സോണി എക്‌സ്പീരിയ C3 സെല്‍ഫി സ്മാര്‍ട്‌ഫോണ്‍; 5 പ്രധാന ഫീച്ചറുകള്‍

Posted By:

അടുത്ത കാലത്തായി പ്രചാരം നേടിയ വാക്കാണ് സെല്‍ഫി. ക്യാമറ ഉപയോഗിച്ച് സ്വന്തം ചിത്രം സ്വയം എടുക്കുന്നതിനെയാണ് സെല്‍ഫി എന്നു പറയുന്നത്. സെല്‍ഫി വ്യാപകമായതോടെ സ്മാര്‍ട്‌ഫോണുകളില്‍ ഫ്രണ്ട് ക്യാമറയും അവിഭാജ്യ ഘടകമായി.

പിന്‍ കയാമറയ്‌ക്കൊപ്പം മികച്ച ഫ്രണ്ട് ക്യാമറ ഒരുക്കാനും ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ ഇപ്പോള്‍ മത്സരിക്കുകയാണ്. അതിന്റെ ഭാഗമായാണ് സോണി 'സെല്‍ഫി' സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചത്.

എക്‌സ്പീരിയ C3 എന്നു പേരിട്ടിരിക്കുന്ന ഹാന്‍ഡ്‌സെറ്റില്‍ 5 എം.പി ഫ്രണ്ട് ക്യാമറയാണ് ഉള്ളത്. കുറഞ്ഞ വെളിച്ചത്തിലും മികച്ച സെല്‍ഫികള്‍ ലഭ്യമാവുമെന്നതാണ് ഫോണിന്റെ പ്രത്യേകത.

എന്തായാലും എന്തെല്ലാമാണ് സോണിയുടെ സെല്‍ഫി സ്മാര്‍ട്‌ഫോണിന്റെ പ്രധാന ഫീച്ചറുകള്‍ എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്മാര്‍ട്‌ഫോണ്‍ ക്യാമറകള്‍ക്കായി സോണി വികസിപ്പിച്ചെടുത്ത എക്‌സ്‌മോര്‍ RS സെന്‍സറാണ് എക്‌സ്പീരിയ C3 യുടെ ഫ്രണ്ട് ക്യാമറയിലുള്ളത്. അതായത് ചിത്രങ്ങള്‍ക്ക് മികച്ച നിലവാരം ഉണ്ടാവുമെന്ന് ഉറപ്പ്.

 

25 mm വൈഡ് ആംഗിള്‍ ലെന്‍സ് ഫ്രണ്ട് ക്യാമറയില്‍ ഉണ്ട്. 80 ഡിഗ്രി ആണ് ഫീല്‍ഡ് ഓഫ് വ്യു. അതായത് സുഹൃത്തുക്കളെയെല്ലാം ചേര്‍ത്ത് സുന്ദരമായ സെല്‍ഫി എടുക്കാം.

 

വേറിട്ട LED ഫ് ളാഷാണ് എക്‌സ്പീരിയ C3 ഫോണ്‍ ക്യാമറയ്‌ക്കൊപ്പം ഉള്ളത്. പകലായാലും രാത്രിയിലായാലും മികച്ച വെളിച്ചം ലഭ്യമാക്കാന്‍ ഈ ഫ് ളാഷിന് സാധിക്കും.

 

രാത്രിയില്‍ തെളിച്ചമുള്ള ചിത്രങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനമാണ് സുപ്പീരിയര്‍ ഓട്ടോ മോഡ്. ആദ്യമായാണ് ഫ്രണ്ട് ക്യാമറയില്‍ സുപ്പീരിയര്‍ ഓട്ടോ മോഡ് കാണുന്നത്.

 

ബാ്കലൈറ്റ് ഉണ്ടെങ്കിലും മികച്ച ചിത്രങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനമാണ് HDR. മിക്ക സ്മാര്‍ട്‌ഫോണിലും പിന്‍ കയാമറയില്‍ ഇത് സാധാരണമാണെങ്കിലും ഫ്രണ്ട് ക്യാമറയില്‍ അധികം കാണാറില്ല. എന്നാല്‍ എക്‌സ്പീരിയ C3 യില്‍ HDR സപ്പോര്‍ട് ഉണ്ട്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Sony Xperia C3 'Selfie' Smartphone Unveiled: Top 5 Features You Should Know, Sony Xperia C3 'Selfie' Smartphone Unveiled, Top 5 Features of Xperia C3, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot