സോണി എറിക്‌സണിന്റെ രണ്ടു പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ റിലീസിനൊരുങ്ങിയിരിക്കുന്നു

By Shabnam Aarif
|
സോണി എറിക്‌സണിന്റെ രണ്ടു പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ റിലീസിനൊരുങ്ങിയിരിക്കുന്നു

സോണി എറിക്‌സണ്‍ പുതുതായി പുറത്തിറക്കുന്ന രണ്ടു ഹാന്‍ഡ്‌സെറ്റുകളാണ് സോണി എറിക്‌സണ്‍ നൈഫോണ്‍, സോണി എറിക്‌സണ്‍ നൊസോമി.  ഇവയുടെ സ്‌പെസിഫിക്കേഷനുകളും, ഫീച്ചറുകളും പരിശോധിക്കുമ്പോള്‍ ഇവ 2012ലെ സോണി എറികസണ്‍ ഉല്‍പന്നങ്ങളില്‍ ഏറ്റവും മികച്ചവയാകാനുള്ള എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട്.

2012 ആദ്യ മാസങ്ങളിലെപ്പോഴെങ്കിലും ഇവ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  അടുത്തമാസം പകുതിയോടെ സോണി എറിക്‌സണ്‍, സോണി എന്ന ബ്രാന്റ് നെയിമിലായിരിക്കും അറിയപ്പെടുക.  അതിനാല്‍ ഏതു പേരിലാണ് പുതിയ ഉല്‍പന്നം പുറത്തിറങ്ങുക എന്നു ഇപ്പോള്‍ പ്രവചിക്കുക പ്രയാസം.

 

വളരെ ആകര്‍ഷണീയമായ ഡിസൈനില്‍ വരുന്ന ഒരു സ്മാര്‍ട്ട് സ്മാര്‍ട്ട്‌ഫോണ്‍ ആണ് സോണി എറിക്‌സണ്‍ നൊസോമി.  ക്യാമറയ്ക്കായി പ്രത്യേക ബട്ടണ്‍ ഉണ്ട് ഈ ഹാന്‍ഡ്‌സെറ്റില്‍.  ഫോണിന്റെ താഴെയായി സജ്ജീകരിച്ചിരിക്കുന്ന ബട്ടണ്‍ ബാര്‍ ഫോണിന് പുതുമ നല്‍കുന്നു.

 

മുന്‍വശത്തായുള്ള വലിയ ടച്ച് സ്‌ക്രീന്‍ ആണ് സോണി എറിക്‌സണ്‍ നൈഫോണില്‍ നമ്മുടെ ശ്രദ്ധയെ ആദ്യം ആകര്‍ഷിക്കുക.  അടി ഭാഗത്തായി മൂന്നു ബട്ടണുകളുണ്ട് ഈ ഫോണില്‍.  വലരെ ലളിതമായ ഡിസൈന്‍ ആണ് ഈ മൊബൈലിന്.

നോസോമിയുടെ ഫീച്ചറുകള്‍:

  • 1 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍-കോര്‍ യു8500 പ്രോസസ്സര്‍

  • 1 ജിബി റാം

  • 4 ഇഞ്ച് ക്യുഎച്ച്ഡി കപ്പാസിറ്റീവ് മള്‍ട്ടി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

  • 16 ജിബി സ്റ്റോറേജ്

  • മൈക്രോഎസ്ഡി കാര്‍ഡുകള്‍ ഉപയോഗിച്ച് മെമ്മറി 32 ജിബി വരെ ഉയര്‍ത്താം

  • 6.5 മണിക്കൂര്‍ ടോക്ക് ടൈം നല്‍കുന്ന ലിഥിയം അയണ്‍ ബാറ്ററി

  • ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് വി2.3 ജിഞ്ചര്‍ബ്രെഡ് ഏപറേറ്റിംഗ് സിസ്റ്റം

  • വി4.0 ഐസ് ക്രീം സാന്‍ഡ്‌വിച്ചിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം

  • 8 മെഗാപിക്‌സല്‍ എല്‍ഇഡി ഫ്ലാഷ് റിയര്‍ ക്യാമറ

  • വീഡിയോ കോണ്‍ഫറന്‍സിംഗിന് സെക്കന്ററി ക്യാമറ

  • 802.11 b/g/n വൈഫൈ കണക്റ്റിവിറ്റി

  • മികച്ച വേഗതയുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി

  • എച്ച്ഡിഎംഐ പോര്‍ട്ട്

  • യുഎസ്ബി പോര്‍ട്ട്

  • 3.5 എംഎം ഓഡിയോ ജാക്ക്

  • മള്‍ട്ടി ഫോര്‍മാറ്റ് മീഡിയ പ്ലെയര്‍

നൊസോമിയുടെ ഫീച്ചറുകള്‍:

  • ജിഎസ്എം ഹാന്‍ഡ്‌സെറ്റ്

  • 4.3 ഇഞ്ച് കപ്പാസിറ്റീവ് മള്‍ട്ടി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

  • 720 x 1280 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

  • 16 ജിബി സ്റ്റോറേജ്

  • മൈക്രോഎസ്ഡി കാര്‍ഡുകള്‍ വഴി 32 ജിബി വരെ മെമ്മറി ഉയര്‍ത്താം

  • 1.5 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍-കോര്‍ പ്രോസസ്സര്‍

  • 1 ജിബി റാം

  • അഡ്രിനോ 220 ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റ്

  • എച്ച്ഡിഎംഐ പോര്‍ട്ട്

  • എ-ജിപിഎസ് ഉള്ള ബില്‍ട്ട്-ഇന്‍ ജിപിഎസ്

  • എച്ച്ടിഎംഎല്‍5, അഡോബ് ഫ്ലാഷ് സപ്പോര്‍ട്ട് ഉള്ള വെബ് ബ്രൗസര്‍

  • 3.5 എംഎം ഓഡിയോ ജാക്ക്

  • മള്‍ട്ടി ഫോര്‍മാറ്റ് മീഡിയ പ്ലെയര്‍

  • ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് വി2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റം

  • ജിപിആര്‍എസ്, എഡ്ജ് കണക്റ്റിവിറ്റി

  • വൈഫൈ ഡിഎല്‍എന്‍എ, ഹോട്ട്‌സ്‌പോട്ട് എന്നിവയുള്ള 802.11 b/g/n വൈഫൈ കണക്റ്റിവിറ്റി

  • എ2ഡിപി, ഇഡിആര്‍ എന്നിവയുള്ള വി3.0 ബ്ലൂടൂത്ത് കണക്റ്റിവിറ്റി

  • എല്‍ഇഡി ഫ്ലാഷ്, ഓട്ടോഫോക്കസ് എന്നിവയുള്ള 12 മെഗാപിക്‌സല്‍ ക്യാമറ

  • 4000 x 3000 പിക്‌സല്‍ റെസൊലൂഷന്‍

  • 1080പി എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ്

  • വീഡിയോ കോണ്‍ഫറന്‍സിംഗ് ഉള്ള സെക്കന്ററി ക്യാമറ
നൈഫോണിന് 4 ഇഞ്ച് ഡിസ്‌പ്ലേയും, നൊസോമിയ്ക്ക് 4.3 ഇഞ്ച് ഡിസ്‌പ്ലേയുമാണ് ഉള്ളത്.  12 മെഗാപിക്‌സല്‍ ക്യാമറയുള്ള നൊസോമി എന്തുകൊണ്ടും നൈഫോണിന്റെ 8 മെഗാപിക്‌സല്‍ ക്യാമറയേക്കാള്‍ മികച്ചു നില്‍ക്കുന്നു.  അതായത് ഈ സ്മാര്‍ട്ട്‌ഫോണ്‍ ഒരു കൊച്ചു ക്യാമറ തന്നെയാണ്.

ഇരു സ്മാര്‍ട്ട്‌ഫോണുകളും ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുന്നത്.  നൈഫോണിന്റെ പ്രോസസ്സര്‍ ക്ലോക്ക് സ്പീഡ് 1 ജിഗാഹെര്‍ഡ്‌സ് ആണ്.  എന്നാല്‍ നൊസോമിയുടെ പ്രോസസ്സര്‍ ക്ലോക്ക് സ്പീഡ് 1.5 ജിഗാഹെര്‍ഡ്‌സ് ഉണ്ട്.  അതായത് കൂട്ടത്തില്‍ സോണി എറിക്‌സണ്‍ നൊസോമിക്ക് ചെറിയൊരു മുന്‍തൂക്കം കാണാം.

ഇരു സ്മാര്‍ട്ട്‌ഫോണുകളുടെയും വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X