സോണി എറിക്‌സണില്ല, ഇനി സോണി മാത്രം

Posted By: Staff

സോണി എറിക്‌സണില്ല, ഇനി സോണി മാത്രം

2001ലാണ് ഡിജിറ്റല്‍ ഗാഡ്ജറ്റ് നിര്‍മ്മാതാക്കളായ സോണിയും, ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ എറിക്‌സണും ഒന്നിച്ച് സോണി എറിക്‌സണായത്. ഇപ്പോഴിതാ സോണി എറിക്‌സണെ പൂര്‍ണ്ണമായും വാങ്ങാന്‍ പോകുന്നു.

ഇപ്പോള്‍ ലോകത്തിലെ ആദ്യ പത്തു മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ എറിക്‌സണെ സോണി 1.5 ലക്ഷം കോടി ഡോളറിന് വാങ്ങാന്‍ പോകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കഴിഞ്ഞ പത്തു വര്‍ഷത്തെ ഇവരുടെ കൂട്ടുകെട്ടിന്റെ ഫലമായി, നിരവധി മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളും, ഡിജിറ്റല്‍ ക്യാമറകളും നമുക്ക് ലഭിച്ചിട്ടുണ്ട്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, മൊബൈല്‍ ഫോണ്‍ വിപണിയില്‍ കാര്യമായ ചലനം ഉണ്ടാക്കാന്‍ സോണി എറിക്‌സണു കഴിഞ്ഞില്ല.

ഈയൊരു സാഹചര്യത്തിലാണ് സോണി മൊബൈല്‍ സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലറ്റ് വിപണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിക്കുന്നത്. ഇതിലേക്കുള്ള ആദ്യ പടിയാണ് എറിക്‌സണെ വാങ്ങാനുള്ള സോണിയുടെ തീരുമാനം.

ഇപ്പോള്‍ സോണി എറിക്‌സണിന്റേതായി വളരെ കുറച്ച് ആന്‍ഡ്രോയിഡ് ഫോണുകളെ ഉള്ളൂവെങ്കിലും കൂടുതല്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇപ്പോള്‍ സോണിയുടെ പദ്ധതി. ഇപ്പോള്‍ പുറത്തിയിറക്കിയിരിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കുള്ള എല്ലാ പോരായ്മകളും തിരുത്തി മികച്ച ഫോണുകള്‍ വിപണിയിലെത്തിക്കാന്‍ കഴിയും എന്നാണ് സോണിയുടെ പ്രതീക്ഷ.

ഈ രണ്ടു വമ്പന്‍ കമ്പനികളും ഒന്നാവുന്നതോടെ ടെലിവിഷന്‍, ക്യാമറ, മൊബൈല്‍ ഫോണ്‍ എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം ഒന്നാക്കാന്‍ കഴിയും എന്നതാണ് സോണിക്ക് ലഭിക്കുന്ന വലിയ പ്രയോജനം.

കൂടാതെ മീഡിയ പ്ലെയറുകളുടെ നിര്‍മ്മാണത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സോണിയ്ക്ക് ഇതുവഴി സാധിക്കും.

എറിക്‌സണ്‍ എന്ന നമ്മുടെ ബ്രാന്‍ഡ് നഷ്ടമാകുമെങ്കിലും കൂടുതല്‍ മികച്ച സോണി ഉല്‍പന്നങ്ങള്‍ നമുക്ക് ഭാവിയില്‍ പ്രതീക്ഷിക്കാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot