സോണി എറിക്‌സണും സോണി എറിക്‌സണും നേര്‍ക്കു നേര്‍

Posted By: Super

സോണി എറിക്‌സണും സോണി എറിക്‌സണും നേര്‍ക്കു നേര്‍

സോണി എറിക്‌സണ്‍ന്റെ രണ്ടു വ്യത്യസ്ത വോക്‌മേന് ഫോണുകള്‍ പരസ്പരം മത്സരിക്കുന്ന രസകരമായ കാഴ്ചയാണ് മൊബൈല്‍ വിപണിയില്‍ ഇപ്പോള്‍. സോണി എറികസണ്‍ ലൈവും സോണി എറികസണ്‍ മിക്‌സും തമ്മിലാണു മത്സരം.

സോണി എറിക്‌സണ്‍ന്റെ എക്കാലത്തെയും മികച്ച ഫോണുകളായ ഇവയില്‍ ഏതു സ്വന്തമാക്കണം എന്നു ഒരു നിമിഷമെങ്കിലും ചിന്തിക്കാതെ തീരുമാനമെടുക്കുക എന്നത് ഏറെ ശ്രമകരം തന്നെ.

എന്നാല്‍ സോണി എറിക്‌സണ്‍ ലൈവും സോണി എറിക്‌സണ്‍ മിക്‌സും തമ്മില്‍ എറെ വ്യത്യാസങ്ങള്‍ ഉണ്ടെന്നതാണ് വാസ്തവം. മികസിന് 3 ജി സപ്പോട്ട് ഇല്ല എങ്കില്‍ ലൈവിന് 3 ജി സപ്പോട്ടിനൊപ്പം ജിപിആര്‍എസ്, എഡ്ജ്, വളരെ വേഗത്തിലുള്ള വൈഫൈ 802.11 കണക്റ്റിവിറ്റി എന്നിവയും ഉണ്ട്.

വലിപ്പത്തിന്റെ കാര്യത്തിലും ലൈവ് മിക്‌സിനെ കവച്ചുവെക്കുന്നു. ലൈവിന്റെ അളവ് 106*56.5*14.2 മില്ലിമീറ്റര്‍ ആണെങ്കില്‍ മിക്സിന്റേത് 95.8*52.8*14.3 മാത്രമാണ്. അതേസമയം ഭാരക്കുറവിന്റെ കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്നത് മിക്‌സ് ആണ്.മിക്‌സിന്റേത് 88 ഗ്രാമും ലൈവിന്റേത് 115 ഉം ആണ് ഭാരം.


ഈ രണ്ടു മൊബൈലുകള്‍ക്കും ടിഎഫ് ടി ടച്ച് സ്‌ക്രീന്‍ ആണെങ്കിലും ഡിസ്‌പ്ലേയുടെ ഗുണനിലവാരത്തിലും വലിപ്പത്തിലും ലൈവ് മുന്നിട്ടു നില്‍ക്കുന്നു. മിക്‌സിന്റേത് 3 ഇഞ്ചും ലൈവിന്റേത് 3.2 ഇഞ്ചുമാണ് സ്‌ക്രീന്‍ വലിപ്പം.


ക്യാമറയുടെ ഗുണനിലവാരത്തിന്റെ കാര്യത്തിലും ഈ രണ്ടു മൊബൈല്‍ ഫോണുകളും തമ്മില്‍ വ്യത്യാസം ഉണ്ട്. ലൈവിന്റെ 5 മെഗാപിക്‌സല്‍ എല്‍ഇഡി ഫ്‌ളാഷ് ക്യാമറയിലെടുക്കുന്ന ചിത്രങ്ങള്‍ക്ക് 2592*1944 പിക്‌സല്‍ റെസൊലൂഷന്‍ ഉണ്ട്. എന്നാല്‍ 2048*1536 പിക്‌സല്‍ റെസൊലൂഷന്‍ ചിത്രങ്ങളാണ് മിക്‌സിന്റെ 3.2 മെഗാപിക്‌സല്‍ ക്യാമറയിലൂടെ എടുക്കാന്‍ പറ്റുന്നത്.

സോണി എറിക്‌സണ്‍ ലൈവിന്റെ വിജിഎ ക്യാമറ വഴി വീഡിയോ കോണ്‍ഫറന്‍സിംഗും 720p വീഡിയോ റെക്കോഡിംഗും സാധ്യമാണെന്നൊരു പ്രത്യേകതയുമുണ്ട്.

ലൈവിന്റെ ഓപറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയിഡിന്റെ 2.3.4 ജിഞ്ചര്‍ബ്രെഡ് ആണ്. എന്നാല്‍ മിക്‌സ് ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍ അല്ല. 1 ജിഗാഹെര്‍ട്‌സില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ലൈവിലെ ഓപറേഷനുകള്‍ക്കെല്ലാം നല്ല വേഗതയുമുണ്ട്.

എന്നാല്‍ ലൈവും മിക്‌സും തമ്മില്‍ ചില കാര്യങ്ങളില്‍ സാമ്യവുമുണ്ട്. രണ്ടു ഫോണുകള്‍ക്കും സ്‌ക്രാച്ച് റെസിസ്റ്റന്റ് ഡിസിപ്‌ളേകളാണുള്ളത്. മൈക്രോ എസ് ഡി കാര്‍ഡ് മെമ്മറിയാണ് ഇവ സപ്പോര്‍ട്ട് ചെയ്യുക. 2 ജിബി മെമ്മറി കാര്‍ഡോടെ വിപണിയിലെത്തുന്ന ഇവയുടെ മെമമറി 32 ജിബി വരെ ഉയര്‍ത്താവുന്നതാണ്.

രണ്ടിനും v2.1 A2DP ബ്ലൂടൂത്ത് സംവിധാനം ആണുള്ളത്. ലൗഡ്‌സ്പീക്കറുകളും ഏതാണ്ട്‌ ഒരേ നിലവാരത്തിലുള്ളതാണ്.

ആപ്ലിക്കേഷനുകളുടെ കാര്യത്തില്‍ ആധിപത്യം ലൈവിനാണെങ്കിലും വില കുറവ് മിക്‌സിനാണ്. ലൈവിന്റെ വില 22,000 രൂപയും മിക്‌സിന്റേത് 10,000 രൂപയ്ക്ക് താഴെ മാത്രവുമാണ്.

കറുപ്പ്, വെള്ള നിറങ്ങളില്‍ മാത്രമാണ് സോണി എറിക്‌സണ്‍ ലൈവ്. എന്നാല്‍ സോണി എറിക്‌സണ്‍ മിക്‌സിന് കറുപ്പ്, പിങ്ക്, പച്ച എന്നീ നിറങ്ങളിലേതെങ്കിലും രണ്ടു നിറങ്ങള്‍ ഒന്നിച്ചു വരുന്നതിനാല്‍ കൂടുതല്‍ ആകര്‍ഷണീയമാണ്‌.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot