20.7 എം.പി. ക്യാമറയുമായി സോണി എക്‌സ്പീരിയ A2

Posted By:

ജപ്പാനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ സോണി പുതിയൊരു സ്മാര്‍ട്‌ഫോണ്‍ കൂടി പ്രഖ്യാപിച്ചു. എക്‌സ്പീരിയ A2 എന്നു പേരിട്ട ഫോണ്‍ ജപ്പാനിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. അടുത്തിടെ എക്‌സ്പീരിയ Z2 ലോഞ്ച് ചെയ്തതിനു പിന്നാലെയാണ് എക്‌സ്പീരിയ A2 അവതരിപ്പിച്ചിരിക്കുന്നത്.

സാമങ്കതികമായി എക്‌സ്പീരിയ Z1 കോംപാക്റ്റ് സ്മാര്‍ട്‌ഫോണുമായി സാമ്യമുണ്ടെങ്കിലും കൂടുതല്‍ ൈവിധ്യമാര്‍ന്ന നിറങ്ങളില്‍ ഫോണ്‍ ലഭ്യമാവുമെന്നതാണ് പ്രത്യേകത. Z1 കോംപാക്റ്റില്‍ ഗ്ലാസ് കൊണ്ടുള്ള ബാക് പാനല്‍ ആയിരുന്നുവെങ്കില്‍ എക്‌സപീരിയ A2 വില്‍ പ്ലാസ്റ്റിക് ബാക് പാനല്‍ ആണ് ഉള്ളത്.

20.7 എം.പി. ക്യാമറയുമായി സോണി എക്‌സ്പീരിയ A2

സോണി എക്‌സ്പീരിയ A2 സ്മാര്‍ട്‌ഫോണിന്റെ പ്രത്യേകതകള്‍

1280-720 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.3 ഇഞ്ച് ട്രിലുമിനസ് ഡിസ്‌പ്ലെ, 2.2 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ MSM8974 ചിപ്‌സെറ്റ്, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, 20.7 എം.പി. പ്രൈമറി ക്യാമറ, 2.2 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോണില്‍ 16 ജി.ബി. ഇന്റേണല്‍ മെമ്മറിയും 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറിയുമുണ്ട്.

LTE, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ് തുടങ്ങിയവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. വെള്ളവും പൊടിയും കടക്കാത്ത ഫോണില്‍ 2300 mAh ബാറ്ററിയാണ് ഉള്ളത്. ജൂണ്‍ മുതല്‍ ഫോണ്‍ വിപണിയില്‍ ലഭ്യമായിത്തുടങ്ങും. അതേസമയം വിലസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot