സോണി എക്‌സ്പീരിയ M2 ഡ്യുവല്‍ സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു; വില 21,990 രൂപ

Posted By:

കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് സോണി എക്‌സ്പീരിയ M2 ഡ്യുവല്‍ സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തത്. ഇപ്പോള്‍ രണ്ടുമാസം പിന്നിടുമ്പോഴേക്കും ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. 21,990 രൂപയാണ് ഔദ്യോഗിക വില.

കഴിഞ്ഞ വര്‍ഷം സോണി പുറത്തിറക്കിയ എക്‌സ്പീരിയ M സ്മാര്‍ട്‌ഫോണിന്റെ പരിഷ്‌കരിച്ച പതിപ്പാണ് എക്‌സ്പീരിയ M2 ഡ്യുവല്‍. എക്‌സ്പീരിയ M-നേക്കാള്‍ വില കൂടുതലാണെങ്കിലും സാങ്കേതികമായും ഏറെ മേന്മകള്‍ അവകാശപ്പെടാന്‍ പുതിയ ഫോണിന് സാധിക്കും.

സോണി എക്‌സ്പീരിയ M2 ഡ്യുവല്‍ സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു; വില 21,990

ഏപ്രില്‍ 25 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ഫോണ്‍ ലഭ്യമായിത്തുടങ്ങും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കറുപ്പ്, വെളുപ്പ്, പര്‍പ്പിള്‍ നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാവുക. എന്തായാലും സോണി എക്‌സ്പീരിയ M2 ഡ്യുവലിന്റെ സാങ്കേതികമായ പ്രത്യേകതകള്‍ നോക്കാം.

4.5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍, 1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്, LED ഫ് ളാഷോടു കൂടിയ 8 എം.പി. പ്രൈമറി ക്യാമറ, 0.3 എം.പി. ഫ്രണ്ട് ക്യാമറ, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത, ജി.പി.എസ്, NFC, ഡ്യുവല്‍ സിം സപ്പോര്‍ട് എന്നിവയാണ് ഫോണിന്റെ പ്രത്യേകതകള്‍. 2300 mAh ആണ് ബാറ്ററി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot