എക്‌സ്പീരിയ യു, പി, സോള; സോണിയില്‍ നിന്നും 3 ഫോണുകള്‍ ഇന്ത്യയിലേക്ക്

By Super
|
എക്‌സ്പീരിയ യു, പി, സോള; സോണിയില്‍ നിന്നും 3 ഫോണുകള്‍ ഇന്ത്യയിലേക്ക്

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി മൂന്ന് സ്മാര്‍ട്‌ഫോണുകളുമായി സോണി എത്തി. ഇവ മൂന്നും ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. സോണി എക്‌സ്പീരിയ പി, സോണി എക്‌സ്പീരിയ യു, എക്‌സ്പീരിയ സോള എന്നിവയാണവ. ആന്‍ഡ്രോയിഡ് 2.3 വേര്‍ഷനാണ് ഇവ മൂന്നിലും ഉള്ളതെങ്കിലും ആന്‍ഡ്രോയിഡ് 4 അഥവാ ഐസ്‌ക്രീം സാന്‍ഡ്‌വിച്ചിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുമാവും.

എക്‌സ്പീരിയ യു

 

1 ജിഗാഹെര്‍ട്‌സ് പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്പീരിയ യുവിന് സോണിയുടെ എന്റര്‍ടെയിന്‍മെന്റ് നെറ്റ്‌വര്‍ക്ക് ആക്‌സസ് ചെയ്യാനാകും. ഇതിലൂടെ ഏറ്റവും പുതിയ ഹോളിവുഡ് വീഡിയോകള്‍ കാണാം, മ്യൂസിക് അണ്‍ലിമിറ്റഡിലൂടെ ലക്ഷക്കണക്കിന് ഗാനങ്ങള്‍ ആസ്വദിക്കുകയുമാവാം.

3.5 സ്‌ക്രീനാണ് എക്‌സ്പീരിയ യുവിന്റേത്. മികച്ച സ്‌ക്രീന്‍ ഡിസ്‌പ്ലെയ്ക്കായി കമ്പനിയുടെ തന്നെ ബ്രാവിയ എഞ്ചിന്‍ ടെക്‌നോളജിയും ഉപയോഗിച്ചിട്ടുണ്ട്. 3ജി, വൈഫൈ, ബ്ലൂടൂത്ത്, എന്‍എഫ്‌സി കണക്റ്റിവിറ്റികളും ഈ എക്‌സ്പീരിയ ഹാന്‍ഡ്‌സെറ്റിനുണ്ട്. 17,399 രൂപയാണ് എക്‌സ്പീരിയ യുവിന്റെ ഇന്ത്യന്‍ വില.

എക്‌സ്പീരിയ പി

സോണി എക്‌സ്പീരിയ എസിന്റെ ഒരു ചെറിയ രൂപമാണ് എക്‌സ്പീരിയ പി. കഴിഞ്ഞ ഏപ്രിലിലാണ് എക്‌സ്പീരിയ എസിനെ സോണി നമുക്കായി അവതരിപ്പിച്ചത്. 4 ഇഞ്ച് സ്‌ക്രാച്ച് റസിസ്റ്റന്റ് ടിഎഫ്ടി ടച്ച്‌സ്‌ക്രീനും ഈ ഫോണിനുണ്ട്.

1 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസറാണ് ഫോണിലേത്. ഓട്ടോ ഫോക്കസ്, എല്‍ഇഡി ഫഌഷ് സൗകര്യത്തോടെയുള്ള 8 മെഗാപിക്‌സല്‍ ക്യാമറ, വീഡിയോ കോളിംഗിന് സഹായിക്കുന്ന ഒരു വിജിഎ ഫ്രന്റ് ക്യാമറ, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് ഇതിലെ മറ്റ് പ്രത്യേകതകള്‍. വില: 26,799 രൂപ.

എക്‌സ്പീരിയ സോള (സൊല)

ഫ്‌ളോട്ടിംഗ് ടച്ച് ഡിസ്‌പ്ലെ ടെക്‌നോളജിയിലധിഷ്ഠിതമായ സോണിയുടെ ആദ്യ ടച്ച് സ്‌ക്രീന്‍ സ്മാര്‍ട്‌ഫോണാണ് സൊല. ഡിസ്‌പ്ലെയില്‍ സ്പര്‍ശിക്കാതെ തന്നെ വെബ് പേജില്‍ സ്‌ക്രോള്‍ ചെയ്യാന്‍ ഈ ടെക്‌നോളജി സഹായിക്കുന്നു. ഡിസ്‌പ്ലെയ്ക്ക് മുകളിലായി വിരലുകള്‍ വെറുതെ ആംഗ്യം കാണിച്ചാല്‍ മതി, ഫോണ്‍ അത് തിരിച്ചറിഞ്ഞ് അവയ്ക്കനുസരിച്ചുള്ള പ്രവര്‍ത്തനം നടത്തുന്നു.

സവിശേഷതകള്‍

22,999 രൂപയാണ് ഇതിന്റെ വില. ഇന്‍ഫിബീം സൈറ്റ് 3,000 രൂപ ഡിസ്‌കൗണ്ടില്‍ 19,999 രൂപയ്ക്കാണ് ഇത് വില്പനക്കെത്തിക്കുന്നത്.

ഈ മൂന്ന് സ്മാര്‍ട്‌ഫോണുകള്‍ക്കും 50 ജിബി സൗജന്യ ക്ലൗഡ് സ്‌റ്റോറേജ് സോണി വാഗ്ദാനം ചെയ്യുന്നുണ്ട്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X