മെറ്റല്‍ ബോഡിയുമായി സോണിയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍?

Posted By:

എക്‌സപീരിയ Z1-ന്റെ സാങ്കേതികതകളും മെറ്റല്‍ ബോഡിയുമായി സോണി പുതിയ സ്മാര്‍ട്‌ഫോണ്‍ നിര്‍മിക്കുന്നതായി അഭ്യൂഹം. ചൈനീസ് വെബ്‌സൈറ്റായ ctechcn അടുത്തിടെ പുറത്തുവിട്ട ഏതാനും ചിത്രങ്ങളാണ് അഭ്യൂഹത്തിനാധാരം.

ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഉപകരണത്തിന്റെ വലിപ്പവും രൂപവും നേരത്തെ ഇറങ്ങിയ സോണി എക്‌സ്പീരിയZ1-നു സമാനമാണ്. മെറ്റല്‍ ഫ്രേം ആണ് ഫോണിനുള്ളതെന്നും വ്യക്തമാണ്. ക്യാമറ ലെന്‍സിനായി ഒരുക്കിയിട്ടുള്ള ദ്വാരത്തിനു സമീപത്തായി ചെറിയൊരു ദ്വാരവും ചിത്രത്തില്‍ കാണുന്നുണ്ട്. LED ഫ് ളാഷിനു വേണ്ടിയുള്ളതായിരിക്കും ഇതെന്നാണ് സൂചന.

സോണി എക്‌സ്പീരിയ Z1 സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

മറ്റു ബട്ടണുകള്‍ എല്ലാം എക്‌സ്പീരിയ Z1-ലേതുപോലെ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. അതേസമയം മുകളിലും താഴെയുമായി നേരിയ വ്യത്യാസങ്ങളും പ്രകടമാണ്.

വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ഫോണിന്റെ ചിത്രങ്ങള്‍ കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

മെറ്റല്‍ ബോഡിയുമായി സോണിയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot