നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണില്‍ ഈ ആപ്ലിക്കേഷനുകള്‍ ഉണ്ടോ???

Posted By:

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകള്‍ ഇല്ലാത്തവരായി അധികമാരുമുണ്ടാകില്ല. കോള്‍ ചെയ്യുക എന്നതിലുപരിയായി നിരവധി ഉപയോഗങ്ങള്‍ ഇന്ന് സ്മാര്‍ട്‌ഫോണ്‍ കൊണ്ട് സാധിക്കും. ഇ മെയില്‍, സോഷ്യല്‍ മീഡിയ ആക്‌സസ്, വെബ്‌സൈറ്റ് ബ്രൗസിംഗ് തുടങ്ങിയ സ്മാര്‍ട്‌ഫോണുകളുടെ പൊതുവായ ഉപയോഗങ്ങളാണ്.

അതോടൊപ്പം എടുത്തുപറയേണ്ട ഒന്നാണ് ആപ്ലിക്കേഷനുകള്‍. നിത്യ ജീവിതത്തില്‍ ഏറെ ഉപകാരപ്രദമായ നിരവധി ആപ്ലിക്കേഷനുകള്‍ ആന്‍ഡ്രോയ്ഡ് ഫോണില്‍ ലഭ്യമാണ്. വാട്‌സ്ആപ് തന്നെ ഏറ്റവും മികച്ച ഉദാഹരണം. ഫോട്ടോ എഡിറ്റിംഗ്, ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനുകളും ഫേസ്ബുക് മെസഞ്ചര്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളും പുറമെയുണ്ട്.

കൂടാതെ സ്മാര്‍ട്‌ഫോണില്‍ എടുക്കുന്ന ഫോട്ടോകള്‍ എഡിറ്റ് ചെയ്ത് നേരിട്ട് ഫേസ്ബുക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യാന്‍ കഴിയുന്ന ഫോട്ടോ എഡിറ്റിംഗ് ആപുകളും ഉണ്ട്.

എന്തായാലും ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണില്‍ ഉണ്ടായിരിക്കേണ്ട ഏറ്റവും ഉപകാരപ്രദമായ ഏതാനും ആപ്ലിക്കേഷനുകള്‍ ചുവടെ നല്‍കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ഏകദേശം 500 മില്ല്യന്‍ ഉപയോക്താക്കളുള്ള മെസേജിംഗ് ആപ്ലിക്കേഷനാണ് വാട്‌സ്ആപ്. സ്മാര്‍ട്‌ഫോണ്‍ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉള്ള ആരുമായും ചാറ്റ് ചെയ്യാമെന്നതാണ് വാട്‌സ്ആപിന്റെ പ്രധാന ഗുണം. അതോടൊപ്പം ഫോട്ടോകളും മറ്റ് ഫയലുകളും ഷെയര്‍ ചെയ്യാനും സാധിക്കും.

 

#2

ഫോണ്‍ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവരുമായി സൗജന്യമായി സംസാരിക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് വൈബര്‍. രണ്ടുഫോണിലും വൈബര്‍ ആപ് ഉണ്ടായിരിക്കണം എന്നുമാത്രം. ഐ.എസ്.ഡി കോളുകള്‍ വരെ ഇത്തരത്തില്‍ വിളിക്കാം. കൂടാതെവൈബര്‍ ആപ് ഇല്ലാത്ത ഫോണുകളിലേക്ക് കുറഞ്ഞ നിരക്കില്‍ കോള്‍ ചെയ്യാനും സാധിക്കും. ഇതിനു പുറമെ, ടെക്‌സ്റ്റ് മെസേജ്, വീഡിയോ, ഫോട്ടോ എന്നിവയും ഷെയര്‍ ചെയ്യാം.

 

#3

സ്‌കൈപ് ഭൂരിഭാഗം പേര്‍ക്കും അറിയാവുന്ന ആപ്ലിക്കേഷനാണ്. സൗജന്യമായി വീഡിയോ കോളിംഗ് സാധ്യമാകുമെന്നതാണ് സ്‌കൈപിന്റെ പ്രധാന ഗുണം. അതിനു പുറമെ ചാറ്റ് ചെയ്യാനും ചിത്രങ്ങളും മറ്റു ഡാറ്റകളും ഷെയര്‍ ചെയ്യാനും സാധിക്കും.

 

#4

മികച്ച ഓണ്‍ലൈന്‍ ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷനാണ് പിക്‌സലര്‍. സ്മാര്‍ട്‌ഫോണില്‍ എടുക്കുന്ന ചിത്രങ്ങളില്‍ കളറും ബ്രൈറ്റ്‌നസും വര്‍ദ്ധിപ്പിക്കാനും ക്രോപ് ചെയ്യാനും ഈ എഡിറ്റിംഗ് ആപിന് സാധിക്കും.

 

#5

ഫേസ്ബുക് ഫ്രണ്ട്സ്ലിസ്റ്റില്‍ ഉള്ളവരുമായി ചാറ്റ് ചെയ്യാനുള്ള ആപ്ലിക്കേഷനാണ് ഫേസ്ബുക് മെസഞ്ചര്‍. നിങ്ങളുടെ ഫേസ്ബുക് പ്രൊഫൈല്‍ തുറക്കാതെ തന്നെ ചാറ്റ് ചെയ്യാന്‍ ഇതിലൂടെ സാധിക്കും.

 

#6

മികച്ച സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനാണ് ഇത്. ഷെയര്‍ ചെയ്യുന്ന ഫോട്ടോകള്‍ നിശ്ചിത സമയത്തിനു ശേഷം തനിയെ ഡിലിറ്റ് ആവുമെന്നതാണ് പ്രധാന സവിശേഷത. അതായത് ഒരു ഫോട്ടോ ഷെയര്‍ ചെയ്യുമ്പോള്‍ തന്നെ അത് എത്രസമയം കഴിഞ്ഞ് ഡിലിറ്റ് ആവണമെന്ന് സെറ്റ് ചെയ്യാന്‍ സാധിക്കും.

#7

മറ്റൊരു ഫോട്ടോഷെയറിംഗ് നെറ്റ്‌വര്‍ക്കാണ് ഇന്‍സ്റ്റഗ്രാം. എണ്ണമറ്റ ഫോട്ടോകള്‍ ആര്‍ക്കും ഇതിലൂടെ പോസ്റ്റ് ചെയ്യാന്‍ സാധിക്കും. മറ്റുള്ളവര്‍ക്് നിങ്ങളെ ഫോളോ ചെയ്യാനും കഴിയും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot