സോണി എക്‌സ്പീരിയ അയോണ്‍ ഇന്ത്യയിലെത്തി; വില 35,999 രൂപ

By Super
|
സോണി എക്‌സ്പീരിയ അയോണ്‍ ഇന്ത്യയിലെത്തി; വില 35,999 രൂപ

കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ വെച്ച് സോണി പരിചയപ്പെടുത്തിയ എക്‌സ്പീരിയ അയോണ്‍ (Sony Xperia Ion) ഇന്ത്യയിലെത്തി. ഓണ്‍ലൈന്‍

ഷോപ്പിംഗ് സൈറ്റായ സ്‌നാപ്ഡീല്‍ വഴി ഈ മോഡല്‍ ഇപ്പോള്‍ 35,999 രൂപയ്ക്ക് വാങ്ങാനാകും.

 

കറുപ്പ്, വെളുപ്പ്, ചുവപ്പ് നിറങ്ങളില്‍ ഈ മോഡല്‍ ലഭിക്കുമെങ്കിലും ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ കറുപ്പ്, ചുവപ്പ് മോഡലുകളേ ഓണ്‍ലൈനില്‍ വാങ്ങാന്‍ കഴിയൂ. ഇന്ത്യന്‍ വിപണിയില്‍ ഈ ഉത്പന്നം ഔദ്യോഗികമായി എത്തിയിട്ടില്ല.

പ്ലേസ്റ്റേഷന്‍ അംഗീകൃത സ്മാര്‍ട്‌ഫോണാണ് സോണി എക്‌സ്പീരിയ അയോണ്‍. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (NFC) ഹാര്‍ഡ്‌വെയറും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോറലുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള 4.6 ഇഞ്ച് ടിഎഫ്ടി എച്ച്ഡി ഡിസ്‌പ്ലെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആന്‍ഡ്രോയിഡ് ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റവും 1.5 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ ക്വാള്‍കോം പ്രോസസറും 1 ജിബി റാമും ഇതിന്റെ മികച്ച പ്രവര്‍ത്തനത്തില്‍ മുഖ്യപങ്കാളികളാണ്.

ഇന്റേണല്‍ മെമ്മറി തന്നെ 16 ജിബിയുള്ള സ്മാര്‍ട്‌ഫോണില്‍ വേണമെങ്കില്‍ മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണയോടെ 32 ജിബി വരെ മെമ്മറി വിപുലപ്പെടുത്താനാകും. 12.1 മെഗാപിക്‌സല്‍ ഓട്ടോ ഫോക്കസ് ക്യാമറ, 1080പിക്‌സല്‍ വീഡിയോ പിന്തുണ, 720പിക്‌സല്‍ ഫ്രന്റ് ഫേസിംഗ് ക്യാമറ എന്നീ ഘടകങ്ങളും ഉണ്ട്.

400 മണിക്കൂര്‍ വരെ സ്റ്റാന്‍ഡ്‌ബൈ വാഗ്ദാനം ചെയ്യുന്ന 1900mAh ബാറ്ററിയാണ് അയോണിലുള്ളത്. എഫ്എംറേഡിയോ, വിവിധ ഓഡിയോ, വീഡിയോ ഫയല്‍ പിന്തുണ, 3ഡി, മോഷന്‍ ഗെയിമിംഗ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വൈഫൈ, ബ്ലൂടൂത്ത്, എച്ച്ഡിഎംഐ, ഡിഎല്‍എന്‍എ കണക്റ്റിവിറ്റി തുടങ്ങിയ സൗകര്യങ്ങളും ഫോണില്‍ ലഭ്യമാണ്.

സവിശേഷതകള്‍ ഒറ്റനോട്ടത്തില്‍

 • ആന്‍ഡ്രോയിഡ് 4.0

 • 4.6 ഇഞ്ച് ടിഎഫ്ടി കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍

 • 1.5 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ എസ്3 പ്രോസസര്‍

 • 1 ജിബി റാം

 • 12.1 മെഗാപിക്‌സല്‍ ക്യാമറ

 • എച്ച്ഡി ഫ്രന്റ് ഫേസിംഗ് ക്യാമറ

 • 16 ജിബി ഇന്റേണല്‍ മെമ്മറി

 • 32 ജിബി വരെ മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണ

 • എന്‍എഫ്‌സി

 • 1900mAh ബാറ്ററി

 • വൈഫൈ/ബ്ലൂടൂത്ത്/എച്ച്ഡിഎംഐ/ഡിഎല്‍എന്‍എ
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X