സോണി എക്‌സ്പിരിയ പ്ലേ ഐഫോണ്‍ 4നെ കവച്ചു വെക്കുമോ?

By Super
|
സോണി എക്‌സ്പിരിയ പ്ലേ ഐഫോണ്‍ 4നെ കവച്ചു വെക്കുമോ?
മൊബൈല്‍, സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലറ്റ് ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും പരിചിതമായ രണ്ടു പേരുകളാണ് സോണിയും ആപ്പിളും. പുത്തന്‍ ടെക്‌നോളജികള്‍ വികസിപ്പിച്ചെടുക്കുന്നതിലും, മികച്ച ഉല്‍പന്നങ്ങള്‍ കാഴ്ച വെക്കുന്നതിലും ഉപഭോക്താക്കള്‍ക്കിടയിലുള്ള വിശ്വാസ്യതയുടെ കാര്യത്തിലായാലും ഇവ മുന്‍പന്തിയിലാണ്.

ഒന്നിനൊന്ന് മുന്നിട്ടു നില്‍ക്കുന്ന രണ്ടു ഉല്‍പന്നങ്ങളുമായി മൊബൈല്‍ വിപണിയില്‍ ഈ രണ്ടു വമ്പന്‍ സ്രാവുകലും തമ്മില്‍ മത്സരിക്കുകയാണിപ്പോള്‍. സ്മാര്‍ട്ട്‌ഫോണുകളായ സോണി എറിക്‌സണ്‍ എക്‌സ്പിരിയ പ്ലേയും ആപ്പിള്‍ ഐഫോണ്‍ 4ഉം തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം.

 

അതാതു കമ്പനികളുടെ ലോഗോയുമായി നീതി പുലര്‍ത്തുന്ന തരത്തിലാണ് ഈ രണ്ടു സ്മാര്‍ട്ട്‌ഫോണുകളുടേയും ഡിസൈന്‍. കറുപ്പില്‍, മെലിഞ്ഞ് നല്ല സ്റ്റൈലിഷ് ആയാണ് ഇരുവരുടേയും രംഗപ്രവേശം. എക്‌സ്പിരിയ പ്ലേയുടെ ഭാരം 175 ഗ്രാമും, ഐഫോണ്‍ 4ന്റേത് 137 ഗ്രാമുമാണ്.

 

1 ജിഗാഹെര്‍ഡ്‌സ് ഹാര്‍ഡ് വെയര്‍ സ്‌പെസിഫിക്കേഷന്‍, 512 എംബി റാം എന്നിവ ഇരു ഫോണിന്റേയും പൊതുവായ പ്രത്യേകതകളില്‍ പെടുന്നു. ഐഫോണ്‍ 4ന്റെ ക്യാമറ 5 മെഗാപിക്‌സലും, എക്‌സ്പിരിയ പ്ലേയുടേതേ 5.2 മെഗാപിക്‌സലുമാണ്. 720p വീഡിയോ ഇരു ഫോണിലും എടുക്കാന്‍ കഴിയും.

ഏതാണ്ട് എല്ലാ കാര്യങ്ങളിലും തുല്യത പുലര്‍ത്തുന്ന ഈ സ്മാര്‍ട്ട്‌ഫോണുകളില്‍ കട്ടിംഗ് എഡ്ജ് ഗെയിമിംഗ് ഫീച്ചറും ഉണ്ട്. എന്നാല്‍ ഇവിടെ മെഷന്‍ ഗെയിമിംഗ്, ജെസ്റ്റര്‍ ഗെയിമിംഗ്, 3ഡി ഗെയിമിംഗ് എന്നിവയുള്ള എക്‌സ്പിരിയ പ്ലേയ്ക്ക് ചെറിയൊരു മുന്‍തൂക്കം ലഭിക്കുന്നുണ്ട്.

850 x 480 പിക്‌സല്‍ റെസൊലൂഷനുള്ള 4 ഇഞ്ച് ഡിസ്‌പ്ലേയാണ് എക്‌സ്പിരിയ പ്ലേയുടേത്. എന്നാല്‍ 854 x 480 സ്‌ക്രീന്‍ റെസൊലൂഷനുള്ള 3.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഐഫോണ്‍ 4നുള്ളത്.

ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റികള്‍, ഒരു 2.0 യുസ്ബി പോര്‍ട്ട് എന്നിവ ഇരു ഫോണുകള്‍ക്കുമുണ്ട്.

എന്നാല്‍ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ കാര്യത്തില്‍ കാര്യമായ വ്യത്യാസം പുലര്‍ത്തുന്നുണ്ട് ഇവ. ആപ്പിള്‍ ഐഫോണ്‍ 4 iOS 4.2 ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍, ആന്‍ഡ്രോയിഡ് 2.3 ഓപറേറ്റിംഗ് ,സിസ്റ്റത്തിലാണ് സോണി എറിക്‌സണ്‍ എക്‌സ്പിരിയ പ്ലേ പ്രവര്‍ത്തിക്കുന്നത്. കസ്റ്റമൈസേഷന്‍ സാധ്യമായ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റം ഉപയോഗപ്പെടുത്തിയിരിക്കുന്നതു കൊണ്ട് ഇവിടെ എക്‌സ്പിരിയ പ്ലേയ്ക്ക് വ്യക്തമായ മുന്‍തൂക്കം ഉണ്ടെന്നതു സമ്മതിച്ചു കൊടുത്തേ പറ്റൂ.

ബാറ്ററിയുടെ കാര്യത്തിലും സോണി സ്മാര്‍ട്ടഫോണ്‍ തന്നെയാണ് ഒരു പടി മുന്നില്‍. ഐഫോണിന്റെ 1420mAh ലിഥിയം അയണ്‍ ബാറ്ററി 7 മണിക്കൂര്‍ ടോക്ക് ടൈമും, 300 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയവും നല്‍കുമ്പോള്‍, എക്‌സ്പിരിയയുടെ 1500mAh ലിഥിയം അയണ്‍ 8 മണിക്കൂര്‍, 25 മിനിറ്റ് ടോക്ക് ടൈമും, 400 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയവും നല്‍കുന്നുണ്ട്.

എന്നാല്‍ വിലയുടെ കാര്യത്തില്‍ "മുന്നിട്ടു" നില്ക്കുന്നത് ഐഫോണ്‍ 4 ആണ്. സോണി എറിക്‌സണ്‍ എക്‌സപിരിയ പ്ലേയുടെ വില വെറും 29,000 രൂപയും, ആപ്പിള്‍ ഐഫോണ്‍ 4ന്റെ വില 34,500 രൂപയും ആണ്. അങ്ങനെ ലോക്കുമ്പോള്‍ ആവശ്യക്കാരേറുക എക്‌സ്പിരിയ പ്ലേയ്ക്കു തന്നെയായിരിക്കും.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X