Home
Mobile

മീഡിയടെക് ഹീലിയോ പി 35 SoC പ്രോസസ്സറുള്ള സോണി എക്സ്പീരിയ എസ് 2 അവതരിപ്പിച്ചു: വിലയും, സവിശേഷതകളും

2019 മെയ് മാസത്തിൽ അവതരിപ്പിച്ച എക്‌സ്പീരിയ എസിൻറെ പിൻഗാമിയായി സോണി എക്സ്പീരിയ ഏസ് 2 ജപ്പാനിൽ അവതരിപ്പിച്ചു. സോണിയിൽ നിന്നുള്ള ഒതുക്കമുള്ളതും, ബജറ്റ് വിലയുമുള്ള ഒരു സ്മാർട്ട്‌ഫോണാണ് പുതിയ എക്‌സ്പീരിയ ഫോൺ. ഒരൊറ്റ റാമിലും സ്റ്റോറേജ് കോൺഫിഗറേഷനിലും വരുന്ന ഫോണിന് ഒക്ടാകോർ മീഡിയടെക് SoC പ്രോസസറാണ് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്, ഇത് മൂന്ന് നിറങ്ങളിൽ വിപണിയിൽ നിന്നും ലഭ്യമാണ്. സോണി എക്സ്പീരിയ ഏസ് 2 ന് ഡ്യുവൽ റിയർ ക്യാമറ സംവിധാനവും സെൽഫി ക്യാമറയ്ക്ക് ഡിസ്പ്ലേ നോച്ചും നൽകിയിട്ടുണ്ട്. ഐപിഎക്സ് 8 വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗുള്ള ഈ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ഔട്ട്-ഓഫ്-ബോക്‌സിൽ പ്രവർത്തിക്കുന്നു.

സോണി എക്‌സ്പീരിയ ഏസ് 2 സ്മാർട്ഫോണിൻറെ വില

സോണി എക്‌സ്പീരിയ ഏസ് 2 സ്മാർട്ഫോണിൻറെ വില

സോണി എക്സ്പീരിയ ഏസ് 2 യുടെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് ജെപിവൈ 22,000 (ഏകദേശം 14,800 രൂപ) വില നൽകിയിരിക്കുന്നു. കറുപ്പ്, നീല, വെള്ള തുടങ്ങിയ നിറങ്ങളിൽ ഇത് വിപണിയിൽ ലഭ്യമാകും. നിലവിൽ, സോണി എക്സ്പീരിയ ഏസ് 2 ൻറെ അന്താരാഷ്ട്ര ലഭ്യതയെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല.

സോണി എക്സ്പീരിയ എസ് 2 സ്മാർട്ഫോണിൻറെ സവിശേഷതകൾ

സോണി എക്സ്പീരിയ എസ് 2 സ്മാർട്ഫോണിൻറെ സവിശേഷതകൾ

സോണി എക്സ്പീരിയ ഏസ് 2 ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കുന്നു. 5.5 ഇഞ്ച് എച്ച്ഡി + (720x1,496 പിക്‌സൽ) ഡിസ്‌പ്ലേയുള്ള ഈ ഫോണിലെ ഒരു നോച്ചിൽ ഒരു സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. മീഡിയടെക്ക് ഹീലിയോ പി 35 SoC പ്രോസസറിൽ പ്രവർത്തിക്കുന്ന എക്സ്പീരിയ എസ് 2 ന് 4 ജിബി റാമുണ്ട്. 64 ജിബി ഓൺബോർഡ് സ്റ്റോറേജ് വരുന്ന ഈ ഹാൻഡ്സെറ്റിൽ മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാവുന്നതാണ്. ഫോട്ടോകൾ എടുക്കുവാനും വീഡിയോകൾ പകർത്തുവാനുമായി 13 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സംവിധാനം സോണി എക്സ്പീരിയ ഏസ് 2ൽ ഉൾപ്പെടുത്തിയിരിക്കുന്നു. മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ഷൂട്ടറുമുണ്ട്.

മീഡിയടെക് ഹീലിയോ പി 35 SoC പ്രോസസ്സറുള്ള സോണി എക്സ്പീരിയ എസ് 2

വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ്, 4 ജി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ചാർജ്ജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ സോണി എക്സ്പീരിയ ഏസ് 2 ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസറുകൾ, ആക്‌സിലറോമീറ്ററുകൾ എന്നിവ ബോർഡിലെ സെൻസറുകളിൽ വരുന്നു. ഒരു വശത്ത് നൽകിയിരിക്കുന്ന ഫിംഗർപ്രിന്റ് സ്കാനർ പവർ ബട്ടണായും പ്രവർത്തിക്കുന്നു. 4,500 എംഎഎച്ച് ബാറ്ററിയുള്ള സോണി എക്സ്പീരിയ എസ് 2 ന് ഐപിഎക്സ് 8 വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗുണ്ട്. ഈ സ്മാർട്ഫോണിന് 159 ഗ്രാം ഭാരമുണ്ട്.

Best Mobiles in India

English summary
The Sony Xperia Ace 2 was unveiled in Japan as the successor to the Xperia Ace, which was released in May of this year. The phone is a Sony small, low-cost smartphone with an octa-core MediaTek processor.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X