്നിയില്ല. കൂടുതല്‍ വിശദമായ വിലയിരുത്തല്‍ വരുന്ന ആഴ്ചകളില്‍ നടത്താം.

ക്യാമറകള്‍
 

ക്യാമറകള്‍

ആദ്യം പിന്നിലെ 13 മെഗാപിക്‌സല്‍ ക്യാമറ നോക്കാം. ഫ്‌ളാഷോട് കൂടിയ ക്യാമറ ഉപയോഗിച്ച് കുറഞ്ഞ വെളിച്ചത്തിലും ചിത്രങ്ങള്‍ എടുക്കാന്‍ കഴിയും. ബ്യൂട്ടിഫൈ മോഡ്, പനോരമ, ടൈം ലാപ്‌സ്, മള്‍ട്ടി എക്‌സ്‌പോഷര്‍, ബര്‍സ്റ്റ് മോഡ് എന്നിവയും ലഭ്യമാണ്. f/2.0 അപെര്‍ച്ചറോട് കൂടിയ 5 MP സെല്‍ഫി ക്യാമറയില്‍ വൈഡ് സെല്‍ഫി, ബ്യൂട്ടിഫൈ, ബര്‍സ്റ്റ് മോഡുകളുണ്ട്. വിശദാംശങ്ങള്‍ നഷ്ടമാകാതെ ഫോട്ടോകള്‍ എടുക്കാന്‍ കഴിയുന്നുണ്ട്.

സാംസങ്‌ ഗാലക്‌സി എസ്‌9 ഉം എസ്‌9 പ്ലസും എംഡബ്ല്യുസി 2018 ല്‍ പുറത്തിറക്കുംസാംസങ്‌ ഗാലക്‌സി എസ്‌9 ഉം എസ്‌9 പ്ലസും എംഡബ്ല്യുസി 2018 ല്‍ പുറത്തിറക്കും

ബാറ്ററിയും സോഫ്റ്റ്‌വെയറും

ബാറ്ററിയും സോഫ്റ്റ്‌വെയറും

ഈ ഫോണിനെ ആകര്‍ഷകമാക്കുന്ന പ്രധാന ഘടകം ബാറ്ററിയാണ്. 5000 mAh ബാറ്ററി 350 മണിക്കൂര്‍ വരെ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. അതായത് ഏകദേശം 15 ദിവസം വരുന്ന സ്റ്റാന്‍ഡ് ബൈ ടൈം.

ഇത്തരം അകവാശവാദങ്ങള്‍ തള്ളാനോ കൊള്ളാനോ ഇപ്പോള്‍ കഴിയില്ല. ആന്‍ഡ്രോയ്‌സ് 7.1.1 നൗഗട്ട് ഔട്ട് ഓഫ് ദി ബോക്‌സ് ആണ് ടി. ഫോണ്‍ പിയില്‍ ഉപയോഗിച്ചിരിക്കുന്നത്. ആദ്യ ഉപയോഗത്തില്‍ ഒരു വിധത്തിലുള്ള ലാഗും അനുഭവപ്പെട്ടില്ലെന്ന് പറഞ്ഞുകൊള്ളട്ടെ.

പ്രോസസ്സറും റാമും

പ്രോസസ്സറും റാമും

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 435 പ്രോസസ്സറാണ് ടി ഫോണ്‍ പിയില്‍ ഉള്ളത്. 3 GB റാം, 32GB സ്റ്റോറേജ് എന്നിവയാണ് മറ്റ് സവിശേഷതകള്‍. ഫോണിന്റെ സംഭരണ ശേഷി 128 GB വരെ ഉയര്‍ത്താന്‍ കഴിയും.

ഇതിന് പുറമെ കമ്പനി 1000 GB സൗജന്യ ക്ലൗഡ് സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്ഡി കാര്‍ഡിന് പ്രത്യേക സ്ലോട്ടും ഉണ്ട്. ഈ വിലയ്ക്ക് ഇത്രയും സൗകര്യങ്ങള്‍ ലഭിക്കുന്നത് വലിയ കാര്യമാണ്. അപൂര്‍വ്വമായാണ് 10000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ ക്വാല്‍കോം ഉപയോഗിക്കുന്നത്.

മികച്ച ബാറ്ററിയും രൂപഭംഗിയുമുള്ള നല്ലൊരു സ്മാര്‍ട്ട് ഫോണ്‍ ആണ് ടി ഫോണ്‍ പി എന്നാണ് ആദ്യ വിലയിരുത്തല്‍. വളരെ കുറഞ്ഞ സമയം മാത്രമേ ഉപയോഗിക്കാന്‍ കഴിഞ്ഞുള്ളൂവെങ്കിലും അതിനിടയ്ക്ക് വലിയ പ്രശ്‌നങ്ങളൊന്നും ശ്രദ്ധയില്‍ പെട്ടില്ല. മൈക്രോമാക്‌സ് ഭാരത് 5, ഇന്‍ഫോക്കസ് ടര്‍ബോ 5 എന്നിവയില്‍ നിന്ന് ടി ഫോണ്‍ പി കടുത്ത മത്സരം നേരിടേണ്ടിവരുമെന്ന് ഉറപ്പ്.

Best Mobiles in India

Read more about:
English summary
The new smartphone comes with a massive 5,000 mAh battery that is touted to deliver up to 350 hours of standby time. The handset also comes equipped with OTG support, Wi-Fi, Bluetooth and 4G VoLTE connectivity.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X