സോണി എക്‌സ്പീരിയ സ്മാര്‍ട്‌ഫോണുകള്‍ക്ക് ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് അപ്‌ഡേറ്റ്

Posted By:

സോണി എക്‌സ്പീരിയ ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത. ഉയര്‍ന്ന ശ്രണിയില്‍ പെട്ട മൂന്ന് എക്‌സ്പീരിയ ഫോണുകള്‍ക്ക് ആന്‍ഡ്രോയ്ഡിന്റെ പുതിയ വേര്‍ഷനായ കിറ്റ്കാറ്റ് സോണി ലഭ്യമാക്കിയിരിക്കുന്നു. സോണി എക്‌സ്പീരിയ Z1, എക്‌സ്പീരിയ Z അള്‍ട്ര, എക്‌സ്പീരിയ Z1 കോംപാക്റ്റ് എന്നിവയിലാണ് നിലവില്‍ കിറ്റ്കാറ്റ് അപ്‌ഡേറ്റ് ലഭിക്കുക.

എക്‌സ്പീരിയ സ്മാര്‍ട്‌ഫോണുകള്‍ക്ക് ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് അപ്‌ഡേറ്

പുതിയ ഒ.എസ്. അപ്‌ഡേറ്റ് ചെയ്യുന്നതോടെ യൂസര്‍ ഇന്റര്‍ഫേസിലും പ്രവര്‍ത്തനക്ഷമതയിലും കാര്യമായ മാറ്റങ്ങള്‍ വരും. കൂടാതെ പുതിയ നിരവധി ഫീച്ചറുകളും ലഭിക്കും. മൈ എക്‌സ്പീരിയ, സ്മാര്‍ട് കണക്റ്റ്, സ്മാള്‍ ആപ്‌സ്, ട്രാക് ഐ.ഡി, ട്രാക് ഐഡി ടി.വി, സോണി സെലക്റ്റ്, സ്മാര്‍ട് സോഷ്യല്‍ ക്യാമറ തുടങ്ങിയ ഫീച്ചറുകള്‍ ഒ.എസ്. അപ്‌ഡേറ്റിലൂടെ ലഭിക്കും. വാക്മാന്‍, ആല്‍ബംസ് ആന്‍ഡ് മൂവീസ് തുടങ്ങിയ മീഡിയ ആപ്ലിക്കേഷനുകളിലും മാറ്റമുണ്ടാകും.

എക്‌സ്പീരിയ ഫോണുകള്‍ക്ക് ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ലഭ്യമാക്കുമെന്ന് കഴിഞ്ഞ ഡിസംബറില്‍ തന്നെ സോണി അറിയിച്ചിരുന്നു. എക്‌സ്പീരിയ Z, എക്‌സ്പീരിയ ZL, എക്‌സ്പീരിയ ടാബ്ലറ്റ് Z, എക്‌സ്പീരിയ ZR എന്നീ ഫോണുകള്‍ക്ക് അടുത്തമാസം പകുതിയോടെ കിറ്റ്കാറ്റ് അപ്‌ഡേറ്റ് ലഭിക്കുമെന്നും കരുതുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot