സോണിയുടെ സെല്‍ഫി സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു!!!

Posted By:

മികച്ച സെല്‍ഫികള്‍ എടുക്കുന്നതിനായി പ്രത്യേകം രൂപപ്പെടുത്തിയ ക്യാമറ സ്മാര്‍ട്‌ഫോണ്‍ സോണി ലോഞ്ച് ചെയ്തു. എക്‌സ്പീരിയ C3 എന്നു പേരിട്ടിരിക്കുന്ന ഫോണില്‍ 5 എം.പി ഫ്രണ്ട് ക്യാമറയും 8 എം.പി പിന്‍ ക്യാമറയുമാണ് ഉള്ളത്. ഇതുവരെ ഇറങ്ങിയതില്‍ വച്ച് ഏറ്റവും മികച്ച സെല്‍ഫിഫോണ്‍ എന്നാണ് എക്‌സ്പീരിയ C3-യെ സോണി വിശേഷിപ്പിക്കുന്നത്.

സോണിയുടെ സെല്‍ഫി സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു!!!

'PRO സെല്‍ഫി സ്മാര്‍ട്‌ഫോണ്‍' എന്നറിയപ്പെടുന്ന ഫോണിലെ മുന്‍വശത്തെ 5 എം.പി വൈഡ് ആംഗിള്‍ ക്യാമറതന്നെയാണ് പ്രധാന ആകര്‍ഷണം. ഫ്രണ്ട് ക്യാമറയ്ക്ക് സമീപത്തായുള്ള ഫ് ളാഷ്‌ലൈറ്റ് രാത്രിയിലും തെളിച്ചമുള്ള ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കും. ഒപ്പം എടുത്ത ഫോട്ടോകള്‍ നേരിട്ട് സോഷ്യല്‍ മീഡിയകളില്‍ അപ്‌ലോഡ് ചെയ്യാനും സാധിക്കും.

ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 1.2 GHz കോര്‍ടെക്‌സ് A7 ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 400 പ്രൊസസറാണ് ഉള്ളത്. 1 ജി.ബി. റാമും. LG/ LTE സപ്പോര്‍ട്ടുള്ള എക്‌സ്പീരിയ C3-യില്‍ 8 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറിയാണ്.

ഓഗസ്റ്റില്‍ ഫോണ്‍ വിപണിയില്‍ എത്തുമെന്നാണ് കരുതുന്നത്. വില സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

English summary
Sony Xperia C3: Selfie Phone with 5MP Front Camera Now Official, Sony Xperia C3 Smartphone is now official, First selfie smartphone from sony, Read More....

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot