ടപ്പിയോക്ക എല്‍ടി21ഐയുമായി സോണിയുടെ ബലപരീക്ഷണം

Posted By:

ടപ്പിയോക്ക എല്‍ടി21ഐയുമായി സോണിയുടെ ബലപരീക്ഷണം

2012ലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ അവതരിപ്പിക്കപ്പെട്ട ഗാഡ്ജറ്റുകള്‍ പരിശോധിച്ചാല്‍ അറിയാം ഈ വര്‍ഷം ധാരാലം പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഇറങ്ങാന്‍ പോകുന്നുണ്ടെന്ന്.  ഓരോന്നും ഒന്നിനൊന്ന് മെച്ചമാണെന്നു പറയാം.

മൊബൈല്‍ വിപണിയില്‍ സാംസംഗ്, നോക്കിയ തുടങ്ങിയ വമ്പന്‍മാര്‍ അരങ്ങു വാഴുമ്പോള്‍ സോണി പോലുള്ള കണ്‍സ്യൂമര്‍ ഉല്‍പന്നങ്ങളുടെ കമ്പനിക്ക് ക്ഷീണകാലമായിരുന്നു.  എന്നാല്‍ ഇനിയും മൊബൈല്‍ വിപണിയില്‍ ഭാഗ്യ പരീക്ഷണം നടത്താന്‍ തന്നെയാണ് സോണിയുടെ തീരുമാനം.

എന്നാല്‍ വലിയ പ്രതീക്ഷയൊന്നും ഈ പുതിയ സോണി ഉല്‍പ്പന്നത്തിനു നല്‍കണ്ട.  കാരണം, ഒരു മിഡ് എന്റ് ഹാന്‍ഡ്‌സെറ്റ് ആണ് സോണി പുതുതായി ഇറക്കാനിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതുകൊണ്ടു തന്നെ പുതിയ ഫോണിന്റെ ഫീച്ചറുകള്‍ അത്ര ആകര്‍ഷണീയമായി അനുഭവപ്പെട്ടു എന്നു വരില്ല.  എന്നാല്‍ കാഴ്ചയില്‍ ഇവന്‍ നമ്മെ വീഴ്ത്തിക്കളയും, ഉറപ്പ്.  ചെറിയ വിലയേ ഈ പുതിയ സോണി ഉല്‍പന്നത്തിന് ഉണ്ടാവൂ എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

സോണി ടപ്പിയോക്ക എല്‍ടി21ഐ എന്നു പേരിട്ടിരിക്കുന്ന ഈ ഹാന്‍ഡ്‌സെറ്റ് സാംസംഗ്, എല്‍ജി മിഡ് എന്റ് ഹാന്‍ഡ്‌സെറ്റുകള്‍ക്ക് ഒരു ശക്തമായ വെല്ലുവിളിയായിരിക്കും.  പ്രത്യേകിച്ചും സാംസംഗ് ഗാലക്‌സി സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക്.

ഫീച്ചറുകള്‍:

  • 3.2 ഇഞ്ച് എച്ച്‌വിജിഎ കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍

  • 320 x 480 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

  • 512 എംബി റാം

  • 4 ജിബി റോം

  • 800 മെഗാഹെര്‍ഡ്‌സ് സിംഗിള്‍ കോര്‍

  • 3.2 മെഗാപിക്‌സല്‍ ക്യാമറ

  • ഇഡിആര്‍ ഉള്ള വി2.1 ബ്ലൂടൂത്ത് കണക്റ്റിവിറ്റി

  • 802.11 b/g/n വയര്‍ലെസ് കണക്റ്റിവിറ്റി

  • ആന്‍ഡ്രോയിഡ് വി2.3.7 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റം
3.2 ഇഞ്ച് എച്ച്‌വിജിഎ ടച്ച്‌സ്‌ക്രീനിനു കുറച്ചു കൂടി ഡിസ്‌പ്ലേ റെസൊലൂ,ന്‍ ആകാമായിരുന്നു.  320 x 480 പിക്‌സല്‍ എന്നതു അല്‍പം പോരായ്മ തന്നെയാണ്.  എന്നാല്‍ 800 മെഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍ എന്നത് ഒരു മിഡ് എന്റ് ഹാന്‍ഡ്‌സെറ്റിനെ സംബന്ധിച്ചിടത്തോളം വളരെ ആകര്‍ഷണീയം തന്നെ.

കൂടെ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് വി2.3.7 ഓപറേറ്റിംഗ് സിസ്റ്റം കൂടിയാകുമ്പോള്‍ ഇതു സാമാന്യം മികച്ച ഹാന്‍ഡ്‌സെറ്റ് തന്നെയാകുന്നു.  3.2 മെഗാപികസല്‍ ക്യാമറ, ഓട്ടോ ഫോക്കസ്, എല്‍ഇഡി ഫ്ലാഷ് സംവിധാനം എന്നിവയും ഈ ഫോണിന്റെ പ്രത്യേകതകളില്‍ പെടുന്നു.

സോണി ടപ്പിയോക്ക എല്‍ടി21ഐ ഹാന്‍ഡ്‌സെറ്റ് എന്നു പുറത്തിറങ്ങും, വില എന്തായിരിക്കും തുടങ്ങിയ വിവരങ്ങള്‍ അറിയാനിരിക്കുന്നേയുള്ളൂ.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot