താങ്ങാനാകുന്ന വിലയിൽ കിടിലൻ ഫീച്ചറുകൾ; വിവോ ടി1 5ജി ഇന്ത്യയിലെത്തി
കാത്തിരിപ്പിന് ഒടുവിൽ വിവോ ടി1 5ജി ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ്. പ്രീമിയം ഫീച്ചറുകൾ താങ്ങാനാകുന്ന വിലയിൽ അവതരിപ്പിക്കുന്നു എന്നതാണ് വിവോയുടെ ടി സീരീസ് സ്മാർട്ട്ഫോണുകളുടെ സവിശേഷത. ഉദാഹരണത്തിന് വിവോ ടി1 5ജി സ്മാർട്ട്ഫോണിന്റെ ചിപ്പ്സെറ്റ് തന്നെ നോക്കാം. സ്നാപ്ഡ്രാഗൺ 695 പ്രോസസറാണ് വിവോ ടി1 5ജി സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. ഒപ്പം 120 ഹെർട്സ് റിഫ്രഷ് റേറ്റ് നൽകുന്ന മികച്ച ഡിസ്പ്ലേയും വിവോ ടി1 5ജി ഫീച്ചർ ചെയ്യുന്നു. വിവോ ടി സീരീസിലെ പുതിയ സ്മാർട്ട്ഫോണിന്റെ വിശദാംശങ്ങൾ അറിയാൻ താഴേക്ക് വായിക്കുക.

വിവോ ടി1 5ജി ഫീച്ചറുകൾ
വിവോ ടി1 5ജി സ്മാർട്ട്ഫോൺ നേരത്തെ തന്നെ ചൈനയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഏതാനും മാറ്റങ്ങളോടും കൂടിയാണ് വിവോ ടി1 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. പുതിയ വിവോ ടി1 5ജി സ്മാർട്ട്ഫോണിൽ 6.58 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേ ഫീച്ചർ ചെയ്യുന്നു. ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷൻ ലഭിക്കുന്നു. 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റ് വിവോ ടി1 5ജിയിൽ നൽകിയിരിക്കുന്നു. അത് പോലെ തന്നെ 240 ഹെർട്സ് വരെ ലഭിക്കുന്ന ടച്ച് സാമ്പ്ളിങ് റേറ്റും വിവോ ടി1 5ജിയുടെ പ്രത്യേകതയാണ്. ഡിസ്പ്ലേയിലെ വാട്ടർഡ്രോപ്പ് കട്ടൗട്ടിലാണ് സെൽഫി ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.

വിവോ ടി1 5ജി ക്യാമറ ഫീച്ചറുകൾ
ഇനി വിവോ ടി1 5ജിയുടെ ക്യാമറ ഫീച്ചറുകൾ നോക്കാം. പിൻ ഭാഗത്ത് 50 എംപി പ്രൈമറി ഷൂട്ടർ ഉള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് വിവോ ടി1 5ജി സ്‌മാർട്ട്‌ഫോൺ പായ്ക്ക് ചെയ്യുന്നത്. 2 എംപി മാക്രോ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് വിവോ ടി1 5ജിയുടെ ട്രിപ്പിൾ ക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ. സെൽഫികൾ എടുക്കാൻ വിവോ ടി1 5ജി സ്മാർട്ട്ഫോണിൽ 16 എംപി ക്യാമറയാണ് നൽകിയിരിക്കുന്നത്. കൂടാതെ, വിവോ ടി1 5ജി 6 ജിബി റാം, 8 ജിബി റാം മോഡലുകളിലെ ക്യാമറകളിൽ സൂപ്പർ നൈറ്റ് മോഡും മൾട്ടി സ്റ്റൈൽ പോർട്രെയിറ്റ് മോഡും ലഭിക്കും.

8 ജിബി വരെയുള്ള റാം ഓപ്ഷനുകളും 128 ജിബി ഡിഫോൾട്ട് സ്റ്റോറേജുമാണ് വിവോ ടി1 5ജിയിൽ ലഭിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 695 പ്രോസസറാണ് വിവോ ടി1 5 ജിയുടെ ഹൃദയം. 1 ടിബി വരെ മെമ്മറി വികസിപ്പിക്കാൻ കഴിയുന്ന മൈക്രോ എസ്ഡി കാർഡും വിവോ ടി1 5ജിയിൽ ഉണ്ട്. കൂടാതെ, വിവോ ടി1 5ജി സ്മാർട്ട്ഫോണിൽ ആൻഡ്രോയിഡ് 12 ഔട്ട് ഓഫ് ദ ബോക്‌സ് ബേസ്ഡ് ആയ ഫൺടച്ച് ഒഎസ് 12 ആണ് ഫീച്ചർ ചെയ്യുന്നത്.

5,000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ് വിവോ ടി1 5ജി സ്മാർട്ട്ഫോൺ അവതരിപ്പിക്കുന്നത്. കൂടാതെ, 18 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും വിവോ ടി1 5ജിയുടെ സവിശേഷതയാണ്. 5ജി, 4ജി എൽടിഇ, ഡ്യുവൽ ബാൻഡ് വൈഫൈ, ബ്ലൂടൂത്ത് വി5.1, യുഎസ്ബി ടൈപ്പ് സി, യുഎസ്ബി, ഒടിജി, ഫിംഗർ പ്രിന്റ് സെൻസർ, ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ തുടങ്ങിയ സാധാരണ കണക്റ്റിവിറ്റി ഫീച്ചറുകളും വിവോ ടി1 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു.

വിവോ ടി1 5ജി ഇന്ത്യയിലെ വില
പുതിയ വിവോ ടി1 5ജി സ്മാർട്ട്ഫോൺ മൂന്ന് മോഡലുകളിലാണ് ലഭ്യമായിട്ടുള്ളത്.
4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 15,990 രൂപയാണ് വില വരുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വരുന്ന മിഡ് വേരിയന്റിന് 16,990 രൂപയും നൽകണം. വിവോ ടി1 5ജി സ്മാർട്ട്ഫോണിന്റെ 8 ജിബി + 128 ജിബി ഹൈ എൻഡ് മോഡലിന് 19,990 രൂപയും നൽകണം.

ഫെബ്രുവരി 14 മുതൽ വിവോ ഇന്ത്യ സ്റ്റോർ, ഫ്ലിപ്പ്കാർട്ടിലും ജനപ്രിയ ഓഫ്‌ലൈൻ റീട്ടെയിലറിലും സ്മാർട്ട്‌ഫോൺ വിൽപ്പനയ്‌ക്കെത്തും. ഇൻട്രൊഡക്ടറി ഓഫർ എന്ന നിലയിൽ വിവോ ടി1 5ജി സ്മാർട്ട്ഫോൺ എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് 1,000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. റെയിൻബോ ഫാന്റസി, സ്റ്റാർലൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് വിവോ ടി1 5ജി ഇന്ത്യയിൽ ലഭ്യമാകുന്നത്.


Click it and Unblock the Notifications