സോണി എറിക്‌സണ്‍ വിസ്മൃതിയിലേക്ക്, ഇനി സോണി മാത്രം

Posted By: Super

സോണി എറിക്‌സണ്‍ വിസ്മൃതിയിലേക്ക്, ഇനി സോണി മാത്രം

അതെ, പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചിരിക്കുന്നു. ഏറെ ഊഹാപോഹങ്ങള്‍ക്കൊടുവില്‍ അവസാനം സോണി, എറിക്‌സണ്‍ വാങ്ങുക തന്നെ ചെയ്തു. അങ്ങനെ മൊബൈല്‍ ഇന്‍ഡസ്ട്രിയിലെ ഒരു യുഗത്തിന്റെ അവസാനത്തിനും വേറൊരു യുഗത്തിന്റെ തുടക്കത്തിനും നാന്ദി കുറിക്കലുമായിരിക്കുന്നു.

സോണി 1.45 ലക്ഷം കോടി ഡോളറിനാണ് എറികസണെ സ്വന്തമാക്കിയത്. കഴിഞ്ഞ പത്തു വര്‍ഷക്കാലമായി സോണിയും എറിക്‌സണും തമ്മിലുണ്ടായിരുന്ന കരാര്‍ അവസാനിരിക്കെയാണ് സോണിയുടെ ഈ നീക്കം.

ഈയൊരു പുതിയ നീക്കം വഴി എറിക്‌സണ്‍ന്റെ മേല്‍ പകുതി നിയന്ത്രണം മാത്രമാണ് സോണിക്കു ലഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ സോണിയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ കാര്യം തന്നെയാണ്. കാരണം ഇതുവഴി നിരവധി പേറ്റന്റുകളാണ് സോണിയ്ക്കു ലഭിക്കാന്‍ പോകുന്നത്.

ഈയിടെ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുന്നതു വരെ സോണിയുടെ ബിസിനസ് അല്‍പം പിറകോട്ടായിരുന്നു. അതുകൊണ്ടു തന്നെ ഒരു വലിയ സംഖ്യ മൊബൈല്‍ വിപണിയിലും ഇറക്കേണ്ടി വന്നു. ഇപ്പോള്‍ ഇത്രയും വലിയൊരു സംഖ്യ എറിക്‌സണ്‍ സ്വന്തമാക്കാന്‍ ഇറക്കുക കൂടി ചെയ്യുന്നോടെ സോണി അത്യാവശ്യം പരുങ്ങലിലാകും എന്നു വേണം കരുതാന്‍.

ഈയൊരു അവസ്ഥ എങ്ങനെ സോണി തരണം ചെയ്യുമെന്ന് കാത്തിരുന്നു തന്നെ കാണണം. ഈയിടെ പുറത്തിറങ്ങിയ സോണി എറിക്‌സണ്‍ എക്‌സ്പിരിയക്ക് വലിയൊരു തരംഗം തന്നെ വിപണിയിലുണ്ടാക്കാന്‍ കഴിഞ്ഞു. ഇനിയും ഇത്തരത്തിലുള്ള കൂടുതല്‍ ഉല്‍പന്നങ്ങള്‍ സോണിയ്ക്കു പുറത്തിറക്കാന്‍ കഴിയുകയാണെങ്കില്‍ നല്ലത്.

ഇപ്പോഴും ഇനിയങ്ങോട്ടുള്ള സോണിയുടെ നീക്കം എന്താണ് എന്നതിനെ കുറിച്ച് ഒരു സൂചനയും ലഭിച്ചില്ലെങ്കിലും സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലായിരിക്കും ഇനി സോണി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗെയിമിംഗ് ഒപ്ഷനുകള്‍, മീഡിയ പ്ലെയര്‍ ഒപ്ഷനുകള്‍ എന്നിവയില്‍ കൂടുതല്‍ കേന്ദ്രീകരിച്ചു കൊണ്ടുള്ള സ്മാര്‍ട്ട് ഫോണുകളായിരിക്കും സോണി ഇനി നിര്‍മ്മിക്കുക എന്നു പറയപ്പെടുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot