സോണിയും വിന്‍ഡോസ് ഫോണ്‍ പുറത്തിറക്കുന്നു

Posted By:

അടുത്ത കാലം വരെ വിന്‍ഡോസ് ഫോണ്‍ എന്നാല്‍ നോകിയ എന്നായിരുന്നു അര്‍ഥം. എന്നാല്‍ ഇപ്പോള്‍ മറ്റു ചില കമ്പനികളും വിന്‍ഡോസ് ഫോണ്‍ നിര്‍മിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതില്‍ ഒന്നാണ് ജാപ്പനീസ് കമ്പനിയായ സോണി.

സോണിയും വിന്‍ഡോസ് ഫോണ്‍ പുറത്തിറക്കുന്നു

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകള്‍ മാത്രം അവതരിപ്പിച്ചിരുന്ന സോണി വിന്‍ഡോസ് ഫോണിന്റെ പണിപ്പുരയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്തിടെ ട്വിറ്ററിലാണ് വിന്‍ഡോസ് ഒ.എസുള്ള സോണി ഫോണിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത്.

നിരവധി സ്മാര്‍ട്‌ഫോണുകളുടെ ചിത്രങ്ങള്‍ ലോഞ്ചിംഗിനു മുമ്പെ പുറത്തുവിട്ട @eveleaks എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഈ ചിത്രവും പോസ്റ്റ് ചെയ്തത്. വിന്‍ഡോസ് ഫോണ്‍ 8.1 ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണായിരിക്കും ഇതെന്നാണ് പറഞ്ഞിരിക്കുന്നത്. സോണി ല്യൂ Z എന്നാണ് പേര്.

English summary
Sony Lue Z: Company's First Windows Phone Handset Leaks Online, Sony planning to launch windows phone, Images of sony Windows smartphone leaked online, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot