20 മെഗാപിക്‌സല്‍ കാമറയുമായി സോണി ഹൊനാമി? നോകിയയ്ക്കും സാംസങ്ങിനും ഭീഷണി

Posted By:

അടുത്തമാസം പുറത്തിറങ്ങുമെന്നു കരുതുന്ന സോണിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ ഹൊനാമിയെ കുറിച്ചു അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. 20 മെഗാ പിക്‌സല്‍ കാമറയാണ് ഇതില്‍ കൂടുതലായി പറഞ്ഞുകേള്‍ക്കുന്നത്.

അഭ്യൂഹങ്ങള്‍ ശരിയാണെന്ന് ഉറപ്പിക്കാവുന്ന ചില തെളിവുകളും അടുത്തിടെ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു. ഹൊനാമി ഉപയോഗിച്ച് എടുത്തതെന്നു കരുതുന്ന ഒരു ചിത്രമാണ് ഇതില്‍ പ്രധാനം. സാധാരണ മൊബൈല്‍ കാമറകളില്‍ എടുത്താല്‍ ലഭിക്കാത്ത അത്ര നിലവാരമാണ് ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രത്തിനുള്ളത്. അതുകൊണ്ടുതന്നെ 20 എം.പിയില്‍ കുറയാത്ത കാമറയായിരിക്കും ഹൊനാമിക്കുള്ളതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കാര്യങ്ങള്‍ ഇക്കണക്കിനാണെങ്കില്‍ കാമറയുടെ മഹിമയുമായി മുന്നേറുന്ന നോക്കിയ ലൂമിയ 1020, സാംസങ്ങ് ഗാലക്‌സി എസ് 4 സൂം എന്നിവയ്ക്കായിരിക്കും ഹൊനാമി ഭീഷണിയാവുക.

പറഞ്ഞു കേള്‍ക്കുന്ന മറ്റു ഫീച്ചറുകള്‍ ഇങ്ങനെയാണ്.: ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 സി.പി.യു., 2 ജി.ബി് റാം, 5 ഇഞ്ച് ഫുള്‍ എച്ച്.ഡി. 1080 p ഡിസ്‌പ്ലെ സ്‌ക്രീന്‍.

ഓണ്‍ലൈനില്‍ പ്രചരിക്കുന്ന സോണി ഹൊനാമിയുടെ ചിത്രങ്ങള്‍

സോണി എക്‌സ്പീരിയ സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Sony Honami leaked images

ഓണ്‍ലൈനില്‍ പ്രചരിക്കുന്ന സോണി ഹൊനാമിയുടെ ചിത്രങ്ങള്‍

Sony Honami leaked images

ഓണ്‍ലൈനില്‍ പ്രചരിക്കുന്ന സോണി ഹൊനാമിയുടെ ചിത്രങ്ങള്‍

Sony Honami leaked images

ഓണ്‍ലൈനില്‍ പ്രചരിക്കുന്ന സോണി ഹൊനാമിയുടെ ചിത്രങ്ങള്‍

Sony Honami leaked images

ഓണ്‍ലൈനില്‍ പ്രചരിക്കുന്ന സോണി ഹൊനാമിയുടെ ചിത്രങ്ങള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
20 മെഗാപിക്‌സല്‍ കാമറയുമായി സോണി ഹൊനാമി? നോകിയയ്ക്കും സാംസങ്ങിനും ഭീഷണ

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot