സോണി എക്സ്പീരിയ 1 II സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചു: വില, സവിശേഷതകൾ
സോണിയുടെ ഏറ്റവും പുതിയ എക്സ്പീരിയ 1 II സ്മാർട്ട്‌ഫോണിന് ഏകദേശം 90,000 രൂപ വിലയായിരിക്കും ലഭിക്കുന്നത്. ജൂൺ 1 മുതൽ ഈ ഫോൺ യു.എസിൽ മുൻകൂട്ടി ഓർഡർ ചെയ്യുവാനുള്ള സൗകര്യം ലഭിക്കുകയും ജൂലൈ 24 മുതൽ ഷിപ്പിംഗ് ആരംഭിക്കുകയും ചെയ്യുന്നു. ജൂൺ 28 ന് മുമ്പായി ഇവയിലൊന്ന് മുൻകൂട്ടി ഓർഡർ ചെയ്യുകയാണെങ്കിൽ, സോണി WF-1000XM3 ട്രൂ വയർലെസ് ഇയർബഡുകൾ ഈ ഫോണിനൊപ്പം ലഭ്യമാക്കും.

സോണി എക്സ്പീരിയ 1 II വില
ഈ വർഷം ആരംഭത്തിൽ സോണി ഇന്ത്യൻ മൊബൈൽ വിപണിയിൽ നിന്ന് മുഴുവനായി വിട്ടുനിന്നിരുന്നു. ഇതിനർത്ഥം പറഞ്ഞിരിക്കുന്ന വിലയിൽ എക്സ്പീരിയ 1 II എപ്പോൾ ഇന്ത്യയിലേക്ക് വരുമെന്ന കാര്യം അഞ്ജാതമാണ്. ബാഴ്‌സലോണയിലെ എംഡബ്ല്യുസി 2020 ൽ ഒരു പത്രസമ്മേളനത്തിൽ ഈ സ്മാർട്ഫോൺ അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഈ ഇവന്റ് ഒഴിവാക്കാൻ കമ്പനി തീരുമാനിക്കുകയായിരുന്നു.

സോണി എക്സ്പീരിയ 1 II സവിശേഷതകൾ
പുതിയ സോണി എക്സ്പീരിയ 1 II (സോണി എക്സ്പീരിയ 1 ‘മാർക്ക് 2' എന്നും അറിയപ്പെടുന്നു) കമ്പനിയുടെ ഏറ്റവും പുതിയ ഫ്രന്റ്ലൈൻ സ്മാർട്ട്‌ഫോണാണ്. 6.5 ഇഞ്ച് 4 കെ ഒഎൽഇഡി ഡിസ്‌പ്ലേയും ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ഒഎസുമാണ് ഈ സ്മാർട്ഫോണിൽ വരുന്നത്. ഡ്യുവൽ സബ് -6 ജിഗാഹെർട്സ് ബാൻഡ്സ് പിന്തുണയ്ക്കായി എക്സ് 55 5 ജി മോഡം ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 SoC യിൽ നിന്നാണ് ഈ സ്മാർട്ട്‌ഫോണിന് കരുത്തേകുന്നത്. 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഇതിൽ വരുന്നു.

സോണി എക്സ്പീരിയ 1 II ലോഞ്ച്
സെയ്‌സുമായി ചേർന്ന് ഈ ഫോണിന്റെ ഇമേജ് പ്രോസസ്സിംഗ് കഴിവുകൾ മെച്ചപ്പെടുത്തിയെന്ന് സോണി അവകാശപ്പെടുന്നു. പിന്നിൽ ഒരു ക്വാഡ് ക്യാമറ സജ്ജീകരണം ഫോണിന്റെ സവിശേഷതയാണ്. എഫ് / 1.7 അപ്പർച്ചർ ഉള്ള 12 മെഗാപിക്സൽ പ്രൈമറി സെൻസർ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 12 മെഗാപിക്സൽ ടെലിഫോട്ടോ സെൻസർ, 0.3 മെഗാപിക്സൽ TOF 3 ഡി ഡെപ്ത് സെൻസർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

സോണി എക്സ്പീരിയ 1 II വിൽപന
ഒപ്റ്റിക്കൽ സ്റ്റെഡിഷോട്ട് (ഹൈബ്രിഡ് ഇഐഎസ്, ഒഐഎസ്) ഉള്ള 4 കെ എച്ച്ഡിആർ വീഡിയോ റെക്കോർഡിംഗ് പിന്തുണയും ഈ ഫോണിനുണ്ട്. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി ഈ ഫോൺ 8 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസ് പായ്ക്ക് ചെയ്യുന്നു. സോണി എക്സ്പീരിയ 1 II സ്മാർട്ട്‌ഫോൺ 4,000-എംഎഎച്ച് ബാറ്ററിയും 18W യുഎസ്ബി-സി പിഡി ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഇതിനൊപ്പം വരുന്നു.


Click it and Unblock the Notifications








