സ്നാപ്ഡ്രാഗൺ 690 SoC പ്രോസസർ കരുത്തേകുന്ന സോണി എക്‌സ്‌പീരിയ 10 III ലൈറ്റ് സ്മാർട്ഫോൺ പുറത്തിറക്കി

|

സോണി എക്സ്പീരിയ 10 III ലൈറ്റ് ജാപ്പനീസ് വിപണിയിൽ അവതരിപ്പിച്ചു. ഈ വർഷം ഏപ്രിലിൽ പുറത്തിറക്കിയ സോണി എക്സ്പീരിയ 10 III മോഡലിൻറെ ഒരു ടോൺ-ഡൗൺ വേർഷൻ ആണ് ഇത്. സോണി എക്സ്പീരിയ 10 III ലൈറ്റിന് കരുത്ത് പകരുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 690 SoC പ്രോസസറാണ്, പിന്നിൽ ട്രിപ്പിൾ ക്യാമറ സംവിധാനവുമുണ്ട്. 5 ജി പ്രവർത്തനക്ഷമമാക്കിയ ഈ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 സോഫ്‌റ്റ്‌വെയറിൽ പ്രവർത്തിക്കുന്നു, മാത്രവുമല്ല 6 ജിബി റാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 64 ജിബിയാണ് ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉപയോഗിച്ച് കൂടുതൽ എക്സ്പാൻഡ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. ഒരു വശത്ത് ഫിംഗർപ്രിന്റ് സ്കാനറും നൽകിയിട്ടുണ്ട്.

സോണി എക്സ്പീരിയ 10 III ലൈറ്റ് സ്മാർട്ഫോണിൻറെ വിലയും, വിൽപ്പനയും

സോണി എക്സ്പീരിയ 10 III ലൈറ്റ് സ്മാർട്ഫോണിൻറെ വിലയും, വിൽപ്പനയും

പുതിയ സോണി എക്സ്പീരിയ 10 III ലൈറ്റിൻറെ 6 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് വില ജെപിവൈ 46,800 (ഏകദേശം 31,600 രൂപ) ആണ്. ഇത് വെള്ള, നീല, കറുപ്പ്, പിങ്ക് കളർ ഓപ്ഷനുകളിൽ അവതരിപ്പിച്ചു. ആഗസ്റ്റ് 27 ന് ജപ്പാനിലെ റകുട്ടൻ മൊബൈൽ വഴിയും മറ്റ് റീട്ടെയിലർമാർ വഴിയും ഈ സ്മാർട്ട്ഫോണിൻറെ വിൽപ്പന ആരംഭിക്കും.

ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി റിയൽമി സി21വൈ സ്മാർട്ട്ഫോൺ ഓഗസ്റ്റ് 23ന് ഇന്ത്യയിലെത്തുംട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി റിയൽമി സി21വൈ സ്മാർട്ട്ഫോൺ ഓഗസ്റ്റ് 23ന് ഇന്ത്യയിലെത്തും

സോണി എക്സ്പീരിയ 10 III ലൈറ്റ് സ്മാർട്ഫോണിൻറെ സവിശേഷതകൾ

സോണി എക്സ്പീരിയ 10 III ലൈറ്റ് സ്മാർട്ഫോണിൻറെ സവിശേഷതകൾ

സോണി എക്സ്പീരിയ 10 III ലൈറ്റ് ആൻഡ്രോയിഡ് 11 ൽ പ്രവർത്തിക്കുന്നു, കൂടാതെ ഡ്യുവൽ സിം സ്ലോട്ടുകൾ (നാനോ) സപ്പോർട്ട് ചെയ്യുന്നു. 6 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,520 പിക്സൽസ്) ഒഎൽഇഡി ഡിസ്പ്ലേ, 6 ജിബി റാമിൽ ജോടിയാക്കിയ ക്വാൽകോം സ്നാപ്ഡ്രാഗൺ 690 SoC പ്രോസസറാണ് ഇതിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് (1 ടിബി വരെ) ഉപയോഗിച്ച് കൂടുതൽ എക്സ്പാൻഡ് ചെയ്യാനുള്ള ഓപ്ഷനുള്ള ഓപ്ഷനും കൂടാതെ ഇന്റേണൽ സ്റ്റോറേജ് 64 ജിബിയുമുണ്ട്.

സ്നാപ്ഡ്രാഗൺ 690 SoC പ്രോസസർ കരുത്തേകുന്ന സോണി എക്‌സ്‌പീരിയ 10 III ലൈറ്റ് സ്മാർട്ഫോൺ പുറത്തിറക്കി

12 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ (എഫ്/1.8), 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ (എഫ്/2.2), എന്നിവ ഉൾപ്പെടുന്ന സോണി എക്സ്പീരിയ 10 III ലൈറ്റ് സ്മാർട്ട്ഫോണിന്റെ പിൻഭാഗത്ത് 8 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ് (എഫ്/2.4) വരുന്ന ട്രിപ്പിൾ ക്യാമറ സംവിധാനവുമുണ്ട്. മുൻവശത്ത്, ഈ സ്മാർട്ട്ഫോണിന് 8 മെഗാപിക്സൽ സെൽഫി ക്യാമറ (എഫ് /2.0) ഉണ്ട്. സോണി എക്സ്പീരിയ 10 III ലൈറ്റ് 4,500 എംഎഎച്ച് ബാറ്ററിയുമായി വരുന്നു. ഈ സ്മാർട്ട്ഫോണിന് സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും 154x68x8.3 മില്ലിമീറ്റർ അളവുമുണ്ട്. ഈ സ്മാർട്ട്ഫോണിന് ഏകദേശം 169 ഗ്രാം ഭാരമുണ്ട്. വൈ-ഫൈ 802.11 ac, ബ്ലൂടൂത്ത് v5.1, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 5G എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

മോട്ടോറോള എഡ്‌ജ് (2021) സ്മാർട്ട്‌ഫോൺ ആഗോളതലത്തിൽ പുറത്തിറക്കി: വിലയും, സവിശേഷതകളുംമോട്ടോറോള എഡ്‌ജ് (2021) സ്മാർട്ട്‌ഫോൺ ആഗോളതലത്തിൽ പുറത്തിറക്കി: വിലയും, സവിശേഷതകളും

Best Mobiles in India

English summary
Sony Xperia 10 III Lite has been secretly released in Japan. It's a tamer version of the Sony Xperia 10 III, which was released in April of this year. The Qualcomm Snapdragon 690 SoC powers the Sony Xperia 10 III Lite, which has a triple camera configuration on the back.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X