Home
Mobile

ഈ പേര് അ‌ങ്ങനെയങ്ങ് മറക്കാൻ പറ്റുമോ! സോണി എക്സ്പീരിയ 10 VII 5G സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു

90'S കിഡ്സിന് അ‌ത്ര പെട്ടെന്ന് മറക്കാനാകാത്ത ​ഒരു പേരാണ് സോണി എക്സ്പീരിയ എന്നത്. ഒരുകാലത്ത് മൊ​ബൈൽ വിപണിയിൽ താരമായി നിറഞ്ഞുനിന്നിരുന്ന ഒരു പേരായിരുന്നു അ‌ത്. പക്ഷേ പിന്നീട് പുതിയ സ്മാർട്ട്ഫോണുകളുടെ തള്ളിക്കയറ്റത്തിൽ ആ പേര് നാം മറന്നു. എങ്കിലും സോണി എക്സ്പീരിയ സ്മാർട്ട്ഫോണുകളുമായി ഇപ്പോഴും സജീവമാണ്. കഴിഞ്ഞ വർഷത്തെ എക്സ്പീരിയ 10 VI യുടെ പിൻഗാമിയായി പുതിയ സോണി എക്സ്പീരിയ 10 VII (Sony Xperia 10 VII) 5ജി ഫോൺ ഇന്ന് ആഗോള തലത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

സ്‌നാപ്ഡ്രാഗൺ 6 ജെൻ 3 ചിപ്സെറ്റ് കരുത്തിൽ ഒരു മിഡ്- റേഞ്ച് 5ജി ഫോൺ ​എന്ന നിലയ്ക്കാണ് പുതിയ സോണി എക്സ്പീരിയ 10 VII 5G കമ്പനി യൂറോപ്പിൽ അ‌വതരിപ്പിച്ചിരിക്കുന്നത്. പുതിയ ഡെഡിക്കേറ്റഡ് ക്യാമറ 'ഷട്ടർ ബട്ടൺ' അ‌ടക്കമുള്ള ഫീച്ചറുകളുമായണ് ഈ ഫോൺ എത്തിയിരിക്കുന്നത്.

ഈ പേര് മറക്കാൻ പറ്റുമോ! സോണി എക്സ്പീരിയ 10 VII 5G ലോഞ്ച് ചെയ്തു

മെച്ചപ്പെട്ട ഫ്രണ്ട്-ഫേസിംഗ് സ്പീക്കറുകൾ, പൊടി- ജല പ്രതിരോധം എന്നിവയ്ക്കായി IP65, IP68 റേറ്റിംഗുകൾ, കൂടുതൽ വിശ്വസനീയമായ കണക്ഷൻ ഉറപ്പാക്കാൻ മുൻ മോഡലിനെ അപേക്ഷിച്ച് ഇരട്ടി ബ്ലൂടൂത്ത് ട്രാൻസ്മിഷൻ പവർ, എക്‌സ്‌മോർ RS സെൻസറുള്ള 50MP മെയിൻ ക്യാമറ അ‌ടക്കമുള്ള ഫീച്ചറുകൾ ഇതിൽ ഉണ്ട്.

സോണി എക്സ്പീരിയ 10 VII 5Gയുടെ പ്രധാന ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റുള്ള 6.1-ഇഞ്ച് (2340 x 1080 പിക്സലുകൾ) ഫുൾ HD+ OLED സ്ക്രീൻ, 97% DCI-P3, 19.5:9 ആസ്പെക്ട് റേഷ്യോ, 10 ബിറ്റ് ടോണൽ ഗ്രേഡേഷൻ, മൊബൈലിനായി ട്രൈലുമിനസ് ഡിസ്പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ഈ പേര് മറക്കാൻ പറ്റുമോ! സോണി എക്സ്പീരിയ 10 VII 5G ലോഞ്ച് ചെയ്തു

ക്വാൽകോം സ്നാപ്ഡ്രാഗൺ 6 ജെൻ 3 6nm 5G ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 710 ജിപിയു, 8GB റാം, 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിൽ ഉണ്ട്.

1/1.56″ എക്സ്മോർ ആർഎസ് സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.9 അപ്പേർച്ചർ, 84° വൈഡ്-ആംഗിൾ ലെൻസ്, ഹൈബ്രിഡ് OIS/EIS), 13MP 1/3″ 123° അൾട്രാ-വൈഡ്-ആംഗിൾ ലെൻസ് (f/2.4 അപ്പേർച്ചർ) എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും 8MP ഫ്രണ്ട് ക്യാമറയും (1/4″ സെൻസർ, 1.12μm പിക്സൽ വലുപ്പം, 78° വൈഡ്-ആംഗിൾ ലെൻസ്, f/2.0 അപ്പേർച്ചർ) ഇതിലുണ്ട്.

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയാണ് ഇതിലെ ഒഎസ് എത്തിയിരിക്കുന്നത്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IP65/68 റേറ്റിങ്, 3.5mm ഓഡിയോ ജാക്ക്, 360 റിയാലിറ്റി ഓഡിയോ സർട്ടിഫൈഡ്, 360 റിയാലിറ്റി ഓഡിയോ അപ്മിക്സ്, DSEE അൾട്ടിമേറ്റ്, സ്റ്റീരിയോ റെക്കോർഡിംഗ്, ക്വാൽകോം aptX അഡാപ്റ്റീവ്, ഫ്രണ്ട് ഫയറിംഗ് സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഇതിലുണ്ട്.

ഈ പേര് മറക്കാൻ പറ്റുമോ! സോണി എക്സ്പീരിയ 10 VII 5G ലോഞ്ച് ചെയ്തു

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G (6GHz-ന് താഴെ) / 4G VoLTE, Wi-Fi 802.11 ac (2.4GHz / 5GHz), Bluetooth 5.4, GPS/ GLONASS, NFC, USB 2.0 Type-C, 30W (USB PD) വരെ ഫാസ്റ്റ് ചാർജിംഗ് ഉള്ള 5000mAh ബാറ്ററി, എക്സ്പീരിയ അ‌ഡാപ്റ്റീവ് ചാർജിങ്, ബാറ്ററി കെയർ, സ്റ്റാമിന മോഡ് എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

സോണി എക്സ്പീരിയ 10 VII 5ജിയുടെ പ്രാരംഭ വേരിയന്റിന് 449 യൂറോ (ഏകദേശം 46,535 രൂപ) ആണ് വില. ഇത് വെള്ള, ടർക്കോയ്‌സ്, ചാർക്കോൾ കറുപ്പ് നിറങ്ങളിൽ ലഭ്യമാണ്. ഇപ്പോൾ ഓഡർ ചെയ്യാൻ സാധിക്കും. ഈ സെപ്റ്റംബർ അവസാനം മുതൽ യൂറോപ്പിലും യുകെയിലും ഇത് ലഭ്യമാകും.

Best Mobiles in India

English summary
Sony Xperia 10 VII 5G smartphone has been launched. Its starting variant is priced at 449 euros (approximately Rs. 46,535). The phone is powered by the Snapdragon 6 Gen 3 chipset. It is available in White, Turquoise, and Charcoal Black colors. It will be available in Europe and the UK from the end of this September.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X