സോണി എക്‌സ്‌പീരിയ 1 III, എക്‌സ്‌പീരിയ 5 III, എക്‌സ്‌പീരിയ 10 ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചു

|

സോണി എക്‌സ്‌പീരിയ 1 III, സോണി എക്‌സ്‌പീരിയ 5 III, സോണി എക്‌സ്‌പീരിയ 10 III തുടങ്ങിയ സ്മാർട്ഫോണുകൾ ബുധനാഴ്ച്ച കമ്പനി അവതരിപ്പിച്ചു. 2021 ലെ കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായി സോണി എക്‌സ്‌പീരിയ 1 III രൂപകൽപ്പന ചെയ്യ്തു. എന്നാൽ, എക്‌സ്‌പീരിയ 5 III മുൻനിര സവിശേഷതകളെ ഉപയോക്താക്കളുടെ ഇടയിൽ ലഭ്യമാക്കുന്നു, കൂടാതെ എക്‌സ്‌പീരിയ 10 III പ്രത്യേകിച്ചും മിഡ്-റേഞ്ച് വിപണിയാണ് ലക്ഷ്യമിടുന്നത്.

 

വേരിയബിൾ ടെലിഫോട്ടോ ലെൻസ്

സോണിയുടെ ആൽഫ ക്യാമറ എഞ്ചിനീയർമാർ വികസിപ്പിച്ച വേരിയബിൾ ടെലിഫോട്ടോ ലെൻസ് സോണി എക്‌സ്‌പീരിയ 1 III യിൽ നൽകിയിരിക്കുന്നു. കണ്ടിന്യൂസ് ഓട്ടോഫോക്കസ്, ഡ്യുവൽ ഫേസ്-ഡിറ്റക്ഷൻ ടെക്നോളജി, മൊബൈൽ ക്യാമറ പ്രേമികളെ ആകർഷിക്കുന്നതിനായി ഒരു പ്രത്യേക ഷട്ടർ ബട്ടൺ എന്നിവയും സോണി ഫോണിലുണ്ട്. സോണി എക്‌സ്‌പീരിയ 5 III എക്‌സ്‌പീരിയ 1 III യുമായി ചില സാമ്യതകൾ തമ്മിൽ പങ്കിടുന്നുണ്ട്. വേരിയബിൾ ടെലിഫോട്ടോ ലെൻസിസിൻറെ സാന്നിധ്യവും ഡ്യൂവൽ-ഫേസ് ഡിറ്റക്ഷനും ഇതിൽ ഉൾപ്പെടുന്നു. സോണി എക്‌സ്‌പീരിയ 1 III, സോണി എക്‌സ്‌പീരിയ 5 III എന്നിവയും 360 സ്പേഷ്യൽ സൗണ്ട് സവിശേഷതകൾ നൽകുന്നു. ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോണുകളുടെ കൂടുതൽ സവിശേഷതകൾ നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്‌സ് കൈകൊണ്ട് പൂരിപ്പിച്ച ജോലി അപേക്ഷ 1.6 കോടി രൂപയ്ക്ക് ലേലം ചെയ്തുആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്‌സ് കൈകൊണ്ട് പൂരിപ്പിച്ച ജോലി അപേക്ഷ 1.6 കോടി രൂപയ്ക്ക് ലേലം ചെയ്തു

സോണി എക്‌സ്‌പീരിയ 1 III, സോണി എക്‌സ്‌പീരിയ 5 III, സോണി എക്‌സ്‌പീരിയ 10 III: വിലയും, ലഭ്യതയും
 

സോണി എക്‌സ്‌പീരിയ 1 III, സോണി എക്‌സ്‌പീരിയ 5 III, സോണി എക്‌സ്‌പീരിയ 10 III: വിലയും, ലഭ്യതയും

സോണി എക്‌സ്‌പീരിയ 1 III, സോണി എക്‌സ്‌പീരിയ 5 III, സോണി എക്‌സ്‌പീരിയ 10 III എന്നിവയുടെ വിലകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഈ മൂന്ന് സ്മാർട്ട്ഫോണുകളും സമ്മറിൻറെ തുടക്കത്തിൽ തിരഞ്ഞെടുത്ത വിപണികളിൽ വിൽപ്പനയ്‌ക്കെത്തും. എക്‌സ്‌പീരിയ 1 III ഫ്രോസ്റ്റഡ് ബ്ലാക്ക്, ഫ്രോസ്റ്റഡ് ഗ്രേ, ഫ്രോസ്റ്റഡ് പർപ്പിൾ കളർ ഓപ്ഷനുകളിൽ ലഭ്യമാകും, എക്‌സ്‌പീരിയ 5 III ബ്ലാക്ക്, ഗ്രീൻ, പിങ്ക് ഷേഡുകളിൽ അവതരിപ്പിക്കും. സോണി എക്‌സ്‌പീരിയ 10 III കറുപ്പ്, നീല, പിങ്ക്, വെള്ള നിറങ്ങളിൽ വിപണിയിൽ അവതരിപ്പിക്കും.

സാമൂഹ്യ അകലം പാലിക്കാൻ ഹ്യൂമനോയിഡ് റോബോട്ടുകളെ ജോലിക്ക് വച്ച് കമ്പനിസാമൂഹ്യ അകലം പാലിക്കാൻ ഹ്യൂമനോയിഡ് റോബോട്ടുകളെ ജോലിക്ക് വച്ച് കമ്പനി

സോണി എക്‌സ്‌പീരിയ 1 III സവിശേഷതകൾ

സോണി എക്‌സ്‌പീരിയ 1 III സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന സോണി നാനോ1 III ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 21: 9 ആസ്പെക്റ്റ് റേഷിയോയും 120 ഹെർട്സ് റിഫ്രഷ് റേറ്റും ഇതിൽ നൽകിയിരിക്കുന്ന 6.5 ഇഞ്ച് 4 കെ (1,644x3,840 പിക്‌സൽ) എച്ച്ഡിആർ ഒലെഡ് സിനിമാ വൈഡ് ഡിസ്‌പ്ലേയുടെ സവിശേഷതകളാണ്. ഡിസിപി-പി 3 കളർ ഗാമറ്റ്, 240 ഹെർട്സ് മോഷൻ ബ്ലർ റിഡക്ഷൻ, 240 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, കോർണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ (ഗോറില്ല ഗ്ലാസ് 6 എന്നിവയും പിന്നിൽ ലഭ്യമാണ്) ഈ ഡിസ്പ്ലേയിൽ ലഭ്യമാക്കിയിട്ടുണ്ട്. 12 ജിബി റാമിനൊപ്പം വരുന്ന ഒക്ട-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത്.

ഡെൽ ജി 15, ഏലിയൻ‌വെയർ എം 15 റൈസൺ എഡിഷൻ ആർ 5 ഗെയിമിംഗ് ലാപ്‌ടോപ്പുകൾ, പുതിയ ഗെയിമിംഗ് മോണിറ്ററുകൾ അവതരിപ്പിച്ചുഡെൽ ജി 15, ഏലിയൻ‌വെയർ എം 15 റൈസൺ എഡിഷൻ ആർ 5 ഗെയിമിംഗ് ലാപ്‌ടോപ്പുകൾ, പുതിയ ഗെയിമിംഗ് മോണിറ്ററുകൾ അവതരിപ്പിച്ചു

സോണി എക്‌സ്‌പീരിയ 1 III ക്യാമറ സവിശേഷതകൾ

സോണി എക്‌സ്‌പീരിയ 1 III ക്യാമറ സവിശേഷതകൾ

ഒരു ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് സോണി എക്‌സ്‌പീരിയ 1 III ൽ നൽകിയിട്ടുള്ളത്. എഫ് / 1.7 ലെൻസുള്ള മൊബൈൽ സെൻസറിനായി 12 മെഗാപിക്സൽ പ്രൈമറി എക്‌സ്‌മോർ ആർ‌എസും മൊബൈൽ സെൻസറിനായി 12 മെഗാപിക്സൽ സെക്കൻഡറി എക്‌സ്‌മോർ ആർ‌എസും വേരിയബിൾ ടെലിഫോട്ടോ ലെൻസും എഫ് / 2.3 (70 എംഎം), എഫ് / 2.8 (105 എംഎം) അപ്പർച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സെറ്റപ്പിന് 124 മെഗാപിക്സൽ ക്യാമറയും വൈഡ് ആംഗിൾ എഫ് / 2.2 ലെൻസും 124 ഡിഗ്രി ഫീൽഡ് വ്യൂവുമുണ്ട്. എക്‌സ്‌പീരിയ 1 III ൽ സീസ് ഒപ്റ്റിക്സിലാണ് ക്യാമറ സെറ്റപ്പ് ചെയ്തിരിക്കുന്നത്. എക്‌സ്‌പീരിയ 1 III മുൻവശത്ത് എഫ് / 2.0 ലെൻസുമായി 8 മെഗാപിക്സൽ സെൽഫി ക്യാമറയും വരുന്നു.

69,990 രൂപ വിലയുള്ള എൽജി വിങ് സ്മാർട്ട്ഫോൺ ഇപ്പോൾ 29,999 രൂപയ്ക്ക് സ്വന്തമാക്കാം69,990 രൂപ വിലയുള്ള എൽജി വിങ് സ്മാർട്ട്ഫോൺ ഇപ്പോൾ 29,999 രൂപയ്ക്ക് സ്വന്തമാക്കാം

ആക്റ്റീവ് മോഡുള്ള സോണിയുടെ സ്റ്റെഡിഷോട്ട്

റിയൽ-ടൈം ഐ എഎഫ് (ഹ്യൂമൻ, അനിമൽ), റിയൽ-ടൈം ട്രാക്കിംഗ്, 3 ഡി ഐടോഫ്, ഡ്യുവൽ ഫോട്ടോഡിയോഡ്, ആർ‌ജിബി-ഐആർ, ഹൈബ്രിഡ് സൂം 12.5x (വൈഡ് ക്യാമറ 24 എംഎം അടിസ്ഥാനമാക്കിയുള്ളത്), എഐ സൂപ്പർ റെസല്യൂഷൻ സൂം, ഹൈ ഡൈനാമിക് റേഞ്ച് (എച്ച്ഡിആർ) ഫോട്ടോ തുടങ്ങിയ സവിശേഷതകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച വീഡിയോഗ്രാഫി ആസ്വദിക്കുവാൻ സിനിഅൾട്ട നൽകുന്ന സിനിമാട്ടോഗ്രാഫി പ്രോ, 4 കെ എച്ച്ഡിആർ മൂവി റെക്കോർഡിംഗിനൊപ്പം 120 എഫ്പിഎസ് സ്ലോ മോഷൻ, ഒപ്റ്റിക്കൽ സ്റ്റെഡിഷോട്ട് വിത്ത് ഫ്‌ളാവ്ലെസ് ഐ, ഇന്റലിജന്റ് ആക്റ്റീവ് മോഡുള്ള സോണിയുടെ സ്റ്റെഡിഷോട്ട് എന്നിവ ഉൾപ്പെടുന്നു.

അസ്യൂസ് റോഗ് ഫോൺ 5 പ്രീ-ഓർഡറുകൾ ഏപ്രിൽ 15 ന് ഫ്ലിപ്കാർട്ടിൽ ആരംഭിക്കും: വിലയും, സവിശേഷതകളുംഅസ്യൂസ് റോഗ് ഫോൺ 5 പ്രീ-ഓർഡറുകൾ ഏപ്രിൽ 15 ന് ഫ്ലിപ്കാർട്ടിൽ ആരംഭിക്കും: വിലയും, സവിശേഷതകളും

ഒക്ട-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസർ

എക്‌സ്‌പീരിയ 1 III ന് 256 ജിബി, 512 ജിബി യുഎഫ്എസ് സ്റ്റോറേജ് ഓപ്ഷനുകൾ ഉണ്ട്. ഇതിൽ മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന സൗകര്യവുമുണ്ട്. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.2, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസറും, എക്‌സ്‌പീരിയ അഡാപ്റ്റീവ് ചാർജിംഗിനെയും ക്വി വയർലെസ് ചാർജിംഗിനെയും സപ്പോർട്ട് ചെയ്യുന്ന 4,500 എംഎഎച്ച് ബാറ്ററിയുമുണ്ട്. ഇതിനെ സപ്പോർട്ട് ചെയ്യുന്ന മറ്റ് ഡിവൈസുകളുമായി പവർ ഷെയർ ചെയ്യുന്നതിനായി ഒരു ബാറ്ററി ഷെറിങ് ഫീച്ചറും ഉണ്ട്. സോണി എക്‌സ്‌പീരിയ 1 III ഒരു ഐപിഎക്സ് 5 / ഐപിഎക്സ് 8 വാട്ടർ റെസിസ്റ്റന്റ് ആൻഡ് ഡസ്റ്റ് പ്രൂഫ് (ഐപി 6 എക്സ്) റെസിസ്റ്റന്റ് കൂടിയാണ്. 165x71x8.2 മില്ലിമീറ്റർ അളവിൽ വരുന്ന ഈ ഹാൻഡ്‌സെറ്റിന് 187 ഗ്രാം ഭാരമുണ്ട്.

 കിടിലൻ ഫീച്ചറുകളുമായി ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2 പുറത്തിറങ്ങി: വില, സവിശേഷതകൾ കിടിലൻ ഫീച്ചറുകളുമായി ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2 പുറത്തിറങ്ങി: വില, സവിശേഷതകൾ

സോണി എക്‌സ്‌പീരിയ 5 III സവിശേഷതകൾ

സോണി എക്‌സ്‌പീരിയ 5 III സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന സോണി എക്‌സ്‌പീരിയ 5 III ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 6.1 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,520 പിക്‌സൽ) എച്ച്ഡിആർ ഒലെഡ് സിനിമാ വൈഡ് ഡിസ്‌പ്ലേയ്ക്ക് 21: 9 ആസ്പെക്റ്റ് റേഷിയോ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 100 ശതമാനം DCI-P3 കളർ ഗാമറ്റ് തുടങ്ങിയ സവിശേഷതകളുണ്ട്. ഡിസ്പ്ലേ കോർണിംഗ് ഗോറില്ല ഗ്ലാസ് 6 ഉപയോഗിച്ച് സുരക്ഷ നൽകിയിട്ടുണ്ട്. 8 ജിബി റാമുമായി വരുന്ന എക്‌സ്‌പീരിയ 5 III യ്ക്ക് സ്നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് കരുത്തേകുന്നത്. സോണി എക്‌സ്‌പീരിയ 5 III യിൽ ഒരു ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുണ്ട്, അത് എക്‌സ്‌പീരിയ 1 III ൽ ലഭ്യമായ അതേ സെൻസറുകളും ലെൻസുകളുമായി വരുന്നു. എക്‌സ്‌പീരിയ 5 III യ്ക്കൽ സമാനമായ 8 മെഗാപിക്സൽ സെൽഫി ക്യാമറയും മുൻവശത്ത് ഉണ്ട്.

 ഷവോമി എംഐ 11 അൾട്രാ, എംഐ 11 പ്രോ, എംഐ 11 ലൈറ്റ് 5 ജി ഫോണുകളും എംഐ ബാൻഡും അവതരിപ്പിച്ചു: വില, സവിശേഷതകൾ ഷവോമി എംഐ 11 അൾട്രാ, എംഐ 11 പ്രോ, എംഐ 11 ലൈറ്റ് 5 ജി ഫോണുകളും എംഐ ബാൻഡും അവതരിപ്പിച്ചു: വില, സവിശേഷതകൾ

സോണി എക്‌സ്‌പീരിയ 5 III

സോണി എക്‌സ്‌പീരിയ 5 III മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന 256 ജിബി ഇന്റേണൽ സ്റ്റോറേജുണ്ട്. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.2, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. എക്‌സ്‌പീരിയ അഡാപ്റ്റീവ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ് സോണി എക്‌സ്‌പീരിയ 5 IIIൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 157x68x8.2 മില്ലിമീറ്റർ അളവിൽ വരുന്ന ഈ ഹാൻഡ്‌സെറ്റിന് 169 ഗ്രാം ഭാരമുണ്ട്.

സാംസങ് ഗാലക്‌സി എസ് 21 സീരിസ് സ്മാർട്ട്ഫോണുകൾ മികച്ച ഓഫറുകളിൽ സ്വന്തമാക്കാംസാംസങ് ഗാലക്‌സി എസ് 21 സീരിസ് സ്മാർട്ട്ഫോണുകൾ മികച്ച ഓഫറുകളിൽ സ്വന്തമാക്കാം

സോണി എക്‌സ്‌പീരിയ 10 III സവിശേഷതകൾ

സോണി എക്‌സ്‌പീരിയ 10 III സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന സോണി എക്‌സ്‌പീരിയ 10 III ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. ഈ ഹാൻഡ്സെറ്റിൻറെ 6 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,520 പിക്‌സൽ) എച്ച്ഡിആർ ഒലെഡ് ഡിസ്‌പ്ലേയ്ക്ക് 21: 9 ആസ്പെക്റ്റ് റേഷിയോയും കോർണിംഗ് ഗോറില്ല ഗ്ലാസ് 6 സുരക്ഷയുമുണ്ട്. 6 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 690 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ മൊബൈൽ സെൻസറിനായി 12 മെഗാപിക്സൽ പ്രൈമറി എക്‌സ്‌മോർ ആർ, എഫ് / 2.8 ലെൻസ്, എഫ് / 2.4 മാക്രോ ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഫ് / 2.2 അൾട്രാ-വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ ടെർഷ്യറി സെൻസർ എന്നിവ ഉൾപ്പെടുന്നു. സെൽഫികൾ പകർത്തുവാനും വീഡിയോ ചാറ്റുകൾ ചെയ്യുവാനും സോണി എക്‌സ്‌പീരിയ 10 III ന് മുൻവശത്ത് ഒരു എഫ് / 2.0 ലെൻസുള്ള 8 മെഗാപിക്സൽ ക്യാമറ സെൻസർ നൽകിയിട്ടുണ്ട്.

 ഇന്ത്യൻ ഉപയോക്താക്കൾ‌ക്കായി അസ്യൂസ് സെൻ‌ബുക്ക് 13 ഒ‌എൽ‌ഇഡി, വിവോബുക്ക് മോഡലുകൾ പ്രഖ്യപ്പിച്ചു‌‌ ഇന്ത്യൻ ഉപയോക്താക്കൾ‌ക്കായി അസ്യൂസ് സെൻ‌ബുക്ക് 13 ഒ‌എൽ‌ഇഡി, വിവോബുക്ക് മോഡലുകൾ പ്രഖ്യപ്പിച്ചു‌‌

സോണി എക്‌സ്‌പീരിയ 10 III

മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന ഇതിൽ 128 ജിബി ഓൺ‌ബോർഡ് സ്റ്റോറേജ് സോണി എക്‌സ്‌പീരിയ 10 III യ്ക്ക് നൽകിയിട്ടുണ്ട്. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് 5.1, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഈ ഹാൻഡ്‌സെറ്റിൽ ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. കൂടാതെ, 30W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,500 എംഎഎച്ച് ബാറ്ററിയുമുണ്ട്. 154x68x8.3 മില്ലിമീറ്റർ അളവിൽ വരുന്ന ഈ ഹാൻഡ്‌സെറ്റിന് 187 ഗ്രാം ഭാരമുണ്ട്.

മോഷ്ടിച്ച ഫോൺ വൺപ്ലസ് അല്ലെന്നും സാംസങ് ആണെന്നും തിരിച്ചറിഞ്ഞതോടെ കള്ളൻ ഫോൺ തിരിച്ചേൽപ്പിച്ചുമോഷ്ടിച്ച ഫോൺ വൺപ്ലസ് അല്ലെന്നും സാംസങ് ആണെന്നും തിരിച്ചറിഞ്ഞതോടെ കള്ളൻ ഫോൺ തിരിച്ചേൽപ്പിച്ചു

Best Mobiles in India

English summary
The Sony Xperia 1 III is slated to be the company's flagship phone in 2021, the Xperia 5 III makes some of the flagship's features more accessible to a broader audience, and the Xperia 10 III is targeted squarely at the mid-range market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X