സോണി എക്‌സ്പീരിയ എസ്എല്‍ സ്മാര്‍ട്‌ഫോണ്‍ വരുന്നു

Posted By: Staff

സോണി എക്‌സ്പീരിയ എസ്എല്‍ സ്മാര്‍ട്‌ഫോണ്‍ വരുന്നു

സോണിയില്‍ നിന്ന് പുതുതായി വരുന്ന സ്മാര്‍ട്‌ഫോണ്‍ മോഡലാണ് എക്‌സ്പീരിയ എസ്എല്‍. കഴിഞ്ഞ വര്‍ഷം കമ്പനി ഇറക്കിയ എക്‌സ്പീരിയ ആര്‍ക് എസിന്റെ ഒരു പുതുക്കിയ മോഡലാണിതെന്നാണ് ഇതിലെ സവിശേഷതകള്‍ നല്‍കുന്ന സൂചന. മിക്ക സവിശേഷതകളും ആര്‍ക് എസിന് തുല്യമാണെങ്കിലും ഓപറേറ്റിംഗ് സിസ്റ്റത്തിന്റേയും പ്രോസസറിന്റെയും കാര്യത്തില്‍ മാറ്റം കാണാം.

1.7 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ ക്വാള്‍കോം എസ്3 പ്രോസസറാണ് ഇതിലുള്ളത്. 4.3 ഇഞ്ച് 720 പിക്‌സല്‍ ഡിസ്‌പ്ലെയാണ് ഇതില്‍ വരിക. സോണിയുടെ വെബ്‌സൈറ്റിലാണ് എസ്എല്‍ സ്മാര്‍ട്‌ഫോണിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ ഇത് എന്ന് ലഭ്യമാകുമെന്ന് വ്യക്തമായി പറയുന്നതിന് പകരം ഉടന്‍ വരുന്നു എന്ന് മാത്രമാണ് സൈറ്റ് അറിയിക്കുന്നത്.

മുന്‍ മോഡലില്‍ ജിഞ്ചര്‍ബ്രഡാണ് ഉപയോഗിച്ചതെങ്കില്‍ ഇപ്പോഴത്തെ മോഡലില്‍ ഓപറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയിഡ് ഐസ്‌ക്രീം സാന്‍ഡ്‌വിച്ചാണ്. 12.1 മെഗാപിക്‌സല്‍ ക്യാമറയും മറ്റൊരു ഫ്രന്റ് ക്യാമറയും ഇതിലുണ്ട്. എക്‌സ്പീരിയ എസിലേത് പോലെ ഫ്രന്റ് ക്യാമറ 720പിക്‌സല്‍ റെസലൂഷനുള്ള 1.3 മെഗാപിക്‌സലാകുമെന്ന് കരുതാം.

സവിശേഷതകള്‍ ഒറ്റനോട്ടത്തില്‍

  • 1.7 ജിഗാഹെര്‍ട്‌സ് ക്വാള്‍കോം എംഎസ്എം8260 ഡ്യുവല്‍ കോര്‍ പ്രോസസര്‍

  • 4.3 ഇഞ്ച് സ്‌ക്രാച്ച് റസിസ്റ്റന്റ് ടച്ച്‌സ്‌ക്രീന്‍

  • 144 ഗ്രാം ഭാരം

  • ആന്‍ഡ്രോയിഡ് 4.0 ഓപറേറ്റിംഗ് സിസ്റ്റം

  • 1ജിബി റാം

  • എഫ്എം റേഡിയോ

  • 27.8 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്

  • എന്‍എഫ്‌സി

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot