സോണി എറിക്‌സണ്‍ ലൈവ് കൂടുതല്‍ ഓഫറുകളോടെ എത്തുന്നു

Posted By:

സോണി എറിക്‌സണ്‍ ലൈവ് കൂടുതല്‍ ഓഫറുകളോടെ എത്തുന്നു

സോണി എറിക്‌സണിന്റെ വിപണിയിലിറങ്ങിക്കഴിഞ്ഞ ഒരു വോക്കമാന്‍ കം സ്മാര്‍ട്ട്‌ഫോണ്‍ ആണ് സോണി എറിക്‌സണ്‍ ലൈവ് വിത് വോക്ക്മാന്‍.  ഇതൊരു ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ആണ്.  ഇതിന്റെ പ്രചാരണത്തിനായി ഈയിടെ സോണി എറിക്‌സണ്‍ എയര്‍സെലുമായി ഔദ്യോഗികമായി ഒരു കരാര്‍ ഉണ്ടാക്കിയിരിക്കുകയാണ്.

സോണി എറിക്‌സണ്‍ ലൈവ് ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ലഭ്യമായിട്ട് കുറച്ചുകാലമായി.  ഓണ്‍ലൈന്‍ വഴി ആളുകള്‍ ഈ ഫോണിനെ കുറിച്ചറിയാന്‍ പ്രകടിപ്പിക്കുന്ന വര്‍ദ്ധിച്ച താല്‍പര്യം കണക്കിലെടുത്താണെന്നു തോന്നുന്നു കമ്പനി ഈ സ്മാര്‍ട്ട്‌ഫോണിന് കൂടുതല്‍ ശ്രദ്ധ നല്‍കാം എന്നു തീരുമാനിച്ചത്.

ഇപ്പോള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ ചില ഓഫറുകളോടെ സോണി എറിക്‌സണ്‍ ലൈവ് ഹാന്‍ഡ്‌സെറ്റ് അവതരിപ്പിക്കുകയാണ് നിര്‍മ്മാതാക്കള്‍.  20 പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാം, സോണി മ്യൂസിക്കില്‍ നിന്നും 2 ജിബി കണ്ടെന്റ് എന്നിവയാണ് എയര്‍സെല്ലുമായി ചേര്‍ന്ന് സോണി എറിക്‌സണ്‍ അവതരിപ്പിക്കുന്ന ഓഫര്‍.

ഈ ഓഫര്‍ ഒരു മാസക്കാലത്തേക്ക് ഉണ്ടായിരിക്കും.  ആദ്യം ഫോണ്‍ വാങ്ങുന്നവര്‍ക്ക് രണ്ട് ബെന്‍ട്ടണ്‍ വാച്ചുകള്‍ സൗജന്യമായി നല്‍കുകയും ചെയ്യും.

ഫീച്ചറുകള്‍:

 • 3.2 ഇഞ്ച് ടിഎഫ്ടി ടച്ച് സ്‌ക്രീന്‍

 • 16 ദശലക്ഷം നിറങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുന്നു ഡിസ്‌പ്ലേ

 • 320 x 480 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • 2592 x 1944 പിക്‌സല്‍ റെസൊലൂഷനുള്ള 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

 • ഓട്ടോഫോക്കസ്, ഫഌഷ് സംവിധാനം

 • ഫ്രണ്ട് ക്യാമറ

 • 720പി വീഡിയോ റെക്കോര്‍ഡിംഗ്

 • 320 എംബി ഇന്റേണല്‍ മെമ്മറി

 • 512 എംബി റാം

 • 32 ജിബി വരെ എക്‌സ്‌റ്റേണല്‍ മെമ്മറി ഉയര്‍ത്താന്‍ മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്

 • ജിപിആര്‍എസ്, എഡ്ജ് സപ്പോര്‍ട്ട്

 • എച്ച്എസ്ഡിപിഎ, 7.2 Mbps 3ജി സപ്പോര്‍ട്ട്

 • ഡിഎല്‍എന്‍എ, ഹോട്ട്‌സ്‌പോട്ട് സപ്പോര്‍ട്ട് ഉള്ള വൈഫൈ

 • ബ്ലൂടൂത്ത് കണക്റ്റിവിറ്റി

 • മൈക്രോയുഎസ്ബി പോര്‍ട്ട്

 • എ-ജിപിഎസ് സപ്പോര്‍ട്ട് ഉള്ള ജിപിഎസ് സംവിധാനം

 • ജിഎസ്എം സപ്പോര്‍ട്ട്

 • മള്‍ട്ടി-ഫോര്‍മാറ്റ് ഓഡിയോ പ്ലെയര്‍

 • വീഡിയോ പ്ലെയര്‍

 • ഗെയിമുകള്‍

 • ആര്‍ഡിഎസ് ഉള്ള എഫ്എം റേഡിയോ

 • 1200 mAh ബാറ്ററി

 • സ്റ്റാന്റ്‌ബൈ സമയം 2ജിയില്‍ 350 മണിക്കൂറും, 3ജിയില്‍ 400 മണിക്കൂറും

 • ടോക്ക് ടൈം 2ജിയില്‍ 14 മണിക്കൂര്‍ 15 മിനിട്ടും, 3ജിയില്‍ 6 മണിക്കൂര്‍ 42 മിനിട്ടും

 • നീളം 106 എംഎം, വീതി 56.5 എംഎം, കട്ടി 14.2 എംഎം

 • ഭാരം 115 ഗ്രാം

 • ആന്‍ഡ്രോയിഡ് വി2.3 ഓപറേറ്റിംഗ് സിസ്റ്റം

 • 1 ജിഗാഹെര്‍ഡ്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍

 • എച്ച്ടിഎംഎല്‍, അഡോബ് ഫ്ലാഷ് ബ്രൗസറുകള്‍
15,000 രൂപയാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ വില.  കൂടെ വളരെ ആകര്‍ഷണീയമായ ചില ഓഫറുകളും പ്രതീക്ഷിക്കാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot