സ്മാര്‍ട്ട്‌ഫോണ്‍ പ്രളയത്തിനിലും ഫീച്ചര്‍ ഫോണ്‍

Posted By: Super

സ്മാര്‍ട്ട്‌ഫോണ്‍ പ്രളയത്തിനിലും  ഫീച്ചര്‍ ഫോണ്‍

ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം മൊബൈല്‍ ഫോണുകളുടെ കാര്യത്തിലും വളരെ ശരിയാണെന്നു കാണാം. ആദ്യ പ്രത്യക്ഷപ്പെട്ട മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ വലിപ്പത്തിന്റെ കാര്യത്തില്‍ വളരെ വലുതും, ഉപയോഗത്തിന്റെ കാര്യത്തില്‍ ചെറുതുമായിരുന്നെന്നു പറയാം.

എന്നാല്‍ കാലം ചെല്ലുന്തോറും ഹാന്‍ഡ്‌സെറ്റുകളുടെ വലിപ്പം കുറഞ്ഞു കുറഞ്ഞു വരുന്നു. ഇപ്പോഴവ വളരെ എളുപ്പത്തില്‍ നമ്മുടെ കൈപിടിയിലൊതുങ്ങുന്നു. അതേസമയം മൊബൈല്‍ ഫോണ്‍ ചെയ്യാനും എസ്എംഎസ് അയക്കാനും എന്നതില്‍ നിന്നും വളരെയേറെ വളര്‍ന്നിരിക്കുന്നു.

ഇപ്പോള്‍ ഫോണ്‍ ചെയ്യുക എന്നത് മൊബൈല്‍ ഫോണുകളുടെ അനേകം ഉപയോഗങ്ങളില്‍ ഏറ്റവും സാധാരണമായ ഒരു ഉപയോഗം മാത്രം. പാട്ടു കേള്‍ക്കുക, ഗെയിമിംഗ്, ഇന്റര്‍നെറ്റ് ബ്രൗസിംഗ്, സിനിമ കാണുക, ഓണ്‍ലൈന്‍ ചാറ്റിംഗ് തുടങ്ങീ അനവധി ഉപയോഗങ്ങള്‍ ഇപ്പോള്‍ ഈ ഹാന്‍ഡ്‌സെറ്റുകള്‍ വഴി സാധ്യമാണ്.

മൊബൈല്‍ ഫോണുകളെ ചാറ്റിംഗിന് ആശ്രയിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായെത്തുകയാണ് സോണി എറിക്‌സണ്‍. സോണി എറിക്‌സണ്‍ന്റെ പുതിയ ഫീച്ചര്‍ ഫോണ്‍ ആയ സോണി എറിക്‌സണ്‍ ടിഎക്‌സ്ടി ഒരു ചാറ്റ്-ഫ്രന്റ്‌ലി ഹാന്‍ഡ്‌സെറ്റാണ്.

സ്‌പെസിഫിക്കേഷനുകളുടെ കാര്യത്തില്‍ സോണി എറിക്‌സണ്‍ ടിഎസക്‌സ്ട് പ്രോ സീരീസിന്റെ തൊട്ടു താഴെ നില്‍ക്കുന്ന ഒരു ഹാന്‍ഡ്‌സെറ്റാണ് ഈ ടിഎക്‌സ്ടി ഫോണ്‍. 320 x 240 പിക്‌സല്‍ രെസൊലൂഷനുള്ള 2.55 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍ ആണിതിനുള്ളത്.

അത്ര വ്യക്തമായ ഒരു ഡിസ്‌പ്ലേ അല്ലെങ്കിലും ഫീച്ചര്‍ ഫോണുകളുമായി അപേക്ഷിച്ചു നോക്കുമ്പോള്‍ ഇത് മികച്ച ഡിസ്‌പ്ലേ തന്നെയാണ്. സ്‌ക്രീന്‍ ടച്ച് സെന്‍സിറ്റിവിറ്റിക്കു പകരം സിംഗിള്‍ പോയിന്റ് ടച്ച് ആണ്. മികച്ച ടൈപ്പിംഗ് അനുഭവം നല്‍കുന്ന QWERTY മാതൃകയിലുള്ള കീപാഡാണ് ഇതിനുള്ളത്.

ഒരു ഫ്രണ്ട് ഫെയ്‌സിംഗ് ക്യമറയുടെ അഭാവം കാണാമെങ്കിലും 3.15 മെഗാപിക്‌സല്‍ ക്യാമറ മികച്ച ഫോട്ടോകള്‍ തന്നെ എടുക്കാന്‍ സഹായകമാകും. ബാര്‍ ആകൃതിയിലുള്ള ഈ ഹാന്‍ഡ്‌സെറ്റിന്റെ രൂപകല്‍പന തികച്ചും ആകര്‍ഷണീയം തന്നെ.

കറുപ്പ്, പിങ്ക്, വെള്ള, നീല തുടങ്ങിയ വ്യത്യസ്തവും ആകര്‍ഷണീയവുമായ നിറങ്ങളില്‍ വരുന്ന ഈ ഹാന്‍ഡ്‌സെറ്റ് എന്തുകൊണ്ടും യുവഹൃദയങ്ങളെ ആകര്‍ഷിക്കാന്‍ പോന്നതാണ്.

ഈയിടെയായി സ്മാര്‍ട്ട്‌ഫോണ്‍ സെഗ്മെന്റില്‍ കൂടുതല്‍ ശ്രദ്ധ കേലേദ്രീകരിച്ചു കാണപ്പെട്ട സോണി എറിക്‌സണ്‍ ഫീച്ചര്‍ ഫോണുകളെ അങ്ങനെയങ്ങു കൈവിടാന്‍ തയ്യാറായിട്ടില്ല എന്നു തന്നെയാണ് സോണി എറിക്‌സണ്‍ ടിഎകസ്ടി സീരീസ് സൂചിപ്പിക്കുന്നത്.

ഈ പുതിയ സോണി എറിക്‌സണ്‍ ഫീച്ചര്‍ ഫോണിന്റെ വില ഇതുവരെ അറിവായിട്ടില്ലെങ്കിലും, വില 10,000 രൂപയ്ക്കു താഴെ ആയിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot