Home
Mobile

തിരുമ്പി വന്തിട്ടേന്ന് സൊല്ല്! സോണി എക്സ്പീരിയ 1 VI ​സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു, ക്യാമറ ഞെട്ടിക്കും

ഒരുകാലത്ത് മൊ​ബൈൽ വിപണിയിലെ താരമായിരുന്നു സോണി എക്സ്പീരിയ. എന്നാൽ പിന്നീട് മറ്റ് പലരും ഉയർന്നുവന്നതോടെ ആ പേര് കേൾക്കാതെയായി. എന്നാലിപ്പോൾ പഴയതിനെക്കാൾ ഉച്ചത്തിൽ സ്മാർട്ട്ഫോൺ ലോകം സോണി എക്സ്പീരിയയെന്ന് വീണ്ടും കേട്ടിരിക്കുന്നു. കാരണം സോണി എക്സ്പീരിയ 1 VI (Pronounced Mark 6) ലോഞ്ച് ചെയ്തിരിക്കുന്നു.

സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് കരുത്തുമായി സോണി പുറത്തിറക്കിയ പുതിയ പ്രീമിയം സ്മാർട്ട്ഫോൺ ആണ് സോണി എക്സ്പീരിയ 1 VI ( Sony Xperia 1 VI). മറ്റേതൊരു ബ്രാൻഡിന്റെയും പ്രീമിയം സ്മാർട്ട്ഫോണിനോട് കിടപിടിക്കുന്ന കരുത്തുമായാണ് ഈ സോണി സ്മാർട്ട്ഫോൺ എത്തിയിരിക്കുന്നത്.

തിരുമ്പി വന്തിട്ടേന്ന് സൊല്ല്! സോണി എക്സ്പീരിയ 1 VI ​ ലോഞ്ച് ചെയ്തു

സോണി എക്സ്പീരിയ 1 VIന്റെ പ്രധാന ഫീച്ചറുകൾ: 6.5 ഇഞ്ച് (1080 x 2340 പിക്‌സൽ) FHD+ OLED HDR ഡിസ്‌പ്ലേ, 19.5:9 ആസ്പക്ട് റേഷ്യോ, 1-120Hz റിഫ്രഷ് റേറ്റ്, 240Hz മോഷൻ ബ്ലർ റിഡക്ഷൻ, 240Hz ടച്ച് സ്‌കാനിംഗ് റേറ്റ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

അഡ്രിനോ 750 GPU ഉള്ള ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8 Gen 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. ഇതിന് സപ്പോർട്ടായി 12GB LPDDR5X റാം, 256GB (UFS 4.0) ഇൻ്റേണൽ സ്റ്റോറേജ് എന്നിവയുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 1.5TB വരെ വികസിപ്പിക്കാം.

ക്യാമറ ഫീച്ചറുകളും മികച്ച ക്യാമറയുമാണ് സോണി എക്സ്പീരിയ 1 VIന്റെ ആകർഷണം. എക്‌സ്‌മോർ ടി സെൻസർ, 1/1.3.5″ സെൻസർ, എഫ്/1.9 അപ്പേർച്ചർ, ഹൈബ്രിഡ് ഒഐഎസ്/ഇഐഎസ് എന്നിവയുള്ള 48എംപി മെയിൻ റിയർ ക്യാമറയാണ് ഇതിലുള്ളത്. ഇതോടൊപ്പം 12എംപി എഫ്/2.2 അപ്പെർച്ചർ 1/2.5″ 123° 16എംഎം അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 12MP ടെലിഫോട്ടോ ക്യാമറയും ഉണ്ട്.

ഇതിലെ ടെലിഫോട്ടോ ക്യാമറയിൽ 3.5 to 7.1x തുല്യമായ ഒപ്റ്റിക്കൽ സൂം, 21.3X ​ഹൈബ്രിഡ് സൂം, ZEISS T* കോട്ടിങ്, റിയൽ ​ടൈം ഐ AF (Human, Animal), റിയൽ​ടൈം ട്രാക്കിങ്, 4K വീഡിയോ റെക്കോഡിങ് തുടങ്ങി നിരവധി ഫീച്ചറുകൾ ഉണ്ട്. മനുഷ്യൻ്റെ അസ്ഥികൂടം തിരിച്ചറിയാൻ ഇതിലെ റിയർ ക്യാമറയിൽ എഐ ടെക്നോളജി ഉൾപ്പെടുത്തിയിരിക്കുന്നു.

പ്രതികൂല സാഹചര്യങ്ങളിൽ സബ്ജ്ക്ടിനെ മറയ്ക്കുന്ന തടസങ്ങളും വെല്ലുവിളി നിറഞ്ഞ ഷൂട്ടിങ് സാഹചര്യങ്ങളിലും കൃത്യമായ എഎഫ് ട്രാക്കിങ് സാധ്യമാക്കാൻ ഈ എഐ ടെക്നോളജിക്ക് കഴിയുമെന്ന് കമ്പനി പറയുന്നു. 1/2.9″ Exmor RS മൊബൈൽ സെൻസർ, f/2.0 അപ്പേർച്ചർ, 84° വൈഡ് ആംഗിൾ ലെൻസ്, 4K വീഡിയോ റെക്കോർഡിംഗ് ഫീച്ചറുകളുള്ള 12MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

തിരുമ്പി വന്തിട്ടേന്ന് സൊല്ല്! സോണി എക്സ്പീരിയ 1 VI ​ ലോഞ്ച് ചെയ്തു

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനം. 3 OS അപ്‌ഗ്രേഡുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഡ്യുവൽ സിം (നാനോ + ഇസിം), സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, വാട്ടർ റെസിസ്റ്റന്റ് (IPX5/IPX8), ഡസ്റ്റ് പ്രൂഫ് (IP6X) ഫീച്ചറുകളും ഇതിലുണ്ട്.

5G (sub-6GHz) / 4G VoLTE, Wi-Fi 6E 802.11 ax (2.4GHz / 5GHz) 2 x 2 MIMO, ബ്ലൂടൂത്ത് 5.4 LE, GPS/ GLONASS, NFC, USB 3.2 ടൈപ്പ്-സി എന്നിവയാണ് പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ. 30W (USB PD) ഫാസ്റ്റ് ചാർജിംഗ് ഉള്ള 5000mAh ബാറ്ററിയാണ് ഇതിലുള്ളത്.

എക്സ്പീരിയ അഡാപ്റ്റീവ് ചാർജിംഗ്, ബാറ്ററി കെയർ, സ്റ്റാമിന മോഡ്, Qi വയർലെസ് ചാർജിംഗ്, ബാറ്ററി ഷെയർ ഫംഗ്ഷൻ എന്നീ ഫീച്ചറുകളും ഇതോടൊപ്പം ലഭ്യമാകും. കറുപ്പ്, പ്ലാറ്റിനം സിൽവർ, കാക്കി ഗ്രീൻ എന്നീ നിറങ്ങളിൽ ആണ് സോണി എക്സ്പീരിയ 1 VI വിൽപ്പനയ്ക്ക് എത്തുക.

വില: സോണി എക്സ്പീരിയ 1 VI യുടെ വില 1399 യൂറോ (ഏകദേശം 1,26,500 രൂപ) ആണ്. ജൂൺ 3 മുതൽ യുകെ, യൂറോപ്പ് തുടങ്ങി കൂടുതൽ രാജ്യങ്ങളിലും ഈ ഫോൺ ലോഞ്ച് ചെയ്യും. ഈ പ്രീമിയം ഫോണിനൊപ്പം കമ്പനിയുടെ മിഡ്-റേഞ്ച് 5G സ്മാർട്ട്‌ഫോണായ എക്സ്പീരിയ 10 VI-യും സോണി അവതരിപ്പിച്ചിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
Sony Xperia 1 VI (Pronounced Mark 6) launched. The phone is powered by an octa-core Snapdragon 8 Gen 3 4nm mobile platform with Adreno 750 GPU. It is supported by 12GB LPDDR5X RAM and 256GB (UFS 4.0) internal storage. The Sony Xperia 1 VI is priced at EUR 1,399 (roughly Rs. 1,26,500).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X