സോണി വിന്‍ഡോസ് ഫോണ്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്!!!

Posted By:

ലോകത്തെ മുന്‍നിര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ സോണി ആന്‍ഡ്രോയ്ഡില്‍ നിന്നു മാറി വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള സ്മാര്‍ട്‌ഫോണ്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്ത. ഈ വര്‍ഷംതന്നെ സോണിയുടെ വിന്‍ഡോസ് ഫോണ്‍ പുറത്തിറങ്ങുമെന്നും അറിയുന്നു.

സോണി വിന്‍ഡോസ് ഫോണ്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്!!!

വര്‍ഷങ്ങളായി ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് സോണി സ്മാര്‍ട്‌ഫോണുകളില്‍ ഉപയോഗിച്ചു വരുന്നത്. വിന്‍ഡോസ് ഒ.എസിനായി മൈക്രോസോഫ്റ്റുമായുള്ള കരാര്‍ യാദാര്‍ഥ്യമാവുകയാണെങ്കില്‍ അത് ഇരു കമ്പനികള്‍ക്കും പ്രധാന വഴിത്തിരിവായിരിക്കും.

അതോടൊപ്പം ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് നല്‍കുന്നതുപോലെ സ്വതന്ത്ര രൂപത്തില്‍ മറ്റു കമ്പനികള്‍ക്ക് വിന്‍ഡോസ് ഒ.എസ്. നലകാന്‍ മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നതായും സൂചനകളുണ്ട്. എന്തായാലും സോണിയുമായുള്ള മൈക്രോസോഫ്റ്റ് കരാര്‍ യാദാര്‍ഥ്യമായാല്‍ ഈ വര്‍ഷം തന്നെ സോണിയുടെ വിന്‍ഡോസ് ഫോണ്‍ നമുക്ക് കാണാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot