സുഖചികിത്സകഴിഞ്ഞ് ഒന്ന് 'ഉറങ്ങിയെണീറ്റപ്പോൾ' ഉടമയുടെ മുഖം മറന്ന് ഐഫോണുകൾ!

|

ഐഫോൺ(iPhone) 14 മോഡലുകൾ ഇറങ്ങിയതിനു പിന്നാലെ മൊ​ബൈൽ വിപണിയിൽ ആപ്പിൾ ശ്രദ്ധാകേന്ദ്രമാകുകയും ലോമെങ്ങും ഐഫോണുകളുടെ വിശേഷങ്ങൾ വാഴ്ത്തിപ്പാടുന്നവരുടെ എണ്ണം കൂടുകയും ചെയ്തിരുന്നു. എന്നാൽ അ‌തിനു തൊട്ടുപിന്നാലെ പുത്തൻ ഐഫോൺ സീരിസായ 14 ലെ ചില മോഡലുകളിലെ ക്യാമറ തകരാറുകൾ ഉയർന്നുവരികയും ആപ്പിളിന് അ‌ത് വൻ തിരിച്ചടിയാകുകയും ചെയ്തിരുന്നു.

 

എല്ലാ തകരാറുകളും പരിഹരിച്ചു

എന്നാൽ തെറ്റ് അ‌ംഗീകരിച്ച ആപ്പിൾ ഏറ്റവും പുതിയ ഒഎസ് അ‌പ്ഡേഷനിലൂടെ എല്ലാ തകരാറുകളും പരിഹരിച്ചു എന്ന് അ‌വകാശ വാദത്തോടെയാണ് ആ​രോപണങ്ങളെ നേരിട്ടത്. ഈ ക്യാമറ വിവാദം കെട്ടടങ്ങും മുമ്പേ ഇപ്പോൾ ആപ്പിളിനെ കുഴപ്പത്തിലാക്കി മറ്റൊരു പ്രശ്നം രൂപപ്പെട്ടിരിക്കുകയാണ്. ഐഒഎസ് 15.7.1 അപ്‌ഗ്രേഡിന് ശേഷം നിരവധി ഐഫോൺ ഉപയോക്താക്കൾക്ക് തങ്ങളുടെ ഫോണിന്റെ ഫെയ്സ് ഐഡിയിൽ പ്രശ്‌നങ്ങൾ നേരിടുന്നു എന്നതാണ് ഇപ്പോഴത്തെ പ്രശ്നം.

 ഉടമയെ തിരിച്ചറിയാൻ ചില ഐഫോണുകൾക്ക് സാധിക്കുന്നില്ല

അ‌പ്ഡേഷന് ശേഷം ഉടമയെ തിരിച്ചറിയാൻ ചില ഐഫോണുകൾക്ക് സാധിക്കുന്നില്ല. എന്നാൽ എല്ലാ ഐഫോണുകളിലും ഈ പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമില്ല. ഓരോ തവണയും ഫെയ്സ് ഐഡി​ ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ എറർ മെസേജ് ആണ് കാണിക്കുന്നത് എന്നാണ് ഉപയോക്താക്കൾ പരാതിപ്പെടുന്നത്. എത്ര തവണ ശ്രമിച്ചാലും ഇത് തന്നെയാണ് അ‌വസ്ഥ. പുതിയ അ‌പ്ഡേഷന് ശേഷമാണ് ഈ പ്രശ്നം ഉണ്ടായിരിക്കുന്നതെന്നും ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.

ഐഫോണി​ന്റെ 'പഞ്ചറൊട്ടിച്ച് ' ആപ്പിൾ; ക്യാമറയുടെ തകരാർ പരിഹരിക്കാൻ ഐ​ഒഎസ് 16.0.2 പുറത്തിറക്കിഐഫോണി​ന്റെ 'പഞ്ചറൊട്ടിച്ച് ' ആപ്പിൾ; ക്യാമറയുടെ തകരാർ പരിഹരിക്കാൻ ഐ​ഒഎസ് 16.0.2 പുറത്തിറക്കി

ഐഒഎസ് 15.7.1 അ‌പ്ഡേഷനിലെ ബഗ്
 

അ‌തിനാൽ ഐഒഎസ് 15.7.1 അ‌പ്ഡേഷനിലെ ബഗ് മൂലമാണ് തകരാർ ഉണ്ടായിരിക്കുന്നത് എന്നാണ് പൊതു നിഗമനം. എന്നാൽ ഫെയ്സ് ​ഐഡി എറർ സംബന്ധിച്ച പരാതികൾ സ്ഥിരീകരിക്കാനോ വിശദീകരണം നൽകാനോ, പ്രശ്നപരിഹാരം ഉണ്ടാക്കാനോ ആപ്പിൾ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പുതിയ അ‌പ്ഡേഷൻ നടത്തിയ എല്ലാ ഐഫോണുകളിലും ഈ പ്രശ്നം ഇല്ല.

ഏറ്റവും പുതിയ അ‌പ്ഡേഷൻ ആയ 16

എന്നാൽ ഐഫോൺ 12 പ്രോ, ഐഫോൺ 13 പ്രോ മോഡലുകളിൽ ഈ പ്രശ്നം വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുമുണ്ട് എന്നാണ് ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൂടുതൽ ​അ‌പ്ഡേറ്റ് ചെയ്യുന്നത് അ‌നുസരിച്ച് കൂടുതൽ മോഡലുകളിൽ ഈ പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടേക്കാം എന്നും വിലയിരുത്തപ്പെടുന്നു. ഐഒഎസിന്റെ ഏറ്റവും പുതിയ അ‌പ്ഡേഷൻ ആയ 16 നിലവിൽ ലഭ്യമാണെങ്കിലും എല്ലാ മോഡലുകളിലും സപ്പോർട്ട് ചെയ്യുന്നില്ല.

ഐഫോൺ മിനി കുടുംബത്തിലെ ആ അവസാന കണ്ണിക്ക് ഒടുക്കത്തെ വില; എന്ത് കണ്ടിട്ടാണോ ആവോ!ഐഫോൺ മിനി കുടുംബത്തിലെ ആ അവസാന കണ്ണിക്ക് ഒടുക്കത്തെ വില; എന്ത് കണ്ടിട്ടാണോ ആവോ!

പഴയ ഐഫോൺ മോഡലുകളിൽ ഐഒഎസ് 15

നിലവിലുള്ളതിൽ ഒട്ടേറെ പഴയ ഐഫോൺ മോഡലുകളിൽ ഐഒഎസ് 15 ആണ് സപ്പോർട്ട് ചെയ്യുന്നത്. ഐഫോൺ 6, ഐഫോൺ 6 എസ്, ഐഫോൺ എസ്ഇ ആദ്യമോഡലുകൾ, സെവൻത് ജനറേഷൻ ഐപോഡ് ടച്ച്, ഐഫോൺ 7, ഐഫോൺ 7 പ്ലസ് എന്നിവയെല്ലാം ഐഒഎസ് 15 നെ ആണ് സപ്പോർട്ട് ചെയ്യുന്നത്.

16 ലും ഒട്ടേറെ പ്രശ്നങ്ങൾ

അ‌തേസമയം, ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഐഒഎസ് വേർഷനായ 16 ലും ഒട്ടേറെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടു. തുടർന്ന് ആപ്പിൾ ഈ ഒഎസ് പരിഷ്കരിച്ച് വീണ്ടും പുറത്തിറക്കുകയായിരുന്നു. പുതിയ ഒരുപാട് ഫീച്ചറുകൾ ഐഫോണുകൾക്ക് സമ്മാനിക്കാൻ ഐഒഎസ് 16 ന് കഴിഞ്ഞിട്ടുണ്ട്. അ‌തിൽ ഒന്നാണ് ബാറ്ററി പെർസന്റേജ് കാണാനുള്ള സംവിധാനം.

ശരിക്കും ഉള്ളതാണോഡേയ് ? ഐഫോൺ ക്രാഷ് ഡിറ്റക്ഷൻ പരീക്ഷിക്കാൻ കാർ ഇടിച്ചുകയറ്റി യൂട്യൂബർ; ഒടുവിൽ സംഭവിച്ചത്...ശരിക്കും ഉള്ളതാണോഡേയ് ? ഐഫോൺ ക്രാഷ് ഡിറ്റക്ഷൻ പരീക്ഷിക്കാൻ കാർ ഇടിച്ചുകയറ്റി യൂട്യൂബർ; ഒടുവിൽ സംഭവിച്ചത്...

ബാറ്ററിയുടെ ശതമാനം

ഐഫോണിന്റെ ഏറ്റവും പുതിയ മോഡലുകളിൽ മാത്രം ഉള്ള ഈ ഫീച്ചർ പുതിയ ഐഒഎസ് 16 അ‌പ്ഡേഷനിലൂടെ ഐഫോൺ എക്സ്ആർ, ഐഫോൺ11, ഐഫോൺ 12 മിനി, ഐഫോൺ 13 മിനി എന്നീ മോഡലുകളിലും ലഭ്യമായിത്തുടങ്ങി. എന്നാൽ ബാറ്ററിയുടെ ശതമാനം കാണിക്കുന്ന ഈ പുതിയ ഫീച്ചറിന് വലിയ പ്രതികരണമൊന്നും ഐഫോൺ ഉപയോക്താക്കളുടെ ഇടയിൽനിന്ന് ഉണ്ടായിട്ടില്ല.

ഫീച്ചർ ഓഫ് ചെയ്ത് വയ്ക്കാനുള്ള സൗകര്യവും

നിങ്ങൾക്ക് ആവശ്യമില്ല എങ്കിൽ ഈ ഫീച്ചർ ഓഫ് ചെയ്ത് വയ്ക്കാനുള്ള സൗകര്യവും പുതിയ അ‌പ്ഡേഷൻ നൽകുന്നുണ്ട്. അ‌തിനായി സെറ്റിങ്സിൽ എത്തിയശേഷം അ‌വിടെ കാണുന്ന ടേൺ ഓൺ​​/ ഓഫ് സൗകര്യം വിനിയോഗിക്കാവുന്നതാണ്. ലോക്ക് സ്കീൻ കസ്റ്റ​മൈസ് ചെയ്യാം എന്നതാണ് ഐ​ഒഎസ് അ‌പ്ഡേഷന്റെ ഫീച്ചറുകളിൽ ഏറെ പ്രധാനപ്പെട്ട മറ്റൊരു കാര്യം.

ആളത്ര 'പ്രോ' അ‌ല്ല; ഐഫോൺ 14 പ്രോ ക്യാമറകൾക്ക് എതിരേ പരാതിയുമായി ഒരു വിഭാഗം ഉപഭോക്താക്കൾആളത്ര 'പ്രോ' അ‌ല്ല; ഐഫോൺ 14 പ്രോ ക്യാമറകൾക്ക് എതിരേ പരാതിയുമായി ഒരു വിഭാഗം ഉപഭോക്താക്കൾ

അ‌പ്ഡേഷന് ഭയപ്പെടേണ്ടതില്ല

പഴയ ഐഫോണുകളിൽ ഐഫോൺ 8 ന് മുകളിലേക്കുള്ള ഫോണുകളിൽ ഐ​ഒഎസ് 16 സപ്പോർട്ട് ചെയ്യും. നിങ്ങളുടെ ഐഫോണിൽ ഐഒഎസ് 16 ലഭ്യമാണോ എന്നറിയാൻ ഫോണിന്റെ സെറ്റിങ്സിൽ എത്തി സോഫ്റ്റ്വേർ അ‌പ്ഡേഷൻ പരിശോധിച്ചാൽ മതിയാകും. ഇപ്പോൾ ഉണ്ടായിരിക്കുന്ന തകരാർ ഐഒഎസിന്റെ 15 അ‌പ്ഡേഷനിൽ ആണ്. അ‌തിനാൽത്തന്നെ ഒരു അ‌പ്ഡേഷന് തയാറെടുക്കുന്ന താരതമ്യേന പുതിയ ഐഫോൺ ഉപയോഗിക്കുന്ന ഉപയോക്താക്കൾ അ‌പ്ഡേഷന് ഭയപ്പെടേണ്ടതില്ല.

Best Mobiles in India

English summary
Some iPhones are unable to recognise their owner after the iOS 15.7.1 update. Users complain that every time they try to use Face ID, they get an error message. No matter how many times you try, this is the situation. Users also point out that this issue is present after the new update.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X