സോണിയുടെ ഒക്ടാ കോര്‍ ഫോണ്‍ എക്‌സ്പീരിയ എം4 ഇന്ത്യയിലെത്തി....!
സോണിയുടെ എക്‌സ്പീരിയ എം4 അക്വ ഇന്ത്യയില്‍ എത്തി. ഒക്ടാ കോര്‍ 64 ബിറ്റ് പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 24,990 രൂപയാണ് വില.

സോണിയുടെ ആദ്യത്തെ 64 ബിറ്റ് ഒക്ടാകോര്‍ പ്രോസസ്സര്‍ ഫോണാണ് ഇത്. ഇതോടപ്പം തന്നെ സോണി എക്‌സ്പീരിയ സി4 ഡുവല്‍ സിം ഫോണും അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ വില കമ്പനി പുറത്തുവിട്ടിട്ടില്ല.
5 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമാണ് എക്‌സ്പീരിയ എം4 അക്വയ്ക്കുള്ളത്. 720പിക്‌സലുകള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. ആന്‍ഡ്രോയ്ഡ് ലോലിപോപ്പാണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം. പതിവ് പോലെ ഈ എക്‌സ്പീരിയയും വാട്ടര്‍ പ്രൂഫാണ്.

എം4-ന്റെ റാം ശേഷി 2 ജിബിയാണ്. 16 ജിബി മെമ്മറി മൈക്രോ എസ്ഡി ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. 2 ദിവസത്തെ ബാറ്ററി ശേഷിയാണ് സോണി വാഗ്ദാനം ചെയ്യുന്നത്.
13 എംപിയാണ് പിന്‍ ക്യാമറ, 5 എംപി മുന്‍ ക്യാമറയും ഈ ഫോണിനുണ്ട്. 4ജി-യില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഫോണ്‍.

ഇതോടൊപ്പം ഇറങ്ങിയ സോണി എക്‌സ്പീരിയ സി4 5.5 സ്‌ക്രീന്‍ വലിപ്പത്തിലാണ് ഇറങ്ങുന്നത്. ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയാണ് പ്രത്യേകത. 13 എംപി പിന്‍ ക്യാമറയും, 5 എംപി മുന്‍ ക്യാമറയും ഫോണിനുണ്ട്.
മീഡിയാ ടെക്ക് പ്രോസസ്സറിന് ഒപ്പം 2 ജിബിയാണ് റാമാണ് നല്‍കിയിരിക്കുന്നത്. 16 ജിബി ഇന്റേണല്‍ മെമ്മറി 128 ജിബി വരെ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാവുന്നതാണ്. ഡുവല്‍ സിം ഫോണാണ് ഇത്.


Click it and Unblock the Notifications








